കെഎസ്ആര്‍ടിസിയിലെ കൊള്ള: മൂന്ന് പേര്‍ കൂടി പിടിയില്‍…

മൈസൂര്‍: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.

ഇപ്പോള്‍ പിടിയിലായ മൂന്നുപേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികളാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൈസൂരിനടുത്തുള്ള ഛന്നപട്ടണയില്‍ വെച്ച് മാരകായുധങ്ങളുമായി ബസില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു.

Source – http://www.mathrubhumi.com/news/kerala/loot-in-ksrtc-at-karnataka–1.2212619

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply