കെഎസ്ആർടിസി ബസിന് ഫിറ്റ്നസ് നിഷേധിച്ച് എംവിഎെ

കെഎസ്ആ​ർ​ടി​സി ബ​സി​നു ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ചാ​ന​ലു​കാ​ർ കൊ​ടു​ക്ക​ട്ടെ​യെ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ. മാ​ന​ന്ത​വാ​ടി സ​ബ്റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ട​ർ​മാ​രി​ൽ ഒ​രാ​ളു​ടേ​താ​ണ് ഈ ​ധാ​ർ​ഷ്ട്യം നിറഞ്ഞ പ്രതികരണം.

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കെഎസ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ നി​ര​ത്തി​ലി​റ​ക്കാ​ൻ സ​ജ്ജ​മാ​ക്കി​യ ര​ണ്ട് ബ​സു​ക​ളി​ൽ ഒ​ന്നി​നു ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ചാ​യി​രു​ന്നു എം​വി​ഐ​യു​ടെ ധി​ക്കാ​രം.

മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ഇ​രി​ട്ടി വ​ഴി വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സും വെ​ള്ള​മു​ണ്ട വ​ഴി കു​റ്റ്യാ​ടി​ക്കു​ള്ള ബ​സും കു​റ​ച്ചു​കാ​ല​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കുകയാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡിപ്പോ ​എ​ൻ​ജി​നിയ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ണ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​മാ​യി ബ​സു​ക​ൾ വ്യാ​ഴാ​ഴ്ച മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​ച്ച​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ര​ണ്ട് സ​ർ​വീ​സും പു​ന​ഃരാ​രം​ഭി​ക്കാ​നാ​യി​രു​ന്നു ഡി​പ്പോ അ​ധി​കൃ​ത​രു​ടെ പ​ദ്ധ​തി. 

ബ​സു​ക​ൾ എ​ത്തി​ച്ച ജീ​വ​ന​ക്കാ​ര​നെ​യും കോ​ർ​പ്പറേ​ഷ​നെ​യും പ​രി​ഹ​സി​ച്ച എം​വി​ഐ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ചു. ഉ​ത്സ​വ​കാ​ല യാ​ത്ര​യ്ക്ക് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു കു​റ​യ്ക്കു​ന്ന​തി​നും എ​ല്ലാ ബ​സു​ക​ളും അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ൽ ഇ​റ​ക്ക​ണ​മെ​ന്ന ഗ​വ. നി​ർ​ദേ​ദ്ദ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണെ​ന്ന് കെഎ സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും എം​വി​ഐ ഗൗ​നി​ച്ചി​ല്ല. തി​രി​ച്ച​യ​ച്ച ബ​സു​ക​ളു​മാ​യി അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എ​ൻ​ജി​നിയ​ർ മു​ന്പ് വ​ന്ന ജീ​വ​ന​ക്കാ​ര​നെ​യും കൂ​ട്ടി വീ​ണ്ടും എ​ത്തി​യി​ട്ടും ഈ ​ബ​സു​ക​ൾ നോ​ക്കാ​ൻ പോ​ലും എം​വി​ഐ തയാ റായി​ല്ല. തുടർന്ന് കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ നേ​രി​ൽ​ക്ക​ണ്ട് പ​രാ​തി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ നി​ർ​ദേ​ശി​ച്ചി​ട്ടും എം​വി​ഐ അ​യ​ഞ്ഞി​ല്ല.

ഗ​തി​കേ​ടി​ലാ​യ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​ച്ച​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​ർ​ത്ത​ക​രി​ൽ ചി​ല​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് വൈ​കിട്ട് ഒ​രു ബ​സി​നു മാ​ത്രം ഫിറ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ, ചാ​ന​ലു​കാ​ർ ന​ൽ​ക​ട്ടെ​​യെന്ന് പ​റ​ഞ്ഞ് ര​ണ്ടാ​മ​ത്തെ ബ​സ് തി​രി​ച്ച​യയ്ക്കു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ബ​സി​നു എം​വി​ഐ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​ത് ഡി​പ്പോ അ​ധി​കൃ​ത​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​ധാ​വി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Source – http://www.deepika.com/localnews/Localdetailnews.aspx?id=503997&Distid=KL12

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply