മൈസൂര്‍: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.
ഇപ്പോള്‍ പിടിയിലായ മൂന്നുപേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് യാത്രക്കാരുടെ പേഴ്സും മറ്റ് വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികളാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൈസൂരിനടുത്തുള്ള ഛന്നപട്ടണയില്‍ വെച്ച് മാരകായുധങ്ങളുമായി ബസില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു.
Source – http://www.mathrubhumi.com/news/kerala/loot-in-ksrtc-at-karnataka–1.2212619
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog