മൂന്നാറിലെ തോരാമഴയുടെ അവർണ്ണനീയ സൗന്ദര്യം ആസ്വദിക്കാം…

കേരളത്തിലെ മൺസൂൺ ടൂറിസത്തിന്റെ തലസ്ഥാനമാണ് മൂന്നാർ … ചുരം മുതൽ അങ്ങകലെ വട്ടവട വരെ കോടമഞ്ഞിൽ പൊതിഞ്ഞെടുത്ത പച്ച പരവതാനി പോലെ മഴ മേഘങ്ങളെ മാറിലേറ്റി അവളങ്ങനെ സ്വദേശിയേയും വിദേശിയേയും മോഹിപ്പിക്കുന്ന വിധം അണിഞ്ഞൊരുങ്ങി കഴിഞ്ഞു.. ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങുമ്പോൾ തന്നെ കനത്തമഴ തുടങ്ങിയിരുന്നു.

ചീയപ്പാറകുത്ത് എത്തുനതിന് മുൻപ് തന്നെ ചുരത്തിന്റെ ഇരുഭാഗങ്ങളിലും തോരാത്ത മഴയിൽ നിരവധി ചെറുവെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരിക്കുന്നു.. കനത്ത മഴയിൽ ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു .. പോലീസും മണ്ണുമാന്തികളും തടസ്സം നീക്കുന്നത് കാണാം പലയിടത്തും … കോൺവോയ് പോലെ നിരവധി വാഹനങ്ങൾ ഓവർടേക്ക് പൂർണ്ണമായും ഒഴിവാക്കി ഒന്നിനു പിറകെ മറ്റൊന്നായി ചുരം കയറി പോകുന്നത് പതിവില്ലാത്ത കാഴ്ചയായി.

  

ചീയപ്പാറയും വാളറയും പൂപ്പാററോഡിലെ പെരിയ കനാൽ വെള്ളച്ചാട്ടങ്ങളും രൗദ്രഭാവം വീണ്ടെടുത്തിരിക്കുന്നു.. ചിന്നക്കനാലിലെ ഗോൾഡൻ റിഡ്ജ് മൗണ്ടൻ റിസോർട്ട് എത്തുന്നതു വരെയും പിറ്റേന്ന് പോരുന്നത് വരേയും കനത്ത മഴയായിരുന്നു…. ചിന്നകനാലിന്റെ മറ്റൊരു ഭാവം കാണാൻ മഴക്കാലത്ത് തന്നെ ഇവിടം സന്ദർശിക്കണം. കൂടെ ഗംഭീരമായ ഒരു അന്തരീക്ഷത്തിൽ നിൽക്കുന്ന റിസോർട്ടും കൂടെ ആകുമ്പോൾ തിരിച്ച് പോരാൻ തോനില്ല മനസ്സിന്..

യാത്രകൾ പൂർണ്ണമാകുക താമസിക്കുന്നിടം തികച്ചും അത്ഭുതകരവും സന്തോഷകരവുമായ ഒരു ആമ്പിയൻസ് അറിയതെ മനസ്സിലേക്ക് പകർന്ന് തരുമ്പോൾ മാത്രമാണ് … എവിടേക്ക് തിരിഞ്ഞാലും പച്ചപിടിച്ച് നനഞ്ഞ് കുതിർന്ന ഫ്രെയിമുകൾ മാത്രം.. കാമറയിൽ ഈർപ്പം കയറാതിരിക്കാൻ കഷ്ടപ്പെടേണ്ടി വരുമെങ്കിലും മനസ്സിൽ പതിഞ്ഞ നൂറ് കണക്കിന് ഫ്രെയിമുകൾ ഒപ്പിയെടുക്കാതിരിക്കാനാവില്ല നമുക്ക് ..

റിസോർട്ടിന് തൊട്ടടുത്ത് ആനയിറങ്കൽ ഡാമിന് മുകളിലൂടെ ബോഡി മേട്ട് വഴി മഴയും പ്രകൃതിയും ആസ്വദിച്ച് ഒരു ഡ്രൈവിന് ശേഷം തിരിച്ച് പൂപ്പാറ റോഡിൽ കയറി ഡാമിലേ ബോട്ടിംഗും അസ്വദിച്ച് അദ്യ മഴദിവസം അവസാനിപ്പിച്ചു…

പിറ്റേന്ന് ടോപ്പ് സ്റ്റേഷനും വട്ടവടയും കണ്ട് മൂന്നാർ എന്ന സുന്ദരിയോട് മനസ്സില്ലാ മനസ്സോടെ വിട പറഞ്ഞു താൽക്കാലികമായി … മഴ അപ്പോഴും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു…. മൺസൂൺ പ്രേമികളെ മാടി വിളിച്ച് മൂന്നാർ ഞങ്ങൾക്ക് പിറകിൽ പതിയെ മറഞ്ഞു…

By: Dileep Narayanan / Dileep Narayanan Nature and Wildlife Photography

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply