കൽപ്പറ്റയിൽ നിന്നും കോട്ടയം വരെ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് KSRTC സർവീസുകൾ ..

കൽപ്പറ്റയിൽ നിന്നും കോട്ടയം വരെ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് സർവീസുകൾ ..

നിലവിൽ വയനാട്ടിൽ നിന്നും രാവിലെ 10.00 മണിക്ക് ശേഷം കോട്ടയം ഭാഗത്തേക്ക് ആദ്യകാലത്തു രണ്ടു സർവീസുകൾ ആയിരുന്നു ഉണ്ടായതു. 09.15 മാനന്തവാടി – കോട്ടയം ഫാസ്റ്റ് പാസഞ്ചർ , 10.00 സുൽത്താൻ ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റ്. പിന്നെ മൂന്നാമത്തെ സർവീസായ പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് .. ഇതുകൂടി തുടങ്ങിയപ്പോൾ ഉച്ചക്ക് 14.10 പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ്.

തിരിച്ചു മാനന്തവാടിയിൽ നിന്നും 10.15 മാനന്തവാടി – പത്തനാപുരം സൂപ്പർ ഫാസ്റ്റ് .. കുറച്ചു ദിവസം ഓടി കഴിഞ്ഞു പിന്നീട് വണ്ടി റീഷെഡ്യൂൾ ചെയ്തു 0945 മാനന്തവാടി – പത്തനാപുരം സൂപ്പർ ഫാസ്റ്റ് ആക്കി.അതായതു 10.00 കഴിഞ്ഞു കൽപ്പറ്റയിൽ നിന്നും കോട്ടയത്തേക്ക് അരമണിക്കൂറിനുള്ളിൽ മൂന്ന് വണ്ടികൾ . രസം എന്തെന്നാൽ മാനന്തവാടിയിൽ നിന്നും വരുന്ന കോട്ടയം ഫാസ്റ്റ് പാസഞ്ചർ കൽപ്പറ്റയിൽ എത്തുന്നത് 10.10 കഴിഞ്ഞു.. 10.30 നു സുൽത്താൻ ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റ് . 10.20 – 10.25 എത്തുന്ന പത്തനാപുരം സൂപ്പർ ഫാസ്റ്റ് അവിടെ ഉള്ള ഫുൾ ആൾകാരെയും പൊക്കി പോകുന്നു.. പുറകെ അഞ്ചു മിനിറ്റ് കഴിഞ്ഞു വരുന്ന 10.00 സുൽത്താൻ ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റിനു നല്ല കിടിലോൽക്കിടിലം പണി അതും അങ്ങ് കോട്ടയം വരെ ….

എന്ത് കൊണ്ട് പ്രസ്തുത ഷെഡ്യൂളിന് ഒന്നുകിൽ പഴയ ടൈം ആയ 10.15 നു തന്നെ പോയിക്കൂടാ. രണ്ടു ബസുകൾ കൊണ്ട് നടത്തുന്ന ഷെഡ്യൂൾ ആയതിനാലും ഉച്ച സമയത്തു മാനന്തവാടിയിൽ നിന്നും നല്ല സമയം ഉണ്ടെന്നിരിക്കെ എത്രയോ കാലമായി സർവ്സ് നടത്തി തെളിയിച്ച വണ്ടിയുടെ കളക്ഷൻ എടുത്തു കൊണ്ട് ഓടാൻ പ്രേരിപ്പിക്കുന്ന ഘടകം എന്ത് ?? മറ്റുള്ളവരുടെ കളക്ഷനും എടുത്തു തന്നെ ഓടണം എന്നുണ്ടോ ? ഇനി ഇതേ സമയത്തു മാത്രമേ ഓടു എന്നാണേൽ താമരശ്ശേരി മുക്കം വഴി ഓടിക്കുക.

നോട്ട് : 1)എത്രയോ വർഷമായി ഇതിങ്ങനെ അല്ല ഓടുന്നെ അപ്പോൾ ഒന്നും ഏതു പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചാൽ , സുൽത്താൻ ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റിന്റെ ക്രൂ എത്ര തവണ പരാതി എഴുതി കൊടുത്തിരിക്കുന്നു എന്ന് അന്വേഷിക്കുക !!

2)12.30 നു കോഴിക്കോട് എത്തി 12.50 നു പോകേണ്ട 10.00 ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റ് കോഴിക്കോട് ബി ഓ ടി സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഈ പ്രശനം മൂലം 01.10 കഴിയാതെ വിടില്ല. അതായതു അവിടെയും ശശി..

വിവരണം – ശരത്ത് കൃഷ്ണനുണ്ണി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply