നഗ്നമോഡലിനെ ഇറക്കി ബിസിനസ് തന്ത്രം; കോഫീ ഷോപ്പുടമയ്ക്ക് കിട്ടിയത് മുട്ടൻ പണി

ഇത്തരമൊരു വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് ഒരു വട്ടം ചിന്തിച്ചതാണ്. സദാചാരക്കാരുടെ ആക്രമണം ഓർത്തപ്പോൾ വേണ്ടെന്നു തോന്നി. എന്നാൽ കൗതുകകരമായ ഈ വാർത്ത നിങ്ങൾ അറിഞ്ഞിരിക്കണം എന്നോർത്തപ്പോൾ കൊടുക്കാൻ തന്നെ തീരുമാനിച്ചു. വാർത്ത താഴെ കൊടുക്കുന്നു. വായിക്കുക…

ഒരു പുതിയ സംരംഭം തുടങ്ങുന്നത് വലിയ റിസ്കുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ കാലത്ത്, എല്ലാം. ചില സംരംഭകർ അവരുടെ ബിസിനസ്സ് വലുതാക്കാൻ അങ്ങേയറ്റം വരെ പോകും, ​​എന്നാൽ, ഈ കോഫി ഷോപ്പിന്റെ വിപണന തന്ത്രം വേറെയാണ്. രാവിലെയോ വെെകിട്ടോ ആവി പറക്കുന്ന ഒരു കപ്പ് കാപ്പി, സംഗതി ഉൻമേഷം തരുന്നതാണെങ്കിലും അത് കൊണ്ട് തരുന്ന ആളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കിലിതാ കണ്ടോളു ബാങ്കോക്കിലാണ് ന​ഗ്ന മോഡൽ ജീവനക്കാരി ജോലി ചെയ്യുന്ന കോഫി ഷോപ്പ് സ്ഥിതി ചെയ്യുന്നത്. പ്രസൺ സുക്കറോൺ എന്ന ബിസിനസുകാരന്‍റെയാണ് ഈ കോഫി ഷോപ്പ്. അരീസ സുവാനവോങ് എന്ന മോഡലാണ് കോഫി ഷോപ്പിലെ ജീവനക്കാരിയായി എത്തുന്നത്.

സുക്കറോണിന്‍റെ ആദ്യ സംരംഭമായിരുന്നു കോഫി ഷോപ്പ്. ബിസിനസ് രം​ഗത്ത് വൻ മത്സരം നടക്കുമ്പോൾ വ്യത്യസ്തമായ ആശയമാണ് ന​ഗ്ന മോഡലിനെ ജീവനക്കാരിയാക്കാൻ സുക്കറോണിന് പ്രചോദനമായത്. അതിന് തയ്യാറായി എത്തിയത് അരീസയും. സംഗതി നടക്കുന്നത് തായ്‌ലൻഡിൽ ആയതിനാൽ ഒന്നും സംഭവിക്കില്ലെന്നാണ് കോഫീ ഷോപ്പുടമ കരുതിയത്. മാർക്കറ്റിങിന് വേണ്ടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വെബ്സെെറ്റിലും ഇട്ടതോടെയാണ് ഉടമയ്ക്ക് മേൽ പൊലീസ് പിടി വീഴുന്നത്. നഗ്നരായ സ്ത്രീകളെ ഷോപ്പില്‍ ഉപയോഗിച്ചു എന്ന കാരണത്താലാണ് പോലീസ് ഉടമയെ അറസ്റ്റ് ചെയ്തത്.

എന്നിരുന്നാലും, സുക്കറോൺ യുവതിയെ അശ്ലീലതയ്ക്ക് വിധേയമാക്കിയതിനാൽ മാർക്കറ്റിംഗ് രം​ഗത്ത് വളരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി. മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ 100,000 തായ് ബാട് (3170 യുഎസ് ഡോളർ) പിഴയോ അടയ്ക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു.

കോഫി ഷോപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവണത തിരഞ്ഞെടുത്തതിൽ സുക്കറോൺ ഖേദം പ്രകടിപ്പിച്ചു. “ലൈംഗികതയോ അല്ലെങ്കിൽ ആക്രമണമോ നടത്താൻ ഉദ്ദേശിച്ചിരുന്നില്ല, ബിസിനസിന്‍റെ ഭാ​ഗമായിട്ടാണ് ഞാൻ ഓൺലൈനിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തതെന്ന് സുക്കറോൺ വ്യക്തമാക്കുന്നു. ഫോട്ടോകൾ നിയമം ലംഘിക്കുമെന്ന് സുക്കറോൺ കരുതിയിരുന്നില്ല . ചിത്രങ്ങൾ നീക്കം ചെയ്തുവെങ്കിലും യഥാർത്ഥ കുറ്റകൃത്യം ഇപ്പോഴും നിലനിൽക്കുന്നു. ഞങ്ങൾ അത് അന്വേഷിച്ച് നടപടികൾ എടുക്കുമെന്നും പൊലീസ് പറഞ്ഞു.

ഇനി ഇതെല്ലാം പ്രതീക്ഷിച്ച് അടുത്ത ഫ്‌ളൈറ്റും പിടിച്ച് തായ്ലാൻഡിലേക്ക് പറക്കാൻ നിൽക്കണ്ട. നമ്മൾ വിചാരിച്ച പോലെയൊന്നുമല്ല ആ രാജ്യം. സ്ത്രീകളോട് വളരെ മര്യാദയോടെ പെരുമാറുന്നവരുടെ നാടാണ് തായ്‌ലൻഡ്. ഏത് പാതിരാത്രിയിലും ഒരു സ്ത്രീയ്ക്ക് അവിടെ എവിടെയും വഴിയിലൂടെ ഒറ്റയ്ക്ക് നടന്നുപോകാം. ഒരാൾ പോലും ശല്യം ചെയ്യുകയോ തുറിച്ചു നോക്കുകയോ ഇല്ല. ഇത് നിങ്ങൾക്ക് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും.

കടപ്പാട് – instylekeralam.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply