അമ്മായിയമ്മയെയും അമ്മായിയച്ചനെയും കോണി ഐലന്‍ഡ് ബീച്ച് കാണിക്കാൻ കൊണ്ടുപോയ കഥ…!!

ഏതാണ്ട് ഒന്‍പത് വർഷങ്ങൾക്കു മുൻപാണ്‌ , നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മായിയമ്മയെയും അമ്മായിയച്ചനെയും ന്യൂയോര്കിലെ കോണി ഐലന്ഡ് ബീച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബികിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്. പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു നടക്കുന്ന ഒരു ജനത തങ്ങളുടെ വസ്ത്രങ്ങൾ കുറച്ചു കുറയ്ക്കുന്ന സമയം ആണ് വേനൽക്കാലം. സൂര്യന്റെ ഉത്തരായന കാലത്തിന്റെ മൂർദ്ധന്യം ആണ് ജൂൺ 21. ഉത്തര ധ്രുവത്തിൽ പകൽ ഏറ്റവും ദൈർഖ്യം കൂടിയ ദിനം. അന്ന് രാത്രി 9 മണി കഴിയും സൂര്യവെളിച്ചം പൂർണമായും മറയാൻ.

ജൂണ്‍ 21 നാണു കോണി ഐലൻഡിൽ വേനല്‍കാലത്തെ വരവേൽല്ക്കുവനായി Mermaid പരേഡ് നടക്കുന്നത്. അർദ്ധനഗനരായ രണ്ടായിരത്തോളം മത്സ്യകന്യകമാരും അവരെ കാണാൻ വരുന്ന ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളും. രാവണനെ പോലെ പത്തു തലകളും ഇരുപതു കണ്ണുകളും ഉണ്ടെങ്കിൽ എന്ന് ആശിച്ചു ഞാനും, കര്മം കര്മം എന്ന് പിറ് പിറുത്തു കൊണ്ട് ഭാര്യയുടെ അച്ഛനമ്മമാരും. ദേഹത്ത് പെയിന്റ് ചെയ്തവരും വിചിത്രമായി വസ്ത്രം ധരിച്ചവരും ആയ ആളുകളുടെ ഈ പരേഡ് വളരെ രസം ആണ്. നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി നഗ്നതയെ കാണുന്നവരായത് കൊണ്ട് കുട്ടികളും ആയാണ് മിക്കവരും ഇത് കാണാൻ വരുന്നത്. 1983 മുതൽ ഇത് നടന്നു വരുന്നു.

കൊച്ചിയിൽ ജനവരി ഒന്നിന് നടക്കുന്ന കാർണിവലിൽ ആണുങ്ങൾ പെൺവേഷം കിട്ടുകയാണെങ്കിൽ ഇവിടെ ശരിക്കും പെണ്ണുങ്ങൾ തന്നെ ആണ് അർദ്ധ നഗ്നകളായി വരുന്നത് എന്ന് ഒരു വ്യത്യാസം മാത്രം. 3 മണിക്കൂറോളം നീളുന്ന പരേഡിൽ എല്ലാ കാഴ്ചകളും കാണാൻ രാവണനെ പോലെ പത്തു തലകളും ഇരുപതു കണ്ണുകളും ഉണ്ടെങ്കിൽ എന്ന് ആശിച്ചു ഞാൻ ആശിച്ചു പോയി.

എല്ലാവരും വളരെ ആസ്വദിച്ചു അവതരിപ്പിക്കുന്ന ഒരു പരേഡ് ആണിത്. പല വേഷങ്ങളും, തീമുകളും ഉണ്ടാവും. ശരീരത്തിൽ പല തരത്തിൽ ഉള്ള പെയിന്റ് അടിക്കൽ ആണ് ഇതിലെ പ്രധാന പരിപാടി. ശരീരം ഒരു ക്യാൻവാസ് ആക്കി മാറ്റി വളരെ ഭംഗിയുള്ള പെയിന്റിങ്ങുകൾ ചെയ്തിരിക്കുന്നു പലരും. അച്ഛനും അമ്മയ്ക്ക്കും പുതിയ അനുഭവം ആയിരിന്നു ഇത്. കർമഫലം എന്ന് അമ്മ പിറുപിറുത്തപ്പോൾ, കുറച്ചു നേരത്തെ ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ എന്ന് അച്ഛന്റെ കമന്റ്.

ഇത് നടക്കുന്ന ദിവസം തന്നെ ആണ് ഇതിനടുത്തുള്ള നാഥൻസ് hot dog eating contest . ഇതേ ദിവസം ആണ് ന്യൂ യോർക്ക്‌ ടൈം സ്ക്വയറില്‍ നടക്കുന്ന യോഗ ഡേ, സെൻട്രൽ പാർക്കിലെ ലോക ഡ്രമ്മേഴ്സ് ഡേ എന്നിവയും ഈ ദിവസം ആണ്.

കടപ്പാട് -Nazeer Hussain Kizhakkedathu.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply