കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ഇന്ന് സ്റ്റേഷൻ മാസ്റ്ററുടെ റോളിൽ..

കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയില്‍ നിന്ന് കണ്ടക്‌റും കണ്ടക്ടറില്‍ നിന്ന് വീണ്ടും സി.എം.ഡിയുമായ ടോമിന്‍ തച്ചങ്കരി ഇന്ന്  സ്‌റ്റേഷന്‍ മാസ്റ്ററായി ഡ്യൂട്ടി എടുക്കുകയാണ്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ രാവിലെ 8 മണിയ്ക്ക് ഡ്യൂട്ടി ആരംഭിച്ച അദ്ദേഹം വൈകുന്നേരം 4 മണിവരെയായിരിക്കും സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളിൽ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ കീഴിൽ ആദ്ദേഹം നടത്തിക്കഴിഞ്ഞു. സ്‌റ്റേഷന്‍ മാസ്റ്റർ ആകുന്നതു വഴി ജീവനക്കാരുടെ പക്കൽ നിന്നും ഷെഡ്യൂൾ കാർഡുകളുടെ പരിശോധനയും തച്ചങ്കരി നടത്തുമെന്ന് ഉറപ്പാണ്. ഒപ്പം തന്നെ ഒരു സ്റ്റേഷൻ മാസ്റ്റർ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹത്തിനു മനസിലാക്കുവാൻ സാധിക്കും. ബസ്സുകളെല്ലാം സമയക്രമം പാലിക്കുന്നുണ്ടോ എന്നും എൻക്വയറി സംവിധാനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് വ്യക്തമായി അറിയുന്നതിനും തച്ചങ്കരിയുടെ ഈ പുതിയ റോൾ വഴി സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് തമ്പാനൂർ ഡിപ്പോ സാധാരണയേക്കാളും അച്ചടക്കത്തോടെയായിരിക്കും പ്രവർത്തിക്കുക.

ആരു വന്നാലും കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി തന്നെ എന്നാണ് പൊതുവെയുള്ള പറച്ചില്‍. എം.ജി രാജമാണിക്യത്തിന്റെ വരവോടെയാണ് അതിന് അല്‍പം മാറ്റമുണ്ടായത്. രാജമാണിക്യത്തെ തെറിപ്പിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും വൃഥാവിലായി. രാജമാണിക്യത്തിന് പകരക്കാരനായി വന്ന ഹേമചന്ദ്രൻ IPS ഈ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് തെളിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് കേരളത്തിലെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരിയുടെ വരവ്.

വരുന്ന വരവിൽത്തന്നെ തച്ചങ്കരി കേരളത്തിലെ വിവിധ KSRTC ഡിപ്പോകളിൽ മിന്നൽ പരിശോധന നടത്തുകയും അവിടത്തെ ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി പ്രഥമ പരിഗണന കൊടുക്കുന്നത് കോര്‍പ്പറേഷന് കീഴിലുള്ള ബസുകള്‍ യഥാസമയം സര്‍വീസ് നടത്തുക എന്ന് ഉറപ്പാക്കുന്നതിനാണ്. പ്രത്യേകിച്ചും സൂപ്പര്‍ എക്‌സ്പ്രസ്, ഫാസ്റ്റ് ഗണത്തില്‍ പെടുന്ന ബസുകള്‍. കെഎസ്ആര്‍ടിസിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഇത്തരം ബസുകളില്‍ എല്ലായ്‌പ്പോഴും തിരക്കു തന്നെയാണ്. കടുത്തപ്രതിസന്ധിയില്‍ നീങ്ങുന്ന കെ.എസ്.ആര്‍.ടി.സി.യെ ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്ന് കരകയറ്റുമെന്ന് കെ.എസ്.ആര്‍.ടി.സി.യിൽ ജോയിൻ ചെയ്തപ്പോൾ തന്നെ അദ്ദേഹം പറഞ്ഞതാണ്.

 

ഇതിനിടെ തൊഴിലാളി ദിനമായ മെയ് ഒന്നാം തീയതി ബസ് കണ്ടക്ടറായി വേഷമിട്ടു കണ്ടക്ടർ ജോലിചെയ്ത തച്ചങ്കരിയെ അത്ഭുതത്തോടെയാണ് ആളുകൾ കണ്ടത്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് തച്ചങ്കരി കണ്ടക്ടറായത്. കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം മനസിലാക്കുന്നതിനുവേണ്ടിയാണ് തച്ചങ്കരി പുതിയ വേഷത്തിൽ എത്തിയത്. ‘വേഷപ്പകര്‍ച്ചയല്ല, ഇത് ജോലിയെടുക്കുക തന്നെയാണ്. അവരുടെ പ്രശ്നങ്ങള്‍ അറിയാനാണ് ഈ പണി ചെയ്യുന്നത്. ഇതൊരു തുടക്കമാണ്. ഇനിയും ഇങ്ങനെ ചെയ്യേണ്ടിവരും. ഇതിനെയാക്കെ തമാശയായിട്ട് കാണുകയാണ് ചിലര്‍. അതെനിക്ക് പ്രശ്നമില്ല. താ‍ വളരെ ഗൗരവത്തോടെയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ഉടൻതന്നെ ഒരു ഡ്രൈവറായി താൻ ഇതുപോലെ തന്നെ വീണ്ടും വരുമെന്നും തച്ചങ്കരി വ്യക്തമാക്കി.

നല്ലകാര്യങ്ങള്‍ ചെയ്യുന്ന ജീവനക്കാരെ പരസ്യമായി അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഈരാറ്റുപേട്ട ഡിപ്പോയിലെ ബസിനുവേണ്ടി ആലുവായില്‍ വിളിച്ച പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് വിളിച്ച് ആദരിച്ച അദ്ദേഹം ആ ബസിന് ‘ചങ്ക് ബസ് ‘ എന്നുപേരിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാവരുന്ന പമ്പുകള്‍ ആരംഭിക്കാനും കൂടുതല്‍ ഇ ബസുകള്‍ ഉടന്‍ തന്നെ നിരത്തിലിറക്കി ചെലവു കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുമഗുള്ള നടപടികളും പൂര്‍ത്തിയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കോര്‍പ്പറേഷന്റെ 50 ഡിപ്പോകളിലാണ് പമ്പുകള്‍ ആരംഭിക്കുന്നത്. ഒരു പമ്പിന് രണ്ട് ലക്ഷം രൂപായാണ് ഐ.ഒ.സി കെ.എസ്.ആര്‍.ടി.സിക്ക് വാടയായി നല്‍കുക. പ്രതിവര്‍ഷം 10 കോടി രൂപ ഈ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനമായി ലഭിക്കുമെന്നാണ് തച്ചങ്കരിയുടെ കണക്ക്കൂട്ടല്‍.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ എം.ഡി ടോമിന്‍ ജെ തച്ചങ്കരി രംഗത്ത് വന്നതു മൂലം തൊഴിലാളികളുടെ പ്രശംസ പിടിച്ചു പറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ജീവനക്കാര്‍ക്ക്‌വായ്പ അനുവദിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ട് എസ്.ബി.ഐയില്‍ നിന്നു മാറ്റുന്നത് ആലോചിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.ബി.ഐയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് കത്തിന് എസ്.ബി.ഐ നല്‍കിയിരിക്കുന്ന മറുപടി. ജീവനക്കാരുമായി തച്ചങ്കരി നടത്തിയ കൂടിക്കാഴ്ചകളില്‍ അവരില്‍ ഏറെയുംഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു വായ്പ ലഭിക്കാനുള്ള പ്രയാസം. ഇതേതുടര്‍ന്നാണ് തച്ചങ്കരി എസ്.ബി.ഐയെ സമീപിച്ചത്. ജീവനക്കാര്‍ക്ക് വായ്പ ലഭിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് കാനറ ബാങ്കിലേക്ക് മാറ്റുമെന്നാണ് എം.ഡി അറിയിച്ചിരിക്കുന്നത്.

എംഡിയായി ചുമതലയേറ്റ ശേഷം തുടർച്ചയായി രണ്ടുമാസങ്ങളിലും തൊഴിലാളികളുടെ ശമ്പളം കൃത്യ സമയത്തു തന്നെ കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.

വാർത്തയ്ക്ക് കടപ്പാട് – വിവിധ മാധ്യമങ്ങൾ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply