പ്രിയ കപ്പഡോക്യ ..ഞങ്ങൾ ഇനിയും വരും നിന്നെ കാണാൻ….

വിവരണം – Dilu Purushothaman‎.

എൻ്റെ ആദ്യത്തെ ട്രാവലോഗ് ആണ് ..തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമല്ലോ .. ഈ യാത്ര എഴുതി വച്ചിട്ട് കുറച്ചു ദിവസങ്ങൾ ആയി..എന്നാൽ നാട്ടിലെ വെള്ളപ്പൊക്കവും പ്രശ്നങ്ങളും കാരണം ഒക്കെ മറന്നു..ഇന്നലെ ഒരു കപ്പഡോക്ക്യ പോസ്റ്റ് കണ്ടപ്പോഴാണ് ഇത് ഓർമ്മ വന്നത്.. ഏകദേശം ഒരു വർഷത്തോളമായി തുർക്കി യാത്ര പ്ലാൻ ചെയ്തിട്ട്..കഴിഞ്ഞ സെപ്റ്റംബറിൽ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്..എന്നാൽ മോളുടെ പരീക്ഷ നടക്കുന്നതുകൊണ്ടു അത് മാറ്റി വയ്‌ക്കേണ്ടി വന്നു.. പിന്നീട് ഈ ജനുവരിയിൽ രണ്ടും കല്പിച്ചു ടിക്കറ്റ് എടുത്തു..ജൂലായ് 30 മുതൽ ഓഗസ്റ്റ് 4 വരെ അഞ്ചു ഡേയും നാല് നൈറ്റും ..കാലം കുറെയായി ഈ സ്വപ്നം മനസ്സിൽ നെയ്തു തുടങ്ങിയിട്ട്..അതുകൊണ്ടു തന്നെ എവിടെയൊക്കെ പോകണം എങ്ങനെ പോകണം എന്നൊക്കെ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു..

ടൂർ പാക്കേജ് എടുക്കാതെ സ്വന്തമായി കാര്യങ്ങൾ പ്ലാൻ ചെയ്തു..പറ്റാവുന്നത്ര വിവരങ്ങൾ ഇൻറർനെറ്റിൽ നിന്നും ശേഖരിച്ചു..ഇതിന്റെ ക്രെഡിറ്റ് മൊത്തം വൈഫ് നു കൊടുക്കുന്നു..പുള്ളിക്കാരിയാണ് കുത്തിയിരുന്ന് ഓരോ ഇൻഫൊർമേഷനും എടുത്തത്..സഞ്ചാരിയിലെ പല പഴയ പോസ്റ്റുകളും ഒത്തിരി സഹായിച്ചു..
ഇസ്താൻബുൾക്കു ആണ് ടിക്കറ്റ് എടുത്തത്..അവിടെ രണ്ടു എയർപോർട്ട് ഉണ്ട്..ഒന്ന് എഷ്യൻ സൈഡ്(Sabiha Gorcen) മറ്റൊന്ന് യൂറോപ്യൻ സൈഡ് (IST)..ഞങ്ങൾ ടിക്കറ്റ് എടുക്കുന്ന സമയത്തു ഏഷ്യൻ സൈഡ് ഐര്പോര്ട്ടിലേക്കു റേറ്റ് കുറവായതുകൊണ്ട് അങ്ങോട്ട് എടുത്തു..ഏകദേശം 12500 രൂപ ഒരാൾക്ക്..ആദ്യം കപ്പദോക്യ പോയിട്ട് ഇസ്താൻബുൾക്കു തിരിച്ചു വരം എന്ന് പ്ലാൻ ചെയ്തു..ബുക്കിംഗ് .കോം വഴി ഹോട്ടൽ ബുക്ക് ചെയ്തു.. ഹോട്ടൽ ഒക്കെ വളരെ ചീപ്പ് ആണ്..2500 രൂപക്ക് ഒക്കെ നല്ല കിടിലം ഹോട്ടൽസ് കിട്ടും..ഇനി സോളോ ആണെങ്കിൽ 500 രൂപ മുതൽ ഡോംസ് കിട്ടും..

വിസ : ഞങ്ങൾ കുവൈറ്റിൽ ആണ്..അതുകൊണ്ടു വിസ ഫോര്മാലിറ്റീസ് ഇവിടെ പോലെ ആയിരിക്കില്ല മറ്റിടങ്ങളിൽ.. മുൻപ് തുർക്കി എംബസി നേരിട്ടാണ് വിസ കൊടുത്തിരുന്നത്..എന്നാൽ ജൂലൈ നാല് മുതൽ ഒരു തേർഡ് പാർട്ടി ഏജൻസിക്കു ആണ് വിസ അപ്ലിക്കേഷൻ സ്വീകരിക്കാനുള്ള ചുമതല..ഏറ്റവും കുറഞ്ഞത് 3 പ്രവർത്തിദിവസങ്ങളിൽ വിസ കിട്ടും..ഞങ്ങൾക്ക് കിട്ടിയത് 3 ദിവസം കൊണ്ടാണ്..അതായതു യാത്ര പോകുന്നതിന്റെ തലേന്ന് രാത്രി..അത് ഒരു വലിയ കഥ..അത് പറഞ്ഞുവലിച്ചു നീട്ടുന്നില്ല.. വിസക്ക് ഏതാണ്ട് 7000 രൂപയോളം ചിലവായി ഒരാൾക്ക്.

അങ്ങനെ പോകേണ്ട ദിവസം ആയി..പുലർച്ചെ 2.45 നു ആണ് ഫ്ലൈറ്റ്. .അതിനകത്താകട്ടെ മൊത്തം കുവൈറ്റികൾ മാത്രം..ആകെ ഇന്ത്യയെ പ്രതിനിധീകരിച്ചു ഞാനും എന്റെ ഫാമിലിയും മാത്രം..പെഗാസസ് എയർ ആണ് ഫ്ലൈറ്റ്..ബജറ്റ് എയർ ആയതുകൊണ്ട് ചാവാൻ കിടന്നാൽ പോലും തിന്നാനും കുടിക്കാനും ഒന്നും തരില്ല..എന്തിനു.ഒരു ടിഷ്യു പോലും കിട്ടിയില്ല..ഇരിക്കാൻ കസേര കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി..ലവന്മാർ ഫ്ലൈറ്റ് ഇറങ്ങുന്ന വരെ തീറ്റയോ തീറ്റ..പെഗാസസ് ഈ വകയിൽ നല്ല കാശ് ഉണ്ടാക്കുന്നുണ്ട്..ഒന്നും വാങ്ങാത്ത ദരിദ്ര ഇന്ത്യനെ കണ്ടിട്ട് ക്യാബിൻ ക്രൂ പുച്ഛത്തോടെ നോക്കുന്നതും നുമ്മടെ ശ്രദ്ധയിൽ പെട്ടു ..”എന്താടാ തെണ്ടി ” എന്ന് അവനെ നോക്കി മനസ്സിൽ പറഞ്ഞിട്ട് ഉറങ്ങുന്നപോലെ കണ്ണുമടച്ചു ചാരിയിരുന്നു..
ആറു മണിക്കാണ് ഞങ്ങളുടെ ലാൻഡിംഗ് ടൈം. അക്ഷമയോടെ പുറത്തേക്കു നോക്കിയിരുന്നു..എക്സൈറ്റ്മെന്റ് കാരണം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല..അഞ്ചര മണിയോടെ മേഘങ്ങൾക്കിടയിലൂടെ ഇസ്താൻബുൽ ദൃശ്യങ്ങൾ കണ്ടു തുടങ്ങി..ബോസ്ഫറസ് തീരത്തുള്ള സുന്ദര നഗരം..അങ്ങിങ്ങായി ക്രൂസ് ഷിപ്പുകൾ..ഒരു വശത്തു പച്ച കുന്നും അതിന്റെ നിറുകയിൽ തുർക്കി കൊടിയും..പതിയെ ആ ഗാനം മനസ്സിൽ ഓടിയെത്തി..”മലമേലെ കൊടിവച്ചു..കടലിന്റെ തീരത്തു..ചിരിതൂകും പെണ്ണല്ലേ തുർക്കി..”

മോളാണെങ്കിൽ ഈ കാഴ്ചകളെല്ലാം കണ്ടിട്ട് അന്തം വിട്ടു വിജൃംഭിച്ചിരിക്കുകയാണ്..ഞാൻ ചുറ്റും നോക്കി..ഇല്ല..ഞങ്ങൾ മാത്രം അല്ല..മൊത്തം അറബികൾ വിൻഡോയിൽ തൂങ്ങി കെടന്നു സെൽഫി എടുത്തു അർമ്മാദിക്കുകയാണ്..അതുകണ്ടപോ ഒരു സമാധാനം..പറഞ്ഞപോലെ പൈലറ് ബ്രോ കറക്ട് സമയത്തു കൊണ്ടിറക്കി..എല്ലാര്ക്കും ആദ്യം ഇറങ്ങണം..നമ്മളെക്കാൾ ധൃതിയാണ് ലവന്മാർക്കു..എന്നാപിനെ എല്ലാം കഴിഞ്ഞു പതുകെ ഇറങ്ങാം എന്ന് കരുതി..ഞങ്ങൾ അവസാനം ഇറങ്ങി പതിയെ എമിഗ്രേഷൻ കൗണ്ടറിൽ എത്തി..അത് കണ്ടപ്പോൾ അറിയാതെ അമ്മയെ വിളിച്ചു പോയി..ഒരു പള്ളിപെരുനാളിനുള്ള ആളുണ്ട്..ഒരു മണിക്കൂർ എടുത്തു എല്ലാം ക്ലിയർ ചെയ്തു പുറത്തിറങ്ങാൻ. ..വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ലഗേജ് എടുത്തു പുറത്തേക്കു..ബ്രേക്‌ഫാസ്റ് കഴിച്ചു..ഇനി നേരെ ഡൊമസ്റ്റിക് ടെർമിനൽ പിടിക്കണം..അവിടുന്നാണ് കപ്പഡോക്യാ ക്കു ഫ്ലൈറ്റ്..Kayseri എയർപോർട്ട് ആണ് ഡെസ്റ്റിനേഷൻ.. തുർക്കിയിലെ ഡൊമസ്റ്റിക് എയർലൈൻസ് ഒക്കെ വളരെ ചീപ്പ് ആണ്..1200 രൂപയ്ക്കാണ് ഒരാൾക്ക് ടിക്കറ്റ് കിട്ടിയിരിക്കുന്നത്..വേറെ ഏതു രാജ്യത്തു കിട്ടും ഇത്രയ്ക്കു ചീപ്പ് ഫെയർ ..ഇനി അടുത്ത ഫ്ലൈറ്റ് 12 മണിക്കാണ് അത് വരെ എയർപോർട്ടിൽ സമയം കഴിക്കണം..മലനിരകളുടെയും മേഘങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു റൺവേ..ചെറിയ ചാറ്റൽ മഴ..ഹോ..ഒന്നും പറയേണ്ട..ഒരു കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ മനസ്സ് കൊതിച്ചു..പച്ചവെള്ളം വാങ്ങി കുടിച്ചു മനസിന്റെ ആ ആഗ്രഹത്തെ അടിച്ചമർത്തി കാത്തിരിപ്പ് തുടർന്നു

അങ്ങനെ ഫ്ലൈറ്റ് എത്തി. പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു ഫ്ലൈറ്റിൽ .. കൊറിയൻസ്, യൂറോപ്യൻസ്..അങ്ങനെ ഒത്തിരി ആളുകൾ..ഫ്ലൈറ്റ് ഫുൾ ആയിരുന്നു..ഇവിടെയും ഇന്ത്യൻസ് ആയി ഞങ്ങൾ മാത്രം..ഉച്ചക്ക് ഒരു മണിക്ക് കൈസരി എയർപോർട്ടിൽ എത്തി.. കുവൈറ്റിൽ വച്ചുതന്നെ ഒരു രേന്റ്റ് എ കാര് ഓൺലൈനായി ബുക്ക് ചെയ്തിരുന്നു..എയർപോർട്ടിൽ ആണ് ഡെലിവറി പറഞ്ഞിരിക്കുന്നത്..അയാൾ പുറത്തു കാത്തു നിൽപ്പുണ്ട്..അങ്ങനെ നേരെ Rental Car ഓഫീസിലേക്ക്..ഫോര്മാലിറ്റീസ് കഴിഞ്ഞതിനു ശേഷം കാര് എടുത്തു നേരെ Goreme ലേക്ക് വച്ചു പിടിച്ചു ..എയർപോർട്ടിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട് ..സിറ്റി ഏരിയ കഴിഞ്ഞതോടെ പച്ചപ്പും പുല്തകിടികളും കുന്നുകളും മലനിരകളു൦ അതിമനോഹര യാത്ര.. മറ്റേതോ ലോകത്തെത്തിയ ഒരു പ്രതീതി..(നിങ്ങൾ ആരെങ്കിലും കപ്പദോക്യ പോകുവാൻ ഉദ്ദേശിക്കുന്നെങ്കിൽ തീർച്ചയായും ഒരു കാർ റെന്റ് നു എടുക്കണം എന്ന് ഞാൻ പറയും..ഇന്ത്യൻ ലൈസൻസും പാസ്സ്പോര്ട്ടും ഉണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പം).. കാരണം ഈ കാഴ്ചകൾ ആസ്വദിച്ചു പോകണമെങ്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു തന്നെ പോണം..അതൊരു ഒന്നൊന്നര അനുഭവം തന്നെയാണ്.

4 മണിയോടെ ഞങ്ങൾ കപ്പഡോക്കിയ എത്തി..Travellers Cave Hotel ആണ് ബുക്ക് ചെയ്തിരിക്കുന്നത്..കണ്ടുപിടിക്കാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും റൂമിൽ എത്തി..കാപ്പി ഉണ്ടാക്കാനുള്ള ഐറ്റംസ് റൂമിൽ റെഡി ആണ്..പക്ഷെ വെള്ളം തരില്ല..അതിനു ക്യാഷ് കൊടുക്കണം..അവനെ നോക്കി പുച്ഛത്തിൽ ഒരു ചിരി പാസാക്കി പുറത്തുപോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നു.. കപ്പഡോക്കിയ വന്നതിന്റെ പ്രധാന ഉദ്ദേശം ഹോട് എയർ ബലൂണ് ആണ്..ബുക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നു..റേറ്റ് ഒന്നൊന്നര കത്തിയാണ്..130 യൂറോ ഒരാൾക്ക്..പിറ്റേന്ന് രാവിലെ 4.15 നു ബലൂണ് ഓപ്പറേറ്റർസ് വണ്ടി അയക്കും..റെഡി ആയി നിൽക്കണം എന്ന് ഹോട്ടലുകാരൻ ഓർമ്മപ്പെടുത്തി..കുറച്ചു വിശ്രമിച്ചതിനു ശേഷം ഞങ്ങൾ പുറത്തേക്കു കറങ്ങാൻ ഇറങ്ങി..ഗോറെമെ ആണ് കപ്പഡോക്കിയയിലെ ടൌൺ. പഴയകാലത്തെ ടൈൽസ് വിരിച്ച ഇടുങ്ങിയ കയറ്റവും ഇറക്കവുമായ റോഡുകളും റോഡുകളുടെ ഇരുവശത്തുമായി റെസ്ടാഉറന്റുകളുമായി ഒരു പഴയ ടൌൺ.

ഏകദേശം 2000 ആളുകൾ ആണ് ഇവിടുത്തെ ജനസംഖ്യ ..ബാക്കി ഉള്ളതെല്ലാം ടൂറിസ്റ്റുകൾ ആണ്.. ഗോറെമെ പൊതുവെ ശാന്തവും സ്വസ്ഥവുമായ ഒരു ടൌൺ ആണ് .. ഇസ്താൻബുളിനെ അപേക്ഷിച്ചു അയഞ്ഞ അന്തരീക്ഷമാണ് ഗോറെമെയിൽ ..തിക്കും തിരക്കും ഇല്ല..പല റെസ്ടാഉറന്റുകളിലും ഗ്രാമവാസികൾ ബോർഡ് ഗെയിംസ് കളിക്കുന്നത് കാണാം..oru easy go village.. athaanu Goreme.. രണ്ടു റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷനിൽ ഉള്ള ചെറിയ ട്രാഫിക് ഒഴികെ വലിയ തിക്കും തിരക്കും ഒന്നും ഇല്ലാത്ത ഒരു കൊച്ചു ടൌൺ.. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾപൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു.. ഇതാണ് കപ്പഡോക്യാ.. ഗ്രാമത്തിനകത്തും ഇതുപോലെ ഒത്തിരി മലകൾ കാണാം..ഏകദേശം 20മീറ്റർ ഉയരത്തിൽ ഉള്ള ഈ മലനിരകൾ ആണ് കപ്പഡോക്യായുടെ സൗന്ദര്യം.. വ്യക്തമായി കാണാവുന്ന ഗുഹകളുടെയും ദ്വാരങ്ങളുമൊക്കെയുള്ള അസാധാരണമായ പാറകളുടെ ഒരു കൂട്ടമാണ് ഇത്.. കപ്പഡോക്കിയയിൽ എവിടെയും ഇങ്ങനെയാണ്..എന്നാൽ ഓരോ താഴ്വരകളിലും അവ വത്യസ്തമാണ്..നിറങ്ങൾ , ആകൃതി എല്ലാം പല തരത്തിൽ….

നടക്കാൻ തുടങ്ങുമ്പോഴേ റെസ്ടാഉറന്റുകാർ അകത്തേക്ക് വിളിച്ചു തുടങ്ങും..ഞങ്ങൾ പോയ സമയത് സൂര്യൻ അസ്തമിക്കുന്നത് രാത്രി 8 മണിക്ക് ശേഷം ആണ്..അതുകൊണ്ടു ആ സമയം വരെ പകൽ പോലെ വെളിച്ചം..റസ്റ്റൻറ്സ് എല്ലാം ഇൻറർനെറ്റിൽ പരതി ഷോർട്ലിസ്റ് ചെയ്തിരുന്നത് കൊണ്ട് കാര്യങ്ങളൊക്കെ എളുപ്പം ആയിരുന്നു..എല്ലാം നടക്കുന്ന ദൂരത്തിൽ തന്നെ.. സെഡാഫ് റെസ്റ്റാറ്റാന്റിൽ നിന്നാണ് ഡിന്നർ പ്ലാൻ ചെയ്തിരുന്നത്..അൽപ്പം വിലക്കൂടുതൽ ആയിരുന്നെങ്കിലും ഫുഡ് അതി ഗംഭീരം ആയിരുന്നു..അതിനു ശേഷം ഫാറ്റി ബോയ്സ് റെസ്റ്റാറ്റാന്റിലേക്കു..അവിടുന്നും അടിച്ചുകേറ്റി തിരികെ റൂമിലേക്ക്..രാവിലെ എണീറ്റ് പോകാനുള്ളതല്ലേ..നേരത്തെ കിടക്കാം എന്ന് കരുതി.. പറഞ്ഞപോലെ രാവിലെ 4.10 നു ബലൂണ് ചേട്ടൻ റൂമിന്റെ മുന്നിൽ ഉണ്ട്..ഞങ്ങൾ അയാളുടെ വാനിൽ കയറി അവരുടെ ഓഫീസിലേക്ക് യാത്ര തുടർന്നു. വഴിയിൽ നിറയെ ഓരോ ബലൂൺ കമ്പനിക്കാരുടെ വാനുകൾ പരക്കം പായുന്നു..വണ്ടി ഇടയ്ക്കിടെ നിറുത്തി ആളുകളെ കയറ്റിക്കൊണ്ടു ഓഫീസിൽ എത്തി..അവിടുന്ന് ഒരു ചെറിയ ബ്രേക്‌ഫാസ്റ് കഴിച്ചു നേരെ ബലൂണിന്റെ അടുത്തേക് വണ്ടിയിൽ കൊണ്ടുപോയി.

 

Goremenu പുറത്തുള്ള ഒരു ഓപ്പൺ ഏരിയാ യിൽ എത്തുന്നു…ഭീമാകാരമായ ബലൂണുകളിൽ ഹോട് എയർ നിറക്കുന്ന ആളുകൾ..ചിലതു ആകാശത്തേക്ക് പറന്നു തുടങ്ങി..ഞങ്ങളും ഒരു ബലൂണിൽ വലിഞ്ഞു കയറി.. ബാസ്കറ്റുകൾ പല സൈസ് ആണ്..ചിലതു 6 പേർക്ക്..ചിലതു 20 പേർക്ക്..ഞങ്ങൾ കയറിയത് 20 പേർക്ക് നിൽക്കാവുന്ന തരത്തിൽ ഉള്ള ബാസ്കറ്റ് ആണ്..കൂടെ 2 കൊറിയൻസും പിന്നെ കുറച്ചു യൂറോപ്യൻസും..യുവമിഥുനങ്ങൾ ബലൂൺ പൊങ്ങുന്നതോടെ കെട്ടിപ്പിടിച്ചു സ്നേഹപ്രകടനങ്ങൾ നടത്തുന്നതും പിന്നീട് അത് സിനിമയിൽ കാണുന്നതിനേക്കാൾ ഭയാനകം ആകുന്ന കാഴ്ചയും നോം കണ്ടു..ആ വശത്തേക്ക് നോക്കേണ്ട എന്ന് മോൾക്ക് ശക്തമായ താക്കീതും നൽകി.😜😜..,. പൈലോറിന്റെ ചെറിയ ഇൻട്രോ ക്കു ശേഷം ബലൂൺ പറന്നു പൊങ്ങി തുടങ്ങി..ഫെയറി ചിമ്മിനികളും റോക് ഫൗണ്ടേഷനും ഒക്കെയായി ഗോറെമെ village കാണാം ബലൂണിൽ നിന്ന്..ചുറ്റിനും നൂറുകൂട്ടം ബലൂണുകൾ ഒപ്പം പറന്നു പൊങ്ങുന്നുണ്ട്..ഇതൊരു സ്വപ്ന യാത്രയാണ്..താഴേക്ക് നോക്കുമ്പോൾ മനോഹര കാഴ്ചകൾ..ചില കുന്നുകളുടെ മേലെ ,ബലൂൺസ് പറന്നു പൊങ്ങുന്ന, ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന കുറെ ആളുകൾ..വെഡിങ് ഫോട്ടോഗ്രാഫേഴ്സ്..അങ്ങനെ ഒത്തിരി ആളുകൾ.. അമ്പതു മിനോട്ടാളം നീണ്ട ആകാശക്കാഴ്ചകൾക്കു ശേഷം champagne പൊട്ടിച്ചുള്ള ഒരു ആഘോഷത്തോടെ ഞങ്ങൾ പിരിഞ്ഞു..ബലൂൺ കമ്പനിടെ വകയായി ഒരു മെഡലും കിട്ടി..

8.30 ആയപ്പോഴേക് തിരികെ റൂമിൽ എത്തി. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നേരെ അണ്ടർഗ്രൗണ്ട് സിറ്റി ആയ Kaymakli യിലേക്ക് പോകാൻ ആണ് പ്ലാൻ. ..ഗൂഗിൾ മാപ് ഇട്ടു.. നേരെ അങ്ങോട്ട് വച്ചുപിടിച്ചു..ഏഴാം നൂറ്റാണ്ടിൽ ആളുകൾ ഒളിച്ചുതാമസിക്കാൻ വേണ്ടി ഉണ്ടാക്കി തുടങ്ങിയ ഭൂഗർഭ നഗരം .ആണിത്..പള്ളികൾ, സ്കൂൾ, താമസ സ്ഥലങ്ങൾ, അങ്ങനെ എല്ലാം ഭൂമിക്കടിയിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു അത്ഭുത ലോകം..ഇതുകൂടാതെ മറ്റൊരു അണ്ടർഗ്രൗണ്ട് സിറ്റി കൂടി ഇവിടെ അടുത്തുണ്ട്..ഗൈഡ് സർവീസ് ഉണ്ട്..ആവശ്യമെങ്കിൽ 100 യൂറോക്ക്‌ കിട്ടും..ഇത് കഴിഞ്ഞു പീജിയൻ വാലി, ഉച്ചൈസർ കാസ്ൽ , ഓപ്പൺ എയർ മ്യൂസിയം, ഇമാജിനേരി വാലി, അങ്ങനെ ഒത്തിരി ഒത്തിരി കാണാനുണ്ട് കപ്പഡോക്യ യിൽ..വഴിയിലും താഴ്വരകളിലും ഒക്കെ മുന്തിരി ഉണ്ടായിക്കിടക്കുന്നു..കണ്ടിട്ട് പറിക്കാതെ പോയാൽ ഒരു സമാധാനവും ഇല്ലാത്തതിനാൽ വൈഫ് അതിന്റെ പിന്നാലെ പോയി..😄

ഇന്നത്തെ ഭക്ഷണം നാസർ ബോറിക് എന്ന റെസ്റ്റാറ്റാന്റിൽ നിന്നാണ് പ്ലാൻ ചെയ്തിരുന്നത്…കുറച്ചു ഷോപ്പിങ്ങും കഴിഞ്ഞു ചെറിയ ടൌൺ കറക്കവും ഒക്കെയായി റൂമിൽ എത്തി..നാളെ തിരിച്ചു ഇസ്താൻബുൾ പോകണം..രാവിലെ 9.30 ക്കു ആണ് ഫ്ലൈറ്റ്..അതിനു മുൻപ് രാവിലെ പോയി ഏതെങ്കിലും കുന്നിന്റെ മുകളിൽ കയറി ബലൂണ് പറന്നു പൊങ്ങുന്ന ഫോട്ടോസ് എടുക്കണം..ഇതൊക്കെയാണ് പരിപാടികൾ..രാവിലെ 5 മണിക്ക് എണീറ്റ് വൈഫ് നെയും പൊക്കി കാര് എടുത്തു വിട്ടു .. ഒരു വ്യൂ പോയിന്റ് കണ്ടു…അവിടെ നിറുത്തി കുന്നോളം ഫോട്ടോസ് എടുത്തു..ബലൂണിൽ നിന്നുള്ള കാഴ്ചയോളം മനോഹരം ആണ് രാവിലെ ബലൂണുകൾ പറന്നു പൊങ്ങുന്ന കാഴ്ച..അങ്ങനെ ആ ആഗ്രഹവും സാധിച്ചു കഴിഞ്ഞു തിരികെ റൂമിലേക്ക്..ബാഗ് പാക്ക് ചെയ്തു ഏഴു മണിക് ഞങ്ങൾ ഐര്പോര്ട്ടിലേക്കു തിരിച്ചു..പോകുന്ന വഴിക്കുള്ള സുന്ദര കാഴ്ചകൾ കണ്ടു കണ്ടു നീങ്ങി…തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു..പ്രിയ കപ്പദോക്യ ഞങ്ങൾ ഇനിയും വരും നിന്നെ കാണാൻ…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply