മതങ്ങൾക്കപ്പുറമുള്ള യാത്രകൾ; ആദിയോഗിയെക്കുറിച്ച് അറിയാൻ..

ആദ്യമെ തന്നെ പറഞ്ഞുകൊള്ളട്ടെ സഞ്ചാരികളെ, ആദിയോഗി മതപരമായി ആരേയും വിഭജിക്കുന്നില്ല. എല്ലാ മതക്കാരേയും ഒന്നിപ്പിക്കുകയാണ്.നമ്മുടെ അമൃതസറിലെ സുവർണ്ണ ക്ഷേത്രം പോലെ… ആരാണ് ആദിയോഗി…?

വെള്ളയംഗിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ. യോഗസിദ്ധമായ സംസ്കാരത്തിൽ ശിവ ഒരു ദൈവമായി മാത്രമല്ല അറിയപ്പെടുന്നത്, എന്നാൽ ആദി യോഗി അഥവാ ആദ്യ യോഗിയാണ് – യോഗയുടെ ഉറവിടം. ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചു.സാധാരണ ജനങ്ങളിലേക്ക് യോഗയുടെ ഒരു പാട് നല്ല കാര്യങ്ങളിലേക്ക് തുടക്കം കുറിക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ട്.

#എങ്ങനെ അവിടെത്താം…? കോയമ്പത്തൂരിൽ നിന്നും 30 km. കോയമ്പത്തൂർ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈശാ സെന്റർ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ / ശിരുവാണി റോഡിലൂടെ പോകുക. ഇരുട്ടൂപ്പാളയം ജംഗ്ഷനിലെത്തും. ഇരുട്ടുകുളത്തിൽ നിന്ന് വലത്തോട്ട് 8 കിലോമീറ്റർ അകലെയാണ് ആശ്രമം. ധ്യാനലിംഗ യോഗി ക്ഷേത്രത്തിലേക്കുള്ള വഴികൾ നൽകുന്ന സൈൻ ബോർഡുകൾ എല്ലാ വഴിയിലും കാണാം. കേരളത്തിൽ നിന്ന് ബൈക്കിലാണ് പോകുന്നതെങ്കിൽ കഴിവതും 9 മണിക്കായി മുന്നെ എത്താൻ ശ്രമിക്കുക വെയില്ലൊരു പ്രശ്നമല്ലത്താവർക്ക് സമയം ബാധകമല്ല.

ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആശ്രമത്തിലേയ്ക്ക് ബസ് സർവീസുകളുണ്ട്. #ബസ്_നമ്പര്‍_14D. Bus timings for route 14D #From_Gandhipuram : 05:30 AM, 07:10 AM, 08:50 AM, 10:30 AM,
12:10 PM, 02:00 PM, 03:50 PM, 05:30 PM, 07:00 PM, 09:15 PM. #From_Isha : 05:30 AM, 07:10 AM, 08:50 AM, 10:30 AM,  12:10 PM, 02:00 PM, 03:50 PM.

#എന്താണ് ചെയ്യേണ്ടത്..? മനസിനെ ഒന്ന് ശാന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ പോയത്. ആദിയോഗി പ്രതിമ കണ്ടതിന് ശേഷം നേരേ പിറക് വശത്തേക്കാണ് പോകേണ്ടത് 10 മിനിറ്റിൽ നടന്നെത്താം. വയ്യാത്തവർക്ക് കാളവണ്ടി സൗകര്യം ഉണ്ട് (കാശ് കൊടുക്കുന്ന പരിപാടിയായതുകൊണ്ട് ഞാൻ പോയി കാണില്ല എന്ന നിങ്ങളുടെ ഊഹം ശരിയായി). എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. നല്ല മനുഷ്യ മനസ്സായി കേറാം.

ബാഗും ചെരുപ്പും മൊബൈലും (സൗജന്യ സർവീസ് ) കൊടുത്ത് ടോക്കണും എടുത്ത് ഉടുത്ത വസ്ത്രം മാത്രം ധരിച്ച് നേരെ നടക്കുക തീർത്ഥകുണ്ടിലേക്ക്. സൂര്യക്കുണ്ട് – പുരുഷൻമാർക്ക് മാത്രം. ചന്ദ്രക്കുണ്ട് – സ്ത്രീകൾക്ക് മാത്രം. രണ്ടും രണ്ട് സ്ഥലത്താണ്.

സൂര്യക്കുണ്ടിലേക്ക് 20 രൂപ എൻട്രി ഫീസ് കൊടുത്ത് കഴിഞ്ഞാൽ ഒരു തോർത്ത് അകത്തിന്ന് കിട്ടും. അവിടെന്ന് ഷവറിൽ കുളി കഴിഞ്ഞ് അതേ നനവോട് കൂടി വൃത്തിയായി നേരെ സൂര്യക്കുണ്ടിലേക്ക്. ( നീന്താനും കളിക്കാനും ശബ്ദവും പാടില്ല, രണ്ടു സ്ഥലത്തേക്ക്കേ റുന്നതിന് മുൻപായി തന്നെ നിയമാവലികൾ വായിക്കുക ).

മൂന്ന് ശിവലിംഗങ്ങൾ ഉണ്ട് ,പ്രതിഷ്ഠയിൽ വിശ്വാസമുള്ളവർക്ക് പ്രാർത്ഥിച്ച് തൊഴുത് നീങ്ങാം. അല്ലാത്തവർക്ക് തീർത്ഥകുണ്ടിലേക്ക് വെള്ളം മേലേന്ന് താഴേക്ക് വീഴുന്നവിടെ നിന്ന് ഒന്നു മനസും ശരീരവും തണുപ്പിക്കാം. കർപ്പൂരത്തിന്റെ മണമായിരിക്കും വെള്ളത്തിന്. പല്ലുകൂട്ടിയിടിച്ചതോടെ ഞാൻ കേറി. ചന്ദ്രക്കുണ്ട് സ്ത്രീകൾക്ക് മാത്രം പോകാം.

ശേഷം ലിംഗഭൈരവി അമ്പലം പ്രാർത്ഥിച്ച് നീങ്ങാം. അവസാനമാണ് ധ്യാനലിംഗ മനസ്സും ശരീരവും ഒരു പോലെ ശാന്തമാക്കുന്ന യോഗ മെഡിറ്റേഷൻ സ്ഥലം. പോകുന്ന വഴിക്ക് തന്നെ ഇന്ത്യയിലെ എല്ലാ മതക്കാരുടേയും ചിഹ്നങ്ങൾ ഒറ്റക്കല്ലിൽ കൊത്തിയതു കാണാം.
ഇവിടെ ഒരു ബാച്ചിന് കുറഞ്ഞത് 15 മിനിറ്റാണ് അനുവദിക്കുക. കൂടുതൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ആയതു കൊണ്ട് തന്നെ ഒരു ബാച്ച് കേറി കഴിഞ്ഞാൽ 15 മിനിറ്റ് കഴിഞ്ഞാലെ അടുത്ത ബാച്ചിനെ അകത്തേക്ക് പ്രവേശനമുള്ളൂ.

വലിയ ഒരു ഗുഹയിലേക്ക് കയറുന്ന പ്രതീതിയായിരിക്കും അകത്തേക്ക് നടക്കുമ്പോൾ. ശബ്ദം ഒന്നും ഉണ്ടാക്കാതെ നേരെ യോഗയിലേക്ക് പ്രവേശിക്കുക. നമ്മൾ അനുഭവപ്പെടുന്ന എല്ലാം പ്രശ്നങ്ങളിൽ നിന്നും മനുഷ്യ മനസ്സിനെ നേരെ ഒരു ബിന്ദുവിലേക്ക് എത്തിക്കും. എന്താണ് ഞാനെന്ന് എനിക്ക് തന്നെ കാണാം. സമാധാനത്തോടെ എന്ത് കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും എന്ന വിശ്വാസത്തോടെ..ഒരുപാട് പോസ്റ്റീവ് എനർജിയോടെ.. ധ്യാന ലിംഗത്തേക്ക് വീഴുന്ന ഒരു തുള്ളി വെള്ളത്തിന്റെ ശബ്ദം വരെ കിറുകൃത്യമായി കേൾക്കാം…ഇതിനു മുൻപ് എനിക്ക് കിട്ടാത്ത ഒരനുഭവം.

ഇതെല്ലാം കഴിഞ്ഞാൽ ഒരു ദിവസം കൊണ്ട് വന്നു പോകുന്നവർ ചെയ്യാനുള്ളതെല്ലാം കഴിഞ്ഞു.
എന്നെ ഏറെ ആകര്‍ഷിച്ചത് ഇവിടെത്തെ ആർക്കിടെച്ചറാണ്. പണ്ട് പോയ ഹരിയാനയിലെ കുരുക്ഷേത്ര യാത്രകളിലെ അമ്പലങ്ങളെ അനുസ്മരിപ്പിക്കും. കുഞ്ഞുനാളിൽ വായിച്ച പുരാണകഥകളിലെ സ്ഥലങ്ങൾ പോലെ. ആകെമൊത്തം വല്ലാത്ത ഒരു ഫീലാണ് സ്ഥലം…

ശനി ഞായർ പൊതു അവധി ദിവസങ്ങളിൽ താരതമ്യേന തിരക്ക് വളരെ കൂടുതലായിരിക്കും. അതു കൊണ്ട് കഴിവതും ബാക്കിയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുക. വിശപ്പടക്കാൻ ഇതിനകത്ത് തന്നെ കാന്റീൻ ഉണ്ട് . പിന്നെ ഒരു പാട് വേറെ ചെറിയ കടകളും ഉണ്ട്. എല്ലാം കഴിഞ്ഞശേഷം തമിഴ്നാടൻ ഗ്രാമങ്ങളിലൂടെ പാട്ടു പാടി കേരളത്തേക്ക് തിരിക്കാം.

ആകെ ചിലവായത് 30 രൂപ [തീർത്ഥക്കുണ്ടിലേക്ക് ഒരാൾക്ക് 20 രൂപ/ 2 വീലർ പാർക്കിംഗിന് 10 രൂപ]. ഭക്ഷണത്തിന്റെ കാശും ഇവിടെവരെ എത്തിയതിന്റെ പെട്രോൾ കാശും വേറെ. ഒരുപാട് പേർ ചോദിച്ചതുകൊണ്ടാണ് ബസ് സമയം വരെ മുഴുവനായി എഴുതിയത്, അത്യാവശ്യം എന്തേലും സംശയമുണ്ടേൽ വിളിക്കാം – (സത്യ പാലക്കാട്‌) 8129574929.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply