ഡ്രൈവിംഗിനിടെ ഞരമ്പന്‍ ഡ്രൈവറുടെ അശ്ലീല ചേഷ്ടകള്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍…

വനിതാ ഡോക്ടറുടെ നേരെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. കരുനാഗപ്പള്ളി – പത്തനംതിട്ട സർവ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോർസിന്റെ കെ.എൽ.23.ഇ-9131 എന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടർക്ക് വേണ്ടി സുഹൃത്ത് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നൽകി.

രാവിലെ അടൂരിൽ നിന്നും കയറിയ ഡോക്ടർ ഡ്രൈവർ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയിൽ വിരൽ കയറ്റി കാണിക്കുകയും ചെയ്തു.

എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരൽ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടർന്നതോടെയാണ് മൊബൈലിൽ പകർത്തിയതെന്ന് അവർ പറഞ്ഞു. ബസിൽ നിന്നും ഇറങ്ങിയ ഇവർ വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താൻ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകൾ നേരിടാൻ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.

സുഹൃത്തായ ഡോക്ടർ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഡോക്ടറും പരാതി നൽകിയത്. ഇമെയിലിലൂടെയാണ് പരാതി കൊടുത്തത്. ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് നടപടിയെടുക്കും. സുഹൃത്തിന്റെ പരാതിയിൽ നടപടിയെടുക്കുന്നത് പുലിവാലാകുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു ഈ സാഹചര്യത്തിൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചു. ഇതോടെയാണ് വനിതാ ഡോക്ടർ തന്നെ പരാതി നൽകിയത്.

ഡോക്ടർ നൽകിയ പരാതി ഇങ്ങനെ: p>ഞാൻ ഡോ. xxx രാവിലെ ഒമ്പതരയോട് കൂടി അടൂർ നിന്ന് പത്തനംതിട്ട കൊടുമണിലേക്ക് സർവ്വീസ് നടത്തുന്നതായ കെ.എൽ.23.ഇ-9131 നമ്പർ ശ്രീദേവി ബസിലെ സ്ഥിരം യാത്രക്കാരി. ഇന്ന് ഡ്രൈവറുടെ തൊട്ട് പുറകിലുള്ള സീറ്റിൽ ആണ് ഇരുന്നിരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ ഇടയ്ക്കിടെ റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നിരീക്ഷിച്ചുകൊണ്ട് വലതുകൈ പിന്നിലേക്കാക്കി ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി.ആദ്യം ഡ്രൈവിങ് സീറ്റിനടിയിൽ അടപ്പില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കുപ്പിയിൽ ഇടയ്ക്കിടെ വിരലിട്ടു കാണിച്ചു.

ഇതിലെ അശ്ലീലച്ചുവ മനസ്സിലാകാതിരുന്ന എന്നെ പിന്നീടയാൾ കുപ്പിയിൽ നിന്ന് കൈ ഉയർത്തി നടുവിരൽ മടക്കി വ്യക്തമായ അശ്ലീല ആംഗ്യം കാണിച്ചു. യാത്രയിലുടനീളം ഇത് തുടർന്നപ്പോൾ മറ്റൊന്നും ചെയ്യാൻ നിർവ്വാഹമില്ലാതെ ഭയന്ന് പോയ ഞാൻ ഇയാളുടെ ചെയ്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും വണ്ടി നമ്പരടക്കം ഫോട്ടോയെടുത്തു. ഇതേത്തുടർന്ന് ഞാനീ സംഭവം എന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വീഡിയോ അടക്കം പങ്ക് വച്ചിരുന്നു. അത് ശ്രദ്ധയിൽപെട്ട് വിളിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഈ വിലാസത്തിൽ പരാതി അയക്കാൻ പറഞ്ഞത്. ദിവസേന രാവിലെ ഒട്ടേറെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ഈ ബസ്സിൽ ഇതിയാളുടെ സ്ഥിരം ചെയ്തിയാകാം എന്നതിനാൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു. വീഡിയോയും ചിത്രവും ഹാജരാക്കാവുന്നതാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply