കണ്ണൂരിലെ കാഴ്ചകൾ കാണുവാൻ ഒരു വൺഡേ ട്രിപ്പ്…

Post By : #Iamshafi #Kuttikkadave (https://www.facebook.com/iamshafi)

വെള്ളത്തിലായ വ്യത്യസ്തമായ പെരുന്നാൾ,പെരുന്നാൾ തലേന്ന് രാത്രി വീട്ടിൽ വെള്ളം കയറി അടിപൊളി ജീവിതത്തിൽ ആദ്യാനുഭവം പെരുന്നാളും വെള്ളവും, മൂന്ന് ദിവസം വെള്ളപ്പൊക്കവുമായി ഓടി കളിച്ചു. ഞായറാഴ്ച രാവിലെ മുസാഫിർ ന്റെ കൂടെ കണ്ണൂർ ഭാഗത്തേക്ക് യാത്ര തുടങ്ങി.

മുഴുപ്പിലങ്ങാട്ബീച്ച് – രാവിലെ നേരത്തെ പുറപ്പെട്ട ഞങ്ങൾ മാഹിയിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ ആദ്യം. നല്ല മഴ,  പൊളി സീൻ, പെരുമഴയത്ത് കാറിൽ നിന്നിറങ്ങി. പക്ഷെ കാർ ഡ്രൈവിന് അനുമതി കിട്ടിയില്ല. അടച്ചിട്ടിരിക്കുന്നു, മഴക്കാലമല്ലേ. മഴയത്തുള്ള കിടിലൻ ഫുട്ബോൾ കളി ആസ്വദിച്ചു. ടയർ താഴ്ന്നു പോകാത്ത അത്രെയും ഉറപ്പിലാണ് ബീച്ചിലെ മണൽത്തരികൾ.  അതാണവിടുത്തെ പ്രത്യേകതയും. കോഴിക്കോട് – വടകര -മാഹി – മുഴുപ്പിലങ്ങാട് ബീച്ച് 82 Km.

പൈതൽമല – ഒരു ചായക്ക് ശേഷം കുടിയാൻ മല വഴി പൈതൽ മലയിലേക്കു, തകർപ്പൻ മഴത്തുള്ള ചുരം യാത്ര നല്ല അനുഭവം പക്ഷെ അപകടകരം, പൈതൽ മല എൻട്രി കവാടത്തിനരികെ വാഹനം പാർക്ക് ചെയ്തു മഴ നനയാൻ ഒരുങ്ങി ഇറങ്ങി ടിക്കറ്റും വാങ്ങി രണ്ടു കിലോമീറ്റർ കോട നിറഞ്ഞ കാട്ടിലൂടെ, ഇടക്കുള്ള അരുവികൾ ദാഹ ജലം തന്നു,പൈതൽ മലയിലേക്കു പോകുന്നവർ നല്ല മഴക്കാലത്ത് തന്നെ പോകണം കിടിലൻ കാഴ്ചകൾ നല്ല അനുഭവമാണ്, വാച്ച് ടവറിന്റെ ഭാഗത്തുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതിന് ശേഷം എതിർ വശത്തുള്ള പുൽമേട് നിറഞ്ഞ കുന്നുകളാണ് ഞങ്ങൾക്കു വ്യത്യസ്തമായ അനുഭവങ്ങൾ തന്നത്. കോഴിക്കോട് – വടകര -തലശ്ശേരി -ഇരിക്കൂർ -ചെമ്പേരി-കുടിയാന്മല -പൈതൽ മല 135 Km.

പാലക്കയംതട്ട് – പ്രകൃതി സുന്ദരമായ കാഴ്ചകൾ തേടി പാലക്കയം തട്ടിലേക്ക്,താഴെ എത്തിയപ്പോഴേക്കും ഇച്ചിരി വൈകി സമയം ആറ് മണി കഴിഞ്ഞു, കാർ ഒരു ഹോട്ടലിനു പിന്നിൽ പാർക്ക് ചെയ്തു ജീപ്പിൽ മുകളിലേക്കു കയറി പൊട്ടി പൊളിഞ്ഞ കട്ട ഓഫ്‌റോഡ് ബൈക്കിനു പ്രയാസം മഴ കാരണം ചെളി ബൈക്കിൽ പോകുന്നവർ ശ്രദ്ധിക്കുക സ്കിഡ് ആകാൻ സാധ്യതയേറെ, ഒരു ജീപ്പിൽ അഞ്ചോ ആറോ പേർ, മാന്യമായ റേറ്റും ഒരു ട്രിപ്പിന് 200 രൂപ മാത്രം.

പ്രവേശന കവാടത്തിൽ എത്തി. അസ്തമയം കഴിഞ്ഞു ഇരുട്ട് കയറി ആ സമയത് വ്യൂ പോയിന്റിലേക് പോയിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ അങ്ങോട്ട് കയറി പോയവരൊക്ക തിരിച്ചിറങ്ങുന്നത് വരെ കാത്തിരുന്നു. ഫോറെസ്റ് ഗാർഡിന്റെ സമ്മതത്തോടെ കൗണ്ടറിന്റെ അരികെ ടെന്റ് അടിച്ചു. താഴേന്നു പാർസൽ വാങ്ങിയ കപ്പയും കോഴിക്കറിയും തട്ടി. ഇച്ചിരി ഉറങ്ങി രാവിലെ നാല് മണി കഴിഞ്ഞപ്പോൾ പെരുമഴ. ടെന്റിന്റെ അടിയിലൂടെ വെള്ളത്തിന്റെ തണുപ്പ് കയറി പിന്നെ അങ്ങോട്ട് ഉറങ്ങാൻ പറ്റിയില്ല. എണീറ്റു മഴയിൽ വ്യൂ പോയിന്റിലേക് നടന്നു. മഴക്ക് ശേഷമുള്ള കോടയിൽ സുന്ദരമായ പാലക്കയം തട്ട് കാഴ്ചകൾ. ഏതു സമയവും ആളുണ്ടാവുമത്രെ അവിടെ. ഒരു മനുഷ്യ കുഞ്ഞുപോലും വരുന്നതിന്റെ മുമ്പുള്ള കാഴ്ച ഒന്നു വേറെ തന്നെ. ഒരാൾ പോലും ഫ്രെയിമിൽ ഇല്ലാത്ത ഒരുപാട് ഫോട്ടോസ് ഒപ്പിയെടുക്കാൻ ഭാഗ്യം കിട്ടി. പൈതൽ മല -പാലക്കയം തട്ട് 15 Km. കോഴിക്കോട് – പാലക്കയം തട്ട് 130 Km.

ശശിപ്പാറ, കാഞ്ഞിരക്കൊല്ലി – പാലക്കയം തട്ട് ഇറങ്ങുമ്പോൾ ഒരു നിമിത്തം പോലെ ജീപ്പ് ഡ്രൈവറാണ് കാഞ്ഞിരക്കൊല്ലിയെ ഞങ്ങൾക് പരിചയപ്പെടുത്തിയത്. അദ്ദേഹം കഴിഞ്ഞ ആഴ്ച പോയ വീഡിയോസ് കാണിച്ചപ്പോൾ ഒത്തിരി കൊതിയായി തീർച്ചയായും എത്തിപ്പെടണം എന്ന ഉദ്ദേശത്തിൽ പുറപ്പെട്ടു. കാഞ്ഞിരക്കൊല്ലി തേടി, ഗൂഗിൾ സഹായം തേടാതെ ചോയ്ച്ചു ചോയ്ച്ചു പോയി. ഏകദേശം അടുത്തെത്തിയപ്പോൾ മഴയത്ത് ഒരു ഫോറെസ്റ് ഉദ്യോഗസ്ഥന് ലിഫ്റ്റ് കൊടുത്തത് ഉപകാരമായി. അദ്ദേഹം പിന്നീട് ഞങ്ങള്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. സ്ഥലത്തെ കുറിച്ച് കൂടുതൽ വിശദീകരിച്ചു തന്നു.

കാറ് ഒതുക്കി നനയാൻ പാകത്തിനുള്ള വസ്ത്രം ധരിച്ചു കുറച്ചു നേരത്തെ ട്രെക്കിങ്ങിനു ശേഷം ശശി പാറയിൽ എത്തി. എന്താണാവോ ഈ പറക്കു ശശി പാറ എന്ന് പേരു വരാൻ കാരണം? അറിയില്ല, ഒരു കിടിലൻ വ്യൂ പോയിൻറെന്ന് പറയുന്നതിൽ തെറ്റില്ല. സുന്ദരമായ കാഴ്ചകൾ കോട ഓടി കയറുന്നു. മേലേക്ക് ഇളം ചാറ്റൽ മഴയും സൂപ്പർ ഫീൽ. കുറച്ചു സമയത്തിനു ശേഷം താഴേക്കിറങ്ങുന്ന സമയം ഒരു വെള്ള ചാട്ടത്തിന്റെ ശബ്ദം. ആരും കാണാത്തിടം ഇറങ്ങി ചെല്ലാൻ മടിക്കുന്ന സ്ഥലം. എന്നിരുന്നാലും ഞങ്ങൾ ഇറങ്ങി കണ്ടന്നേ. അടിപൊളി കാഴ്ച. പാലക്കയം തട്ട് – ശശി പാറ 31 km, കോഴിക്കോട് – ശശി പാറ 130 km.

അളകാപുരിവെള്ളച്ചാട്ടം_കാഞ്ഞിരക്കൊല്ലി : കുറച്ചു താഴേക്കിറങ്ങി കൗണ്ടറിൽ നിന്നും ടിക്കറ്റ് കൈപറ്റി വലിയ വെള്ളച്ചാട്ടം തേടി കുറച്ചു നടത്തം. പ്രതീക്ഷിച്ചതിനപ്പുറം ഒരു ഭീകരമായ കാഴ്ച വലിയ ജല പ്രവാഹം, അവിശ്വസനീയം. അധികം സഞ്ചാരികൾ ഇല്ലാത്ത ഒരു പ്രൈവസി കിട്ടുന്ന സ്ഥലം. കൂടി വന്നാൽ ഒരു പത്തു പേർ മാത്രം ഇത്രെയും വലിയ വെള്ളച്ചാട്ടം ഈ ഭാഗത്ത് ഉണ്ടായിട്ടു സഞ്ചാരികൾ കുറവ് എന്നത് അത്ഭുതം തന്നെ.

ഈ യാത്രയിൽ ഞങ്ങൾക് പ്രതീക്ഷിക്കാതെ കിട്ടിയ നല്ലൊരു അനുഭവം. ജീപ്പ് ഡ്രൈവർക്ക് മനസ്സിൽ നന്ദി പറഞ്ഞു വെള്ളത്തിലേക്ക് ഇറങ്ങി. പിന്നെ അങ്ങോട്ട് ഒരു ആറാട്ടായിരുന്നു. വീഡിയോ എടുക്കലും വെള്ളത്തിൽ ചാടലും എന്തൊക്കെയാ അവിടെ നടന്നത് എന്നെനിക്കോർമയില്ല. തിമിർത്തു കിടിലൻ, മറക്കാൻ കഴിയാത്ത വെള്ളച്ചാട്ടം. കണ്ണൂർ ഭാഗത്ത് കൂടി യാത്ര ചെയ്യുന്നവർക്ക് മഴക്കാലത്തു പോയാൽ നഷ്ട്ടം വരാത്തൊരു സ്ഥലം. പാലക്കയം തട്ട് – കാഞ്ഞിരക്കൊല്ലി 28 km, കോഴിക്കോട് – കാഞ്ഞിരക്കൊല്ലി 130 km.

തിക്കോടിബീച്ച് – കാഞ്ഞിരക്കോല്ലിയും കഴിഞ്ഞു ഒരു നാടൻ ഊണും അയല പൊരിച്ചതും കഴിച്ച് ആറളം വഴി നാട്ടിലേക്ക് തിരിച്ചു. വരുന്ന വഴി കൊയിലാണ്ടി അടുത്ത് തിക്കോടി ബീച്ചിൽ അസ്തമയ ദൃശ്യവും, ബീച്ച് ഡ്രൈവും ഓളങ്ങൾ വന്നടിച്ചിട്ടും ടയർ താഴ്ന്ന് പോകാത്ത ഉറപ്പുള്ള മണൽ തരികളിളിൽ കൂടി ഡ്രൈവിങ്ങും ഫോട്ടോഗ്രാഫിയും കഴിഞ്ഞു കോഴിക്കോട്ടേക്ക്. സനത്താന്റെ കൂടെ കോഴിക്കോട് റഹ്മത് ഹോട്ടലിൽ നിന്നും ബീഫ് ബിരിയാണിയും കഴിച്ചു താൽക്കാലികമായി പിരിഞ്ഞു. കാഞ്ഞിരക്കൊല്ലി – തിക്കോടിബീച്ച് 130 km, കോഴിക്കോട് – തിക്കോടി ബീച്ച് 35 km.

ഒരു റൗണ്ട് യാത്ര ആയിരുന്നു ലക്‌ഷ്യം. കോഴിക്കോട് -കണ്ണൂർ -കൊടക് -വയനാട്-കോഴിക്കോട്. എന്നാൽ കാഞ്ഞിരക്കൊല്ലി വെള്ള ചാട്ടം എന്ന പുതിയ സുന്ദരിയെ കണ്ടു മടങ്ങാൻ വൈകിയത് കാരണം റൂട്ട് മാറ്റി. റൂട്ട് :  കോഴിക്കോട് – മുഴുപ്പിലങ്ങാട് ബീച്ച് – പൈതൽ മല -പാലക്കയം തട്ട് -ശശി പാറ -കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം -തിക്കോടി ബീച്ച് -കോഴിക്കോട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply