ശമ്പള വിതരണത്തിലെ പിഴവ് മൂലം കെ.എസ്.ആര്.ടി.സിക്ക് നഷ്ടപ്പെട്ട രണ്ടുകോടി രൂപയില്‍ ഒരു കോടിയോളം രൂപ ഇനിയും തിരിച്ചുപിടിക്കാനായില്ല. ഒാണക്കാലത്ത് കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് വായ്പയെടുത്ത രൂപയാണ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം നഷ്ടപ്പെട്ടത്. ഒരുമാസം ആകാറായിട്ടും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലും മാനേജ്മെന്റ് തയാറായിട്ടില്ല
ഒാണക്കാലത്ത് ശമ്പള അഡ്വാന്‍സും ഉല്‍സവബത്തയും കൊടുക്കാന്‍ ഒരു വഴിയുമില്ലാതിരുന്ന സാഹചര്യത്തിലാണ് കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് ഉയര്ന്നപലിശയ്ക്ക് പണം വായ്പയെടുത്തത്. ഈ തുകയിലാണ് രണ്ടുകോടിയോളം രൂപ നഷ്ടപ്പെട്ടത്. ശമ്പളഫയലുകള് ബാങ്ക് അക്കൗണ്ടിലേക്ക് അപ് ലോഡ് ചെയ്തതിലുണ്ടായ പിഴവാണ് കാരണം. ഇതുമൂലം നാലായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പളവും ഉല്‍സവ ബത്തയും കിട്ടിയില്ല.മറ്റ് നാലായിരത്തോളം പേര്‍ക്കാകട്ടെ ഇരിട്ടി തുകയും ലഭിച്ചു.
അധിക തുക തിരിച്ചുപിടിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റ വിശദീകരണം.പക്ഷെ അധികതുക ലഭിച്ച ഭൂരിഭാഗവും കിട്ടിയതക്കം നോക്കി പണം പിന്‍വലിച്ചു. നഷ്ടപ്പെട്ട 1.97 കോടിയില്‍ 1.06 കോടി തിരിച്ചുപിടിക്കാന്‍ ആയെങ്കിലും 91 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്.വീഴ്ച സംബന്ധിച്ച് വിജിലന്‍സ് വിഭാഗത്തെകൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറഞ്ഞിട്ട് മാസം ഒന്നാകാറായിട്ടും ഒരു നടപടിയും ഉണ്ടായില്ല.എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിലാണ് കംപ്യൂട്ടര്‍ വിഭാഗത്തിന്റ അധികചുമതല.സ്വന്തം വകുപ്പിലുണ്ടായ പിഴവ് അന്വേഷിക്കാന്‍ വിജിലന്‍സിന് താല്പര്യമില്ല.
News: Manorama Online
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog