‘ഫ്ലൈ ബസ്’ : പുതിയ എയർപോർട്ട് ബസ് സർവ്വീസുകളുമായി കെഎസ്ആർടിസി..

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആർ.ടി.സി.യുടെ എസി ബസ് സർവീസുകൾ ആരംഭിച്ചു. “ഫ്ലൈ ബസ്” എന്ന പേരിൽ ആരംഭിക്കുന്ന ഈ സർവീസിൻറെ പ്രത്യേകതകൾ നിരവധിയാണ്. നിലവിൽ എയർപോർട്ട് കേന്ദ്രീകരിച്ച് കർണാടകം ആർടിസി ഫ്ളൈ ബസ് എന്ന പേരിൽ വോൾവോ സർവ്വീസുകൾ നടത്തുന്നുണ്ട്. ഈ സർവീസുകൾക്ക് കർണാടകയിൽ വൻ ഡിമാൻഡ് ആണ്. ഇത് മാതൃകയാക്കിയാണ് കേരളം ആർടിസിയും അതേപേരിൽ തന്നെ ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്.

ഈ ബസ്സുകൾ പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും FLY ബസുകൾ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ലൈ ബസ് സർവ്വീസുകൾ ക്രമീകരിക്കും.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്കു സര്‍വീസ് നടത്തുന്ന ‘ഫ്ലൈ ബസിന് നിരവധി പ്രത്യേകതകളാണുള്ളത്. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം പ്രദാനം ചെയ്യുന്ന ഈ ബസ്സുകളില്‍ അത്യാധുനിക ശീതീകരണ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരളത്തിലെ ഫ്ലൈബസ്സുകളുടെ മാത്രം മേൽനോട്ടത്തിനായി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സി. വി. രാജേന്ദ്രനെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് ഭാവിയിൽ ഫ്ലൈ ബസുകൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയർപോർട്ടിൽ നിന്നും നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതാണ്. വരുംകാലങ്ങളിൽ വിവിധ എയർലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാൻഡുകളിൽ നിന്ന് ലഗേജ് അടക്കം ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു. എയർപോർട്ടിൽ നിന്നുള്ള അധിക സർച്ചാർജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്ലോർ ബസ്സുകളുടെ ചാർജുകൾ മാത്രമേ ഈടാക്കുന്നുള്ളൂ എന്നതാണ് ഈ സർവ്വീസുകളുടെ മറ്റൊരു പ്രത്യേകത. യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് ഭാവിയിൽ ഫ്ലൈ ബസുകൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തില്‍നിന്നു നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തും.

 

കടപ്പാട് – മനോരമ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply