ഹ്യൂഗ്‌ ഗ്ളാസ്സ്‌ – മരണത്തിൽ നിന്നും അവിശ്വസനീയമായ ഒരു അതിജീവനം

ലേഖനം എഴുതി തയ്യാറാക്കിയത് – Shamnad Shamsuddin.

ആദ്യ കേള്‍വിയില്‍ തികച്ചും അസംഭവ്യം എന്നു തോന്നാവുന്ന കഥയാണു പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹ്യൂഗ്‌ ഗ്ളാസ്സ്‌ എന്ന അമേരിക്കന്‍ വേട്ടക്കാരന്റേത്. വിശ്വാസം വരാതെ നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ സോഴ്സുകളില്‍ നിന്നെല്ലാം ഇതൊരു സംഭവകഥയാണെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

1823’ല്‍ ആണു മേല്‍പ്പറഞ്ഞ സംഭവം നടക്കുന്നത്‌. ഒരു എക്സപഡീഷണ്റ്റെ ഭാഗമായി ഒരു ടീമിനൊപ്പം ഗ്രാണ്ട്‌ റിവറില്‍ (പെര്‍ക്കിന്‍സ്‌ കൌണ്ടി, സൌത്ത്‌ ഡക്കൊട്ട) എത്തിയതായിരുന്നു ഗ്ളാസ്സ്‌. വേട്ടക്കുള്ള മൃഗങ്ങളെ അന്വേഷിക്കുന്നതിനിടയില്‍ ഗ്ളാസ്സ്‌ അറിയാതെ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു ഗ്രിസ്സ്‌ലി കരടിയുടെ മുന്‍പില്‍ ചെന്ന് പെടുന്നു. വെടിയുതിര്‍ക്കാന്‍ കഴിയുന്നതിനു മുന്‍പെ കരടി ഗ്ളാസ്സിനെ ആക്രമിക്കുകയും എടുത്തെറിയുകയും ചെയ്തു. പോരാത്തതിനു, ഗ്ളാസിണ്റ്റെ ശരീരത്തിലെ മാംസം തണ്റ്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറിഞ്ഞു കൊടുക്കുകയും ചെയ്തു.

എങ്കിലും ഗ്ളാസ്‌ തണ്റ്റെ കത്തി ഉപയോഗിച്ചും, തണ്റ്റെ കൂട്ടാളികളുടെ സഹായത്തോടെയും കരടിയെ കൊല്ലുന്നു. മാരകമായി മുറിവേറ്റിരുന്നു ഗ്ളാസ്സിനു. പുറത്തെ മുറിവുകള്‍ അയാളുടെ വാരിയെല്ലുകള്‍ വെളിയില്‍ കാണത്തക്ക വിധത്തില്‍ ആഴമുള്ളതായിരുന്നു.

ഗ്ളാസ്സ്‌ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് കണ്ട ടീം ലീഡര്‍, അയാളുടെ മരണം വരെ കാക്കുവാനും, അതിനു ശേഷം അടക്കം ചെയ്യുവാനും ബ്രിഡ്ജറ്‍, ഫിറ്റ്സ്ജെറാള്‍ഡ്‌ എന്നീ യുവ അനുയായികളെ ഏല്‍പ്പിക്കുന്നു. എന്നാല്‍, പ്രദേശത്തെ ഇന്ത്യന്‍സിന്റെ ആക്രമണം ഭയന്ന്, ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഗ്ളാസ്സ്‌ മരിക്കുമെന്ന് ഉറപ്പാക്കിയിട്ട്‌, ഗ്ളാസ്സിനെ അവര്‍ കരടിതോല്‍ പുതപ്പിച്ച്‌ കുഴിയിലേക്ക്‌ ഇറക്കി വക്കുന്നു. തുടര്‍ന്ന്, അയാളുടെ ആയുധങ്ങളും, മറ്റു സാമഗ്രികളും എടുത്ത ശേഷം അവര്‍ സ്ഥലം കാലിയാക്കുന്നു. ഗ്ളാസ്സ്‌ മരിച്ചുവെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍, ഗ്ളാസ്സ്‌ മരിച്ചിട്ടില്ലായിരുന്നു. അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന അയാള്‍, മൃതപ്രാണാവസ്ഥയില്‍ തന്നെ തണ്റ്റെ കൂട്ടാളികള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുകയാണു. അവിടെ നിന്ന് അയാള്‍ ഇരുന്നൂറു മൈലോളം നിരങ്ങി നീങ്ങി സ്വയം രക്ഷപ്പെടുത്തുകയാണു, തന്റെ ദുര്‍വിധിക്ക്‌ കാരണമായവരോട്‌ പ്രതികാരം ചെയ്യാന്‍!

കരടിയുടെ ആക്രമണത്തില്‍ ഒടിഞ്ഞു പോയ കാല്‍ അയാല്‍ സ്വയം സെറ്റ്‌ ചെയ്യുന്നു. പുറത്തെ മുറിവില്‍ gangrene’s വരാതിരിക്കാന്‍, ചത്ത മരത്തിലേയും, മൃഗങ്ങളിലേയും മറ്റും പുഴുക്കളെക്കോണ്ട്‌ അളിഞ്ഞ മാംസം തീറ്റിക്കുന്നു. ജ്യോഗ്രഫിക്കല്‍ ലാന്‍ഡ്മാര്‍ക്കുകള്‍ നോക്കി, അയാള്‍ നൂറുമൈല്‍ അകലെയുള്ള പുഴക്കരയില്‍ നീങ്ങി നിരങ്ങി എത്തുന്നു ആദ്യം. കായും കനിയും, ചത്ത മൃഗങ്ങളേയും ഭക്ഷിച്ചുകൊണ്ട്‌. അവിടെ നിന്ന് ഒടിഞ്ഞ മരംകൊണ്ട്‌ ചങ്ങാടമുണ്ടാക്കി, അയാള്‍ രക്ഷപ്പെടുവാണു. പിന്നീട്‌ തന്റെ അവസ്ഥയ്ക്ക്‌ കാരണക്കാരനായ ബ്രിഡ്ജറിനെ കൊന്നുവെന്ന് പറയുന്നു. ഫിറ്റ്സ്ജേറാള്‍ഡ്‌ അതിനോടകം മിലിട്ടറിയില്‍ ചേര്‍ന്നതിനാല്‍ അയാളെ കൊല്ലുന്നത്‌ കൊലക്കയറ്‍ വാങ്ങി തരുമെന്ന് ഗ്ളാസ്സിനു അറിയാമായിരുന്നു. അതിനാല്‍ അയാളെ കൊല്ലാതെ വിടുന്നു.
പിന്നീട്‌ 1833’ല്‍ തദ്ദേശ ഇന്ത്യന്‍സുമായിട്ടുള്ള ഏറ്റുമുട്ടലിലാണു ഗ്ളാസ്സ്‌ മരിക്കുന്നത്‌…

ഒരു സിനിമാക്കഥയെന്ന പോലെ സംഭവബഹുലവും, അതേ സമയം അവിശ്വസനീയവുമാണു ഗ്ളാസ്സിണ്റ്റെ ജീവിതകഥ. സംഗതി സത്യമാണെന്ന് പലയിടത്തും കണ്ടിട്ടും,പലയാവര്‍ത്തി വായിച്ചിട്ടും, ഒരു നൂറു ശതമാനം വിശ്വാസം വരുന്നില്ല. മൂലകഥ സത്യമായിരിക്കാം, ഒരുപാട്‌ അതിശയോക്തികള്‍ ഉള്ളത്‌ പോലെ തോന്നുന്നു; അറിയില്ല…ഗ്ളാസ്സിൻറെ ജീവിതം ആസ്പദമാക്കിയാണ്, ‘റെവനൻറ്’  എന്ന പേരില്‍, ലിയോ ഡി കാപ്രിയൊ നായകനായി സിനിമ എടുത്തത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply