തീപിടിച്ച കെട്ടിടത്തിന്റെ 23ാം നിലയില്‍ തൂങ്ങിക്കിടന്ന് ഈ രക്ഷപ്പെടല്‍ വൈറല്‍..

തീപ്പിടിച്ച കെട്ടിടത്തിന്റെ 23ാം നിലയില്‍ നിന്നും ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം നടന്നത്.

25 നിലയുള്ള കെട്ടിടത്തിന്റെ 24 ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്.  തൊട്ടു താഴെയുള്ള അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനാണ് ബാല്‍ക്കണിയിലെ കമ്പിയില്‍ തൂങ്ങി തൊട്ടു താഴത്തെ അപ്പാര്‍ട്ട്‌മെന്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തൂങ്ങിക്കിടന്ന് താഴത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ ചില്ല് ചവിട്ടിത്തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്.

അതിനിടയിലും മുകളില്‍ നിന്ന് തീയും കെട്ടിടാവശിഷ്ടങ്ങളും അയാളുടെ മേല്‍ പതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ ചില്ല് തകര്‍ക്കുന്നതിയാലിയിരുന്നു അയാളുടെ ശ്രദ്ധ. എന്നാല്‍ കുറെ ചവിട്ടിയിട്ടും ചില്ല് പൊട്ടിയില്ല. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഉള്ളിലൂടെ വന്ന് ചില്ല് തകര്‍ത്ത് ഇയാളെ രക്ഷിക്കുകയായിരുന്നു.

Source – http://www.mathrubhumi.com/news/world/man-hangs-from-23-storey-building-to-escape-fire-1.2461728

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply