പൊന്നാനിയിൽ പ്രളയം ബാക്കിവെച്ച കടലിനുനടുവിലൂടെയുള്ള അദ്‌ഭുത നടപ്പാത

വിവരണം – റസാഖ് അത്താണി.

പ്രളയം ബാക്കിവെച്ച കടലിനുനടുവിലൂടെയുള്ള അത്ഭുത നടപ്പാത തേടി.. പൊന്നാനി ബീച്ചിലേക്കൊരു കൊച്ചുയാത്ര… പ്രളയം വന്ന് ആ ഞെട്ടലിൽനിന്നും അതിജീവിച്ചിരിക്കുന്ന ഈ സമയത്ത് പ്രളയത്തിന്റെ ബാക്കിപത്രമായി രൂപപ്പെട്ടതാണ് പൊന്നാനി കടലിൽ ഒരു കിലോമീറ്ററോളം കടലിനു നടുവിലൂടെയുള്ള ഈ നടപ്പാത. സൂര്യാസ്തമയം കാണാനും കടലിനെ വകഞ്ഞുമാറ്റിയുള്ള ഈ നടപ്പാതയിലൂടെ സഞ്ചരിക്കാനും പുറംനാടുകളിൽനിന്നും ആളുകളുടെ തിരക്കാണ് പൊന്നാനി ബീച്ചിലിപ്പോൾ. മൽസ്യവും ഈ പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്നതിനാൽ വലപിടുത്തക്കാരുടേയും തിരക്കുണ്ട്.

ആര്‍ത്തലച്ച് വരുന്ന കടല്‍ തിരമാലകള്‍ മാത്രം കണ്ടു ശീലിച്ച പുതു തലമുറയ്ക്ക് കൗതുക കാഴ്ച സമ്മാനിക്കുകയാണ് നിലവില്‍ പൊന്നാനി കടല്‍ തീരം. പ്രളയത്തിനൊടുവില്‍ മണല്‍തിട്ടകള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ രൂപം കൊണ്ടതോടെ പഴയ തലമുറ മാത്രം കണ്ടു ശീലിച്ച ദൃശ്യങ്ങളാണ് പൊന്നാനി കടല്‍ തീരത്ത് കാണാനായത്.

കടലിനു കുറുകെയുള്ള ഈ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇരുഭാഗത്തുനിന്നുമുള്ള തിരയുടെ അലയടികൾ കാണാനും സൂര്യാസ്തമയം കാണാനും പഴയതിനേക്കാൾ ഭംഗി കൂടിയതുമാവാം സഞ്ചാരികളെ ഇതിലേക്ക് ആകർഷിക്കുന്നത് എന്നുവേണം പറയാൻ. ഈ മണല്‍തിട്ടയ്ക്ക് ഇരു ഭാഗത്തു നിന്നുമായി ഇളം തെന്നല്‍ പോലെ ചെറിയ തിരമാലകളും എത്തുന്നതോടെ പതിറ്റാണ്ടുകളായി കാണാതായ കാഴ്ചയാണ് പ്രകടമാകുന്നത്. വേലിയിറക്ക സമയത്താണ് കൂടുതല്‍ ദൂരത്തില്‍ മണല്‍തിട്ടകള്‍ പ്രകടമാകുന്നത്.

പ്രളയത്തെത്തുടര്‍ന്ന് ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയ മണല്‍ അടിഞ്ഞാകാം മണല്‍തിട്ട രൂപപ്പെട്ടതെന്നാണ് പഴയ തലമുറയിലുള്ളവര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള അഭൂതപൂര്‍വ്വമായ പ്രതിഭാസമാണിതെന്നും അഭിപ്രായമുണ്ട്. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ മറ്റ് ആശങ്കകളൊന്നും ഇതിനെ ചൊല്ലി ആരും ധരിക്കേണ്ടതില്ലെന്നും ആളുകൾ പറയുന്നു. എന്തായാലും പ്രളയം സമ്മാനിച്ച ഈ പ്രതിഭാസം കാണുവാൻ നിരവധിയാളുകളാണ് പൊന്നാനി കടപ്പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയിൽ പ്രത്യേകിച്ച് കടലിൽ ഏത് സമയത്തും മാറ്റങ്ങൾ സംഭവിക്കാം കുട്ടികളുമായി അധികവും ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക ഒരുനേരത്തെ അശ്രദ്ധ കാരണം നമുക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.

ഇനി പൊന്നാനി കടപ്പുറത്തിനെ കുറിച്ച് അൽപ്പം പറയാം. കേരളത്തിലെ മലപ്പുറം ജില്ലയിലെ പുരാതന തുറമുഖമായിരുന്നു പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘എരിത്രിയൻ കടലിലെ പെരിപ്ലസ്’ (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply