ബെംഗളൂരു കേരള ആർടിസി ബസുകളിൽ 19നും 20നും മുൻകൂർ ടിക്കറ്റില്ല

കേരള ആർടിസി 19നും 20നും ബെംഗളൂരു റൂട്ടിലെ ബസുകളിലെ ടിക്കറ്റ് വിൽപന താൽകാലികമായി നിർത്തിവച്ചു. കാവേരി നദീജല പ്രശ്നത്തിൽ 20നു സുപ്രീംകോടതിയിൽ തുടർവാദം നടക്കുന്നതിനാൽ‌ മുൻകരുതൽ എന്ന നിലയിലാണിത്. കോടതി വിധി മൂലം തമിഴ്നാട്ടിലോ കർണാടകയിലോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഷെഡ്യൂളുകളെല്ലാം റദ്ദാക്കേണ്ടി വരും.

ചിത്രം : സവാദ് പി.കെ.

മുൻകൂർ ടിക്കറ്റെടുത്ത യാത്രക്കാരെ ഇതു പ്രയാസത്തിലാക്കും. ടിക്കറ്റിന്റെ പണം തിരികെ നൽകുന്നതുൾപ്പെടെയുള്ള നൂലാമാലകൾ വേറെയും. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനാണ് മുൻകൂർ ബുക്കിങ് ഉപേക്ഷിച്ചത്. എന്നാൽ പ്രശ്നമൊന്നും ഉണ്ടായില്ലെങ്കിൽ ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്നും ടിക്കറ്റ് അതതു ദിവസം എടുക്കാമെന്നും അധികൃതർ അറിയിച്ചു.

കാവേരി സംഘർഷം മൂലം ഒരാഴ്ചയായി സേലം റൂട്ടിൽ സംസ്ഥാനാന്തര ബസുകളൊന്നും ഓടുന്നില്ല. സാഹചര്യം അനുകൂലമെങ്കിൽ കേരള ആർടിസി ഇന്നു മുതൽ സേലം വഴി ബസുകളയയ്ക്കുമെന്ന് കെഎസ്ആർടിസി ബെംഗളൂരു ഇൻസ്പെക്ടർ സി.കെ. ബാബു അറിയിച്ചു.

വാര്‍ത്ത – മലയാള മനോരമ

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply