പഴംപൊരിയും ബീഫും കാരണം പ്രശസ്തമായ ഒരു ഹോട്ടലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

തൃപ്പൂണിത്തറ ഗാന്ധി സ്‌ക്വയറിനു സമീപമുള്ള ശ്രീമുരുകാ കഫെയിലെ നല്ല പഴുത്ത നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കിയ പഴംപൊരിയും ബീഫും കഴിച്ചിട്ടുണ്ടോ..?? ശ്രീമുരുക കേഫിലെ സ്‌പെഷ്യല്‍ ഐറ്റമാണ് പഴംപൊരിയും ബീഫും. അലുവയും മത്തിക്കറിയും, ചുണ്ണാമ്പും ചുരയ്ക്കയും പോലെ അല്ല പഴംപൊരിയും ബീഫും. സംഭവം ഭയങ്കര ഹിറ്റാണ്. രുചിയുടെ പഴംപൊരിക്കാലമാണിവിടെ. 75 വര്‍ഷത്തിന്റെ പഴക്കമുണ്ട് ശ്രീമുരുക കേഫിന്. എന്നാല്‍ ഈ കോംപിനേഷന്‍ ഇവിടെ അവതരിപ്പിച്ച് കാല്‍ നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ.ഇഞ്ചിയിലും വെളുത്തുള്ളിയിലും കുരുമുളകിലും കിടന്ന് വെന്ത ബീഫിനൊപ്പം നന്നായി മൊരിഞ്ഞ പഴംപൊരിയും. ഒരു അസാദ്ധ്യ കോംബിനേഷനാണ്. വളരെ വ്യത്യസ്ഥമായ ഈ രണ്ടു വിഭവങ്ങളുടെ കൂടിച്ചേരൽ തന്നെയാണ് ഈ നാടൻ ചായക്കട പ്രശസ്തമാവാൻ കാരണം.

73 വർഷം പഴക്കമുള്ള ശ്രീമുരുകാ കഫെയുടെ മെനുവിൽ 2006ലാണ് പഴംപൊരിയും ബീഫും കയറിപറ്റുന്നത്. എറണാകുളത്തു നിന്നുമെത്തിയ കുറച്ച് ആളുകൾ ആവശ്യപ്പെട്ടതു പ്രകാരം പഴംപൊരിയും ബീഫും വിളമ്പിയത് പിന്നീട് എല്ലാവർക്കും ഇഷ്ടമാവുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്ഷണ കൊതിയന്‍മാര്‍ നിരന്തരം എത്തുന്ന റെസ്റ്റോറന്റാണിത്. രുചിയുടെ ഈ വ്യത്യസ്ത കൂട്ടിനെക്കുറിച്ച് ഉടമ സത്യന്‍ സംസാരിക്കുന്നു.

നീണ്ട വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെങ്കിലും പഴംപൊരിയും ബീഫും എന്ന ആശയം തലയില്‍ ഉദിച്ചിട്ട് കാല്‍നൂറ്റാണ്ടെ ആയിട്ടുള്ളു. നാടന്‍ രുചികളുടെ കേന്ദ്രമെന്ന് രീതിയിലാണ് അതുവരെ ശ്രീമുരുക അറിയപ്പെട്ടിരുന്നത്. പുട്ടും കടലയും അടക്കമുള്ള നാടന്‍ രുചി തേടി എം എസ് തൃപ്പൂണിത്തുറ അടക്കമുള്ള പ്രമുഖര്‍ കടയില്‍ എത്താറുണ്ടായിരുന്നു. പക്ഷെ പഴം പൊരിയും ബീഫുമാണ് ഞങ്ങളുടെ തലവര മാറ്റിയ മെനു. ഒരു കൂട്ടം ചെറുപ്പക്കാര്‍ പഴം പൊരിയും ബീഫും ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ കൗതുകമാണ് ഇത്തരം മെനു തുടങ്ങുവാന്‍ കാരണം സത്യന്‍ പറയുന്നു ലോറി ഡ്രൈവര്‍മാരും തദ്ദേശീയരും ഈ മെനു സ്വീകരിച്ചതോടെ ശ്രീമുരുകയുടെ ശുക്രദശ ആരംഭിക്കുകയായിരുന്നു. ഈ രുചി പെരുമ കേട്ടറിഞ്ഞ് സിനിമ നടന്‍ ജയറാമും പഠനകാലം മുതല്‍ സിനിമ നടന്‍ ജയസൂര്യയും ഇവിടെ എത്താറുണ്ട്. ഈ കോമ്പിനേഷനോട് സിനിമ താരങ്ങളും കൂടിയതോടെ പൂണിത്തുറയ്ക്കപ്പുറവും കേരളം മുഴുവനും ശ്രീമുരുക താരമാകുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ശ്രീമുരുക കൂടുതല്‍ ജനകീയമായി.

ബീഫിനെ അത്രമേൽ സ്നേഹിച്ച മലയാളികൾ അതിനൊപ്പം ചേർത്ത ചെറുകടിയായ പഴംപൊരിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു ശേഷം കടയിൽ ആളൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയായി. ശ്രീമുരുക കഫേ കേരളത്തിലെ ടേസ്റ്റി സ്പോട്ടായി.

ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്താണ് ഈ സ്‌പെഷ്യൽ ഐറ്റം കിട്ടുന്നത്. വളരെ വ്യത്യസ്ഥമായ ഈ കോംബിനേഷൻ ഒരിക്കലും തങ്ങൾക്ക് മറക്കാനാവില്ലെന്ന് ഭക്ഷണപ്രിയര്‍ പറയുന്നു…വില തുച്ഛം… ഗുണം മെച്ചം… രുചി കേമം എന്നതു തന്നെയാണ് ഈ കടയുടെ ആപ്തവാക്യം. മൂന്ന് പഴംപൊരിയും ഒരു ബീഫ് റോസ്റ്റും ചായയും കൂടി കഴിക്കുവാന്‍ 120 രൂപയോളമാണ് വരിക. രാത്രി വരെ എന്ന ഔദ്യോഗികമായി പറഞ്ഞാലും വൈകും തോറും പഴം പൊരി കിട്ടണമെങ്കില്‍ അല്‍പ്പം ഭാഗ്യം കൂടെ വേണം. 30 വര്‍ഷത്തോളമായി കൂടെ നില്‍ക്കുന്ന മലയാളി ജീവനക്കാര്‍ ശ്രീമുരുകയുടെ സമ്പാദ്യം ആണെങ്കിലും കടയില്‍ സപ്ലൈ ചെയ്യുന്നവരില്‍ കൂടുതല്‍ ജോലിക്കാരും ഹിന്ദിക്കാരാണ് .

തൃപ്പൂത്തുറയില്‍ നിന്ന് പേട്ട ഗാന്ധി സ്‌ക്വയറില്‍ എത്തിയാല്‍ ശ്രീമുരുകയില്‍ കയറാം. ജനറല്‍ ഹോസ്പിറ്റില്‍ ജംഗ്ഷനില്‍ നിന്നും പുതിയ ബൈപ്പാസ് വഴി ഗാന്ധി സ്വകയറില്‍ എത്തുക, കുണ്ടന്നൂര്‍ ഭാഗത്തേക്കുള്ള വഴയില്‍ 30 മീറ്റര്‍ മാറി ശ്രീമുരക കേഫ് എന്ന ബോര്‍ഡ് കാണാം. വ്യത്യസ്തത ആഗ്രഹിക്കുന്നവരും ഭക്ഷണ പ്രേമികളും നിര്‍ബന്ധമായും കഴിക്കേണ്ട കോമ്പീനേഷനാണ് ശ്രീ മുരകയിലെ പഴം പൊരിയും ബീഫും. അപ്പോള്‍ എങ്ങനെയാ പോകുവല്ലെ….

കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, Tastyspots, സംരംഭം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply