കെഎസ്ആര്‍ടിസി ആരാധകന്‍റെ മനസ്സു മടുപ്പിച്ച ഒരു കെഎസ്ആര്‍ടിസി യാത്ര…

കെഎസ്ആര്‍ടിസിയെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. അവരുടെ കൂട്ടായ്മകള്‍ തന്നെ ഇന്ന് നിലവിലുമുണ്ട്. എന്നാല്‍ അവരെപ്പോലും വെറുപ്പിക്കുന്ന രീതിയില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും സംഭവങ്ങള്‍ ഉണ്ടായാലോ? അത്തരമൊരു യാത്രയെക്കുറിച്ചാണ് എറണാകുളം സ്വദേശി ദീപക് മുരളീധരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വേദനയോടെ പോസ്റ്റ്‌ ഇട്ടത്. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ ഇങ്ങനെ…

“സുഹൃത്തുക്കളെ, ആദ്യമായാണ് ഞാൻ കെ എസ്്‌ ആർ ടി സി ബ്ലോഗിൽ ഒരു യാത്രാ അനുഭവം കുറിക്കുന്നത്‌. ഒരു യാത്രാ അനുഭവത്തിൽ ഉപരി ഒരു ജാഗ്രതാ നിർദേശം ആണ് ഇതിൽ കൂടെ നിങ്ങൾക്കു നൽകാൻ ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ഒരു വാഹന പ്രേമിയും, അതിൽ ഉപരി കെ എസ്്‌ ആർ ടി സിയുടെ ഒരു കടുത്ത ആരാധകനും ആണ്. ആരെല്ലാം എന്തെല്ലാം കുറ്റങ്ങളും കുറവുകളും പറഞ്ഞാലും അതൊന്നും വക വയ്ക്കാതെ കഴിഞ്ഞ 7 വർഷങ്ങൾ ആയി സ്ഥിരമായി ഈ ബസുകളിൽ യാത്ര ചെയ്യുന്ന ആൾ ആണ് ഞാൻ.

കെ എസ് ആർ ടി സി എന്ന ഈ പ്രസ്ഥാനത്തിന്റെ വില കളയുന്നതും ജനങ്ങളുടെ വിശ്വാസം കളയുന്നതും 100 ഇൽ ഒരു ശതമാനം ജീവനക്കാർ ആണെന്നു കഴിഞ്ഞ ദിവസം നടത്തിയ ഒരു യാത്രയിൽ നിന്ന് എനിക്ക് ബോധ്യമായി.
ഇക്കഴിഞ്ഞ മെയ് 4 നു (04-05-2018) ഞാൻ കോട്ടയത്ത് നിന്നും തൃപ്പൂണിത്തുറക്കു ആർ പി ഇ 547 (കെ എൽ 15 എ 1327) നമ്പർ മധുര -തേനി-എറണാകുളം ബസിൽ യാത്ര ചെയ്തു. ഹെവി വാഹനം ഓടിക്കാൻ ഉള്ള ലൈസൻസ് 8 വർഷം ആയി ഉള്ള ഞാൻ ആദ്യം ആയിട്ട് ആണ് ഒരു ബസിൽ നിന്ന് പാതി വഴിക്കു ഇറങ്ങി പോയാലോ എന്ന് ചിന്തിക്കേണ്ടി വന്നത്.

കോട്ടയത്ത് നിന്ന് എടുത്ത ബസ് സംക്രാന്തി ജംഗ്ഷന് മുന്നേ വച്ച് റോങ്ങ് സൈഡിൽ കൂടെ ഓവർ ടേക്ക് ചെയ്യവേ ഒരു ലോറിയിൽ തട്ടുകയും, ആ ലോറിയുടെ ഡ്രൈവർ സൈഡ് റെയർ വ്യൂ മിറർ പൊട്ടുകയും ചെയ്തു. ഇത് അറിഞ്ഞിട്ടും ഒന്ന് സ്‌ലോ പോലും ചെയ്യാതെ ഡ്രൈവർ കുതിച്ചു പാഞ്ഞു. അവിടെ നിന്ന് തലയോലപ്പറമ്പ് വരെ ഉള്ള വഴിയിൽ ഒരു മത്സരം ആയിരുന്നു. മൊത്തം റോങ്ങ് സൈഡ് വഴി ആയിരുന്നു എന്നുള്ളത് ശ്രദ്ധേയം.

എതിരെ വന്ന പല വാഹനങ്ങളും ജീവനിൽ കൊതിച്ചു ഒതുക്കുന്നതു ഞാൻ കണ്ടു. സ്ട്രൈറ് റോഡിൽ പോലും ഡ്രൈവർ ഒരു കണ്ട്രോളും ഇല്ലാത്ത രീതിയിൽ വീശുന്നത് കണ്ടു സത്യത്തിൽ ഞാൻ പേടിച്ചു. ഇതിനു ഇടയിൽ വൈക്കം ചെമ്പു എന്ന സ്ഥലത്തു ഇറങ്ങാൻ ഒരു പയ്യൻ ബസിന്റെ ബാക്ക് ഡോറിൽ അതിനു മുന്നത്തെ സ്റ്റോപ്പ് മുതൽ നിൽക്കുന്നുണ്ടായിരുന്നു. സ്റ്റോപ്പ് എത്താറായപ്പോൾ ബെൽ അടിച്ചു. ബസ് നിർത്തിയത് സ്റ്റോപ്പിൽ നിന്നും കുറെ അകലെ. അപ്പോഴും ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ തുറന്നട്ടില്ല. ഇത് കണ്ടക്ടർ സാറിനോട് ചോദിച്ചപ്പോൾ അയാൾ ഡബിൾ ബെൽ അടിക്കുകയും ആ പയ്യനെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തു. ഈ ജാതി മനസാക്ഷി ഇല്ലാത്ത കണ്ടക്ടർ മാരും ഒരു സുരക്ഷയും ഇല്ലാത്ത ഡ്രൈവർ മാരും ഈ പ്രസ്ഥാനത്തിന്റെ നാശത്തിനു ആണ്.

ഇത് ഒക്കെ ഞാൻ ഇങ്ങനെ പറഞ്ഞാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് അറിയാം. എങ്കിലും ബന്ധപ്പെട്ടവർ ആരെങ്കിലും ഇത് കണ്ടു ആ 2 ജീവനക്കാരെ ഒന്ന് ശകാരിക്കുക എങ്കിലും ചെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശുഭ വിശ്വാസത്തോടെ, ഒരു യാത്രക്കാരൻ…..”

കണ്ടില്ലേ? എംഡി നന്നായാലും മന്ത്രി നന്നായാലും ശരി ഇതുപോലുള്ള ഒരു ജീവനക്കാരന്‍ മതി ഒരു പ്രസ്ഥാനത്തെ മുഴുവന്‍ ചീത്തപ്പേര് കേള്‍പ്പിക്കാന്‍. ഇതിനൊക്കെ ആര് പരിഹാരം കണ്ടെത്താന്‍?

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply