കർണാടക സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു റോഡ് ട്രാൻസ്പോർട് കമ്പനിയാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ. കെ.എസ്.ആർ.ടി.സി ആദ്യമായി സ്ഥാപിക്കപ്പെട്ടത് 1961 ലാണ്. ഇതിന്റെ പൂർണ ഉടമസ്ഥത കർണാടക സംസ്ഥാനത്തിനാണ്. ഇതിൽ ഇന്ത്യാ സർക്കാറിനും ഷേയർ ഉടമസ്ഥതയുണ്ട്. കർണാടക സംസ്ഥാനത്തിലും പ്രധാന നഗരമായ ബാംഗളൂരിലും ബസ് സർവ്വീസുകൾ നടത്തുന്നത് കെ.എസ്.ആർ.ടി.സി ആണ്. 1997 വരെ കെ.എസ്.ആർ.ടി.സി 10,400 ബസുകളുടെ സർവീസ് നടത്തിയിരുന്നു.
1948 സെപ്റ്റംബർ 12-നാണ് മൈസൂർ ഗവ. റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റായി തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ 120 ബസുകൾ. 1961-ൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറിയത്. നാല് ഉപകോർപ്പറേഷനുകളായി വിഭജിച്ചാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ ബാംഗ്ലൂർ മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.), ഹുബ്ബള്ളി ആസ്ഥാനമായി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കലബുറഗി ആസ്ഥാനമായി നോർത്ത് ഈസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഇ.കെ.ആർ.ടി.സി.) എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
ആഗസ്ത് 1997 ൽ കെ.എസ്.ആർ.ടി.സി രണ്ടായി വിഭജിക്കുകയും അതിൽ ഒന്ന് ബാംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ (BMTC) എന്ന പേരിൽ ആക്കുകയും ചെയ്തു. പിന്നീട് നവംബർ 1997 ൽ മറ്റൊരു കൊർപറേഷനായ നോർത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ (NWKRTC) രൂപപെട്ടു.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.ടി.എം.), മൈസൂരുവിൽ ആരംഭിച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐ.ടി.എസ്.), ഓൺലൈൻ ടിക്കറ്റ് റിസർവേഷന്‍ അവതാർ സോഫ്റ്റ്വേർ, ആദ്യമായി ബസിൽ കെമിക്കൽ ടോയ്ലെറ്റും പാൻട്രികാറും സ്ഥാപിച്ച ഐരാവത് ബ്ലിസ്, ബയോ ഡീസൽ ബസ് തുടങ്ങിയ പരിഷ്കാരങ്ങൾവഴി കർണാടക ആർ.ടി.സി. ശ്രദ്ധനേടി.
രാജ്യാന്തരതലത്തിലും ദേശീയതലത്തിലുമായി 194 അവാർഡുകളാണ് കർണാടക ആർ.ടി.സി.യുടെ മികവിന് ലഭിച്ചത്. കഴിഞ്ഞ എട്ടുവർഷത്തിനിടെയാണ് പുരസ്കാര നേട്ടങ്ങൾ ഏറെയും. ഇതുവഴി ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലും കർണാടകയുടെ ആർ.ടി.സി. ഇടംനേടി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബസ് സർവീസ് കോർപ്പറേഷൻ ഇത്തരം ഒരു നേട്ടം സ്വന്തമാക്കുന്നത്.
കര്‍ണാടക സംസ്ഥാനത്തെ 95% ബസ് സര്‍വ്വീസുകളും കര്‍ണാടക ആര്‍ടിസിയാണ് നടത്തുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കര്‍ണാടക ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
കര്‍ണാടക ആര്‍ടിസിയുടെ പ്രധാന സര്‍വ്വീസുകള്‍ – ഫ്ലൈ ബസ്, ഐരാവത്, ഐരാവത് ബ്ലിസ്, ഐരാവത് ഡയമണ്ട്, ഐരാവത് ക്ലബ്ബ് ക്ലാസ്, രാജഹംസ, സുഹാസ, അമ്പാരി നോണ്‍ ഏസി, കൊറോണ അമ്പാരി, വൈഭവ്, സുവര്‍ണ്ണ കര്‍ണാടക സാരിഗെ, വയവ്യ കര്‍ണാടക സാരിഗെ, ഗ്രാമാന്തര സാരിഗെ, നഗര സാരിഗെ.