‘കാട്ടാന’യുടെ കൂടെ കാട്ടിലേക്ക് ഒരു അടിപൊളി യാത്ര…

യാത്രാവിവരണം – Moham’d Hibath.

ഓർഡിനറി എന്ന സിനിമ ഇറങ്ങിയ ശേഷമാണ് #ഗവി എന്ന സ്ഥലം പുറം ലോകത്തുള്ളവർക്ക് ഇത്ര പരചിതമായത്. അതിനു മുമ്പ് അങ്ങനെ ഒരു സ്ഥലത്തെ പറ്റി അധികമാരും കേട്ടിട്ടില്ല.ഓർഡിനറി സിനിമ കണ്ടു അല്ലെങ്കിൽ ഗവിയിലെ ഫോട്ടോ ഒക്കെ കണ്ടു ഇങ്ങോട്ട് വരുന്നരായിർക്കും കൂടുതൽ പേർ.സിനിമ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത് #വാഗണൻ ആണ്.സിനിമയിൽ കാണുന്ന പോലെ ഉള്ള ഒരു സ്ഥലം അല്ല ഗവി.പത്തനംതിട്ടയിൽ നിന്നും കുമിളിക്കു പോകുമ്പോൾ ഉള്ള ഒരു വന പ്രദേശം ആണ് ഗവി.സിനിമയിലെ രംഗങ്ങൾ മനസ്സിൽ ഇട്ടു കൊണ്ടു വന്നാൽ നിരാശ ആയിരിക്കും ഫലം.അത് പോലെ ഒരു ദിവസം 10 വാഹനം മാത്രമേ സഞ്ചാരികൾക്ക് വേണ്ടി കടത്തി വിടുകയുളൂ.അവധി ദിവങ്ങളിൽ 30 വാഹനവും.അത് മുൻകൂട്ടി ബൂക്ക്‌ ചെയ്താൽ മാത്രമേ പറ്റൂ.പിന്നെ ആകെ ഉള്ള ഒരു വഴി എന്താണ് എന്ന് വച്ചാൽ നമ്മുടെ സ്വാന്തം #KsRtC തന്നെ.

ഒരു #KsRtC വനയാത്ര എന്ന രീതിയിൽ ഇതിനെ എടുത്താൽ ഒരു പക്ഷെ നമ്മൾ ഉദേശിക്കുന്നതിൽ കൂടുതൽ കിട്ടും.
7 മണിക്കൂർ/100 കിലോമീറ്റർ കാടിന്റെ ഉള്ളിൽ കൂടി കാടിനെ അറിഞ്ഞു കാടിനെ തലോടികൊണ്ടു പോകാം.പോകുന്ന വഴി കാട്ടു മൃഗങ്ങളും ഡാമുകളും ഒക്കെ കാണാൻ പറ്റും.അതു പോലെ ഗവിയിൽ ഇറങ്ങണം എന്നു ആഗ്രഹിച്ചു ബസ്സിൽ വന്നു ഗവിയിൽ ഇറങ്ങിയാൽ പച്ച വെള്ളം പോലും അവിടുന്ന് കിട്ടൂല.ഒരു പെട്ടിക്കട പോലും ഗവിയിൽ ഇല്ല..മുൻകൂട്ടി ബുക് ചെയ്താൽ മാത്രമേ ഭക്ഷണവും താമസികാൻ ഉള്ള സൗകാര്യവും കിട്ടുകയുളൂ. മാത്രമല്ല ഗവിക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആകെ നമ്മുടെ #BsNl മാത്രമേ ഉളൂ…അതു വല്ലപ്പോഴും കിട്ടിയാലായി .പിന്നെ പത്രം അത് ആറരക്ക് പത്തനംതിട്ടയിൽ നിന്ന് കുമളിക്ക് പോകുന്ന ആനവണ്ടിയിൽ ആണ് കൊടുത്തു വിടുന്നത്. ആനവണ്ടി എത്തുമ്പോഴാണ് പത്രം എത്തുന്നത്. കാടിൻറെ ഉള്ളിൽ ഫോറസ്റ്റ് ഓഫീസും #KsEb യുടെ രണ്ടുമൂന്ന് ഓഫീസുകളുമുണ്ട് അങ്ങോട്ടേക്കുള്ള പത്രവും ഈ വണ്ടിയിലാണ്.ഇപ്പോ #ഗവിയെ പറ്റി ഏകദേശം ഒരു ഐഡിയ കിട്ടിയില്ലേ .ഇനി എന്റെ യാത്രയിലേക്ക്….

ശനിയാഴ്ച(23-6-18) വർക്ക് ചെയ്തിരിക്കുമ്പോൾ വിരസത മാറ്റാൻ വേണ്ടി ചുമ്മാ സഞ്ചാരി ഗ്രൂപ്പിൽ കയറിയപ്പോൾ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു ഗവിയിലേക്ക് ഉള്ള ബസ്സ് സർവീസ് വീണ്ടും തുടങ്ങി എന്നു.ശക്തമായ മഴയെ തുടർന്ന് സർവീസ് നിർത്തി വെച്ചേക്കേർന്നു.അപ്പൊ തന്നെ പത്തനംതിട്ട ടിപ്പോയിൽ വിളിച്ചു അനേഷിച്ചു സംഭവം സത്യമാണ്.കുറെ നാൾ ആയി പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഗവി.ബൈക്കു കടത്തി വിടാത്തതു കൊണ്ടും #Suv പോലെ ഉള്ള വലിയ വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും Pending ഇട്ടേക്കർന്നു.#Ksrtc യാത്ര അന്ന പരീക്ഷിക്കാം എന്നു വിചാരിച്ചു കൂട്ടുകാരെ വിളിച്ചപ്പോ ആർക്കും താൽപര്യമില്ല.#KsrTc യോട് പുച്ഛം.ആരും ഇല്ലെങ്കിലും ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ചു നിൽക്കുകയും അതിന്റെ അവസാനം വരെ പോവുകയും ചെയ്യും അതാണ് ശീലം.(ആ ശീലം ആകെ ട്രിപ്പ് പോകുന്ന കാര്യത്തിൽ മാത്രം ഉള്ളൂ..ബാക്കി എന്തൊക്കെ തീരുമാനം എടുത്തതാലും നടക്കാറില്ല)ആരും വരാത്ത സ്ഥിതിക്ക് പിന്നെ ഒറ്റക്ക് അങ്ങു പോയേക്കാ …

2 കല്പിച്ചു ഇക്കാനോട് ഞാൻ നേരത്തെ പോകും എന്നും പറഞ്ഞു ഷോപ്പിൽ നിന്നും ഇറങ്ങി.പെങ്ങളോട് #Power_Bank ചാർജിൽ ഇട്ടോ…കൂടെ 2 ഷർട്ടും തേച്ചു വച്ചോളാൻ പറഞ്ഞു.അവൾ അത് 2um വളരെ കൃത്യമായി ചെയ്തു.വീട്ടിൽ എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ ഒരു കല്യാണത്തിന് പോകുന്നു എന്ന് #കളവ് പറഞ്ഞു.പക്ഷെ ഉമ്മാക്ക് മനസിലായി എവിടെയോ ടൂർ പോകുന്നതാണ് എന്നു.പടച്ചോന് അറിയാ എങ്ങനെ എങ്ങനെ മനസിലാക്കുന്നു എന്ന്..എന്റെ ഓരോ കാര്യവും/നീക്കവും ഉമ്മാക്ക് പെട്ടെന്ന് മനസിലാകും…ഒരു വളിച്ച ചിരി പാസാക്കി ഞാൻ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വന്നു ഫുഡ് അടിയും കഴിഞ്ഞു 2 കുപ്പി വെള്ളവും ബാഗിൽ ആക്കി.ഉമ്മനോടും പെങ്ങളോടും യാത്ര പറഞ്ഞു ബൈക്കു എടുത്ത് നേരെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക്.എന്തായാലും പോകുന്നതിന്റെ ഒരു പ്ലാൻ ഞാൻ നേരത്തെ റെഡി ആക്കി വച്ചിരുന്നു.#ആനവണ്ടി ആപ്ലിക്കേഷൻ നോക്കി ടൈം എല്ലാം ഒന്നും കൂടി ഉറപ്പ് വരുത്തി. വളരെ ഹെൽപ്പ് ആണ് #ആനവണ്ടി ആപ്ലിക്കേഷൻ. കാണിക്കുന്ന സമയത്തു വണ്ടി വന്നില്ലെങ്കിലും ഏതൊക്കെ വണ്ടി എങ്ങോടൊക്കെ എന്നു മനസിലാക്കാം. പോകുന്നതിനെ പറ്റി നേരത്തെ തന്നെ #Ksrtc യിൽ യാത്ര നടത്തിയ ഫേസ്ബുക് ഫ്രണ്ട് Midhun Sudheesh സംസാരിച്ചു വച്ചിരുന്നു.അതു കുറെ ഉപകരിച്ചു.താങ്ക്സ് മച്ചാനെ.

ആലുവയിൽ നിന്നും പത്തനംതിട്ടക്ക് ഉള്ള ബസ്സ് 8.30 ആണ്.ആ ബസ് 1.30 ആകുമ്പോൾ അവിടെ എത്തും.പിന്നെ ഉള്ള ഒരു ഓപ്ഷൻ പെരുമ്പാവൂർ പോയി അവിടുന്നു പോകൽ 1.00 മണിക്കാണ് പെരുമ്പാവൂരിൽ നിന്നും ബസ്സ്.ആ ബസ്സ് 3.30 ആകുമ്പോൾ അവിടെ എത്തും.ആ ടൈമിൽ ബൈക്ക് എടുത്ത് അങ്ങോട്ട് പോകൽ റിസ്ക് ഉള്ളത് കൊണ്ടും ചിലപ്പോ ബസ്സ് ഇല്ലെങ്കിൽ പണി കിട്ടും എന്നുള്ളതും കൊണ്ടും അതും ഞാന്നുപേക്ഷിച്ചു.അതു കൊണ്ടു ഞാൻ വേറെ ഒരു റൂട്ട് തിരഞ്ഞെടുത്തു.ഏറ്റവും വൈകി എത്തുന്ന ബസ്സ് തൃശ്ശൂർ നിന്നുള്ളതാണ്.നേരത്തെ പത്തനംതിട്ടയിൽ എത്തിയാൽ അവിടെ വെറുതെ ഇരിക്കേണ്ടി വരും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു റൂട്ട് ഞാൻ തിരഞ്ഞെടുത്തത്.

#Plan Aluva_Trissur (Train) 9.34 Pm, Trissur_Pathanamtitta 11.30 Pm, Pathanamtitta_Kumily 6.30 Am, Kumily_Ernakulam 2.10 Pm, Ernakulam_Aluva 7.30 Pm.

ബൈക്കു പാർക്ക് ചെയ്തു ടിക്കറ്റ് എടുക്കാൻ ചെന്നപ്പോ സമയം 9.40.ശാലിമാർ എസ്പ്രെസ് ട്രാക്കിൽ കിടക്കുന്നു.നല്ല തീരകുണ്ട്‌.Trissur ടിക്കറ്റ് എടുത്തു 35 രൂപ.ഓടി ചേന്നപ്പോഴേക്കും ട്രെയിൻ എടുത്തു..ഒരു കണക്കിന് ചാടി കയറി.10.35 ആയപ്പോഴേക്കും Trissur എത്തി.ബസ് സ്റ്റാൻഡിലേക്ക് നടന്നു.ബസ്സും കാത്തു നിന്നു.ഭയങ്കര ഒരു കുറ്റ ബോധം ഉമ്മനോട് #നുണ പറഞ്ഞു ഇറങ്ങിയത് കൊണ്ടായിരിക്കും.ഫോൺ വിളിച്ചല്ലോ വേണ്ടാ സമയം 11.30 ആയി അവർ ഒക്കെ ഉറങ്ങിയിട്ടുണ്ടാകും..ഉറക്കത്തിൽ നിന്നും വിളിച്ചു പറഞ്ഞ ചിലപ്പോ ദേശ്യം കൂടും.അതു കൊണ്ടു ചങ്ക് ബ്രോ Faisal KAനെ വിളിച്ചു പറഞ്ഞു.ഓൻ നല്ല കട്ട കമ്പനി ആണ്.ഇൻഫോർമേഷനിൽ ആണേഷിച്ചപ്പോ ബസ്സ് വൈകിയാണ് വരുകയുളൂ എന്നു പറഞ്ഞു.11 മണിടെ ബസ്സ് വന്നപ്പോ 11.50..ഭയങ്കര ബ്ലോക്ക് ആർണെന്ന പറഞ്ചേ.ആരോട് ചോദിക്കാൻ..എന്തങ്കിലും ആകട്ടെ..ബസ്സിൽ കയറി വിന്ഡോ സീറ്റ് പിടിച്ചു.ബസ്‌ ഫുൾ ആയി.ടിക്കറ്റ്‌ എടുത്തു 168 രൂപ. ബസ്സ് അങ്ങനെ നീങ്ങി തുടങ്ങി.രാത്രി ആയതു കൊണ്ട് ബസ്സ് നല്ല സ്പീഡിൽ ആണ് പോകുന്നത്.ബസ്സിൽ ആദ്യമായാണ് രാത്രി ഇത്ര ദൂരം യാത്ര ചെയ്യുന്നത് അതും ഒറ്റക്ക്.4.30 ആകും ബസ്സ് പത്തനംതിട്ടയിൽ എത്താൻ.പക്ഷെ ബസ്സ് പത്തനംതിട്ടയിൽ എത്തിയപ്പോൾ 5.15 ആയി..ഒരു ചായയും കുറച് സ്നാക്സും വാങ്ങി സ്റ്റാന്റിൽ ഇരുന്നു.ഇനി എന്തങ്കിലും കഴിക്കാൻ കിട്ടണമെങ്കിൽ കുമളി എത്തണം. ഗവിക്കുള്ള ബസ്സും കാത്തു ഇരിപ്പ് തുടങ്ങി.

കൃത്യം 6.15 ആയപ്പോൾ തേ വരുന്നു നമ്മുടെ #കാട്ടാന💗.അങ്ങനെ കുലുങ്ങി കുലുങ്ങി പതുക്കെ പതുക്കെ വന്നു നിന്നു.ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ആന വരും പോലെ തന്നെ.നമ്മുടെ ആനയുടെ പാപ്പാൻ #സാത്താർക്ക ആണ്.ഇക്ക 15 കൊല്ലം ആയിട്ട് പല ആനകളുടെയും ഒന്നാം പാപ്പാൻ ആണ്.രണ്ടാൻ പാപ്പാൻ നമ്മുടെ #വിനു ചെട്ടനും.15 സീറ്റ് ഉള്ള ഒരു ഒരു ചെറിയ ആന ബസ്സ് ആണ് കുമളിക്ക് ഉള്ളത്. ഉള്ളിൽ മൊത്തം ഇലകളും കമ്പുകളും കിടക്കുന്നു.#Window സീറ്റ് നോക്കി ഇരുന്നു.അതികം ആൾ ഇല്ല.കുറെ കഴിഞ്ഞു ഒരാൾ ഒരു കെട്ട് പത്രം കൊണ്ടു വന്നു വച്ചു.കൃത്യം 6.30 ആയപ്പോൾ ആന ഓടി തുടങ്ങി.കൂടെ ഞങ്ങളും ഓടാൻ തുടങ്ങി. ഞാൻ കുമളിക്ക് ടിക്കറ്റെടുത്തു 149 രൂപ. നല്ല കിടിലൻ റോഡ്.നല്ല സ്‌പീഡിൽ ആണ് പോകുന്നത്.ഏകദേശം 85 കിലോമീറ്റർ ഉണ്ട് #ഗവിക്ക്. ആദ്യത്തെ ഒരു 20 km നാട്ടുകാരായ ആളുകൾ ബസ്സിൽ കയറി ഇറങ്ങി കൊണ്ടിരുന്നു.

ചെക്പോസ്റ്റ് എത്തുന്നതിനുമുമ്പ് സത്താർക്ക ബസ്സ് ഒരു സ്ഥലത്ത് നിർത്തി. ഞങ്ങൾ എല്ലാവരോടും അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഇത് കഴിഞ്ഞ് ഇനിയെങ്ങോട് ഒന്നും ഉണ്ടാവില്ല അതുപോലെ വെള്ളം വേണ്ടവർ ഇവിടുന്നു വാങ്ങുക.ഹോട്ടലിൽ കയറി 3 പൊറോട്ടയും ഒരു മുട്ട കറിയും കഴിച്ചു.47 രൂപ. ഇനി ഏകദേശം 100 കിലോമീറ്ററിന് വനമാണ്. എല്ലാവരും ഫുഡ് കഴിച്ച ശേഷം സത്താർക്ക ബസ്സ് ഓടിക്കാൻ തുടങ്ങി. ചെക് പോസ്റ്റ് എത്തി. ചെക്പോസ്റ്റ് കഴിഞ്ഞത് മുതൽ ഞങ്ങൾ 15 പേർ മാത്രമായി ബസിൽ.പിന്നീട് അങ്ങോട്ട് റോഡിന്റെ സ്വാഭാവം മാറി .ഇക്ക നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട് ബസ്സ് ഓടിക്കാൻ വേണ്ടിയിട്ട്. മഴ പെയ്തു റോഡ് കാണാൻ തന്നെ ഇല്ല..അങ്ങനെ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും തോടുകളും പുഴകളും അരുവികളും എല്ലാം കടന്നു ഞങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. ആനയുടെ സൈഡ് സീറ്റിൽ ഇരിക്കുന്നവർ നീങ്ങി ഇരിക്കുക കാരണം ചുറ്റും കാടാണ് ചില്ലകൾ മുഖത്തടിക്കും ഇക്ക ഉണർത്തി. രാവിലെ ഈ ബസ്സ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇവർക്ക് കുറച്ച് വലിയ ബസ്സ് ഇറക്കി കൂടെ എന്നു.പക്ഷെ ഈ ബസ്സിന് പോകാൻ ഉള്ള രീതിയിൽ ആണ് റോഡ് ഉണ്ടാക്കിയത് എന്നു തോന്നി പോകും.അത്രക്ക് ചെറിയ റോഡ്.സത്താർ ഇക്ക ഓരോ സ്ഥലത്തും എത്തുമ്പോഴും കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.ആവശ്യം ഉള്ള സ്ഥലത്ത് ഒക്കെ ഇക്ക നിർത്തി തന്നു.

#സഞ്ചാരി ഗ്രൂപ്പിൽ ഞാൻ മുമ്പ് പലതവണ കേട്ടൊരു ചോദ്യമാണ് ബൈക്കിൽ പോകാൻ പറ്റുമോ എന്ന്. ബൈക്കിൽ എന്നുമാത്രമല്ല നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള കാറുകളിൽ മാത്രമേ പോകാൻ പറ്റു..അല്ലെങ്കിൽ അടി ഇടിച്ചു പോളിയും. ആജാതി റോഡാണ് മക്കളെ. ബസ്സിലെ എല്ലാവരും തമ്മിൽ പരിചയപ്പെട്ടു.എല്ലാവരും സഞ്ചാരികൾ.അതിൽ 4 പേര് മാത്രം നേരത്തെ ഗവിയിലേക് ബുക്ക് ചെയ്തു വന്നവർ ആണ്. ഒറ്റക്കാണ് എന്ന ഫീൽ ഒക്കെ മാറി. സ്കൂളിൽനിന്ന് ടൂർ പോകുന്ന ഒരു ഫീൽ ആയി.ഏകദേശം ചെക്പോസ്റ്റിൽ നിന്ന് 100 കിലോമീറ്ററിന് മുകളിൽ ഉണ്ടകും കുമളിക്ക്. പോകുന്നവഴി കാടിൻറെ സ്ഥിര വാസികൾ ആയ ആനക്കൂട്ടങ്ങളും മാൻകൂട്ടങ്ങളും കുരങ്ങന്മാരും കിളികളും കണ്ണിനു കുളിർമ നൽകി കൊണ്ടിരുന്നു.അതിഥികൾ ആയ നമ്മൾ അവർക്ക് ശല്യം ഉണ്ടാകുന്ന ഒന്നും തന്നെ ചെയ്യാൻ പാടില്ല.കോട വന്നു ഇടക്ക് കാഴ്ചകൾക്ക് മറ നൽകി കൊണ്ടിരുന്നു.ഇടക്ക് മഴ കോട വെയിൽ അങ്ങനെ മാറി മാറി കൊണ്ടിരുന്നു.ബസ്സിൽ നിന്ന് ഇരുന്നവർ എല്ലാം നിൽക്കാനും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കാനും തുടങ്ങി.2 ഡാമിന്റെ മുകളിൽ കൂടി ആണ് യാത്ര.പേടിയും ഒപ്പം കൗതുകവും ഉണർത്തുന്ന ഒന്നു.

ഓരോ സ്ഥലം എത്തുമ്പോഴും ഇക്ക അതിനെ പറ്റി വിശദീകരിച്ചു തന്നു കൊണ്ടിരുന്നു. പല സ്ഥലങ്ങളിലും വച്ചു ഇക്ക വണ്ടി നിർത്തി തന്നു.തിരിച്ചു കയറുമ്പോൾ 3/4 പേരുടെ കാലിൽ അട്ട കയറിയിരുന്നു..ബസ്സിന്റെ സേഫ്റ്റി ബോക്സിൽ നിന്നും കുറച്ചു ഉപ്പു എടുത്ത് വിനു ഏട്ടൻ ഇട്ടു.പുറത്ത് ഇറങ്ങുമ്പോൾ സൂക്ഷിക്കുക..അട്ട കാലിൽ കയറും..അതു പോലെ കാടിന്റെ നടുക്ക് വച്ചു റോഡിന്റെ സൈഡിൽ ഉള്ള നാരങ്ങാ മരം എത്തിയപ്പോൾ അതിൽ കൂടു കൂടിയിരിക്കുന്ന കിളിയെ കാണിച്ചു തന്നു.പുള്ളി ഈ റൂട്ട് ചോദിച്ചു വാങ്ങിയതാണ്. വർഷങ്ങൾ ആയി ഇതു വഴി ബസ്സ് ഓടിക്കുന്നു.ഓരോ ഓഫീസുകളുടെ മുമ്പിൽ എത്തുമ്പോഴും പത്രങ്ങൾ 2ആം പാപ്പാൻ വിനു ഏട്ടൻ ഏറിഞ്ഞുകൊണ്ടിരുന്നു. മുമ്പ് പത്രം ഇടൽ ആയിരുന്നു ജോലി എന്ന് തോന്നിപ്പോകും.അത്രക്ക് പെര്ഫെക്ട്.11.45 ആയപ്പോൾ ഗവി എത്തി.നേരത്തെ കൂട്ടി ബുക്ക് ചെയ്തവർക്ക് ബോട്ടിങ്ങും താമസ സൗകര്യവും ട്രെക്കിങ്ങ് ഒക്കെ ഉണ്ട്. 4 പേര് അവിടെ ഇറങ്ങി. ബാക്കി ഉള്ളവരെയും കൊണ്ട് ബസ്സ് നീങ്ങി .വീണ്ടും ബസ്സ് ചെക്ക് പോസ്റ്റിൽ എത്തി.

ഗവി എത്തുന്നതിനു 10 Km മൂന്നേ കൊച്ചുപമ്ബ്ബ എന്ന സ്ഥലത്തു ചെറിയൊരു ബോട്ടിങ് പരിപാടി ഉണ്ടു. ഒരു ചെറിയ കാന്റീനും. അവിടെ ഇറങ്ങിയാൽ ഗവി വരെ നടന്നു വരേണ്ടി വരും.അല്ലെങ്കിൽ ബസ്സ് തിരിച്ചു പോകുമ്പിൽ അതിൽ കയറി പോവുകയും ചെയ്യാ.. ചെക്ക് പോസ്റ്റ് കഴിഞ്ഞു കുറചു പോയപ്പോൾ കുറച്ചു വീടുകൾ ഒക്കെ കണ്ടു തുടങ്ങി.തമിഴ് നാട്ടുകാരാണ് എന്നു തോന്നുന്നു.ഡാം പണിയുന്നതിന് വന്നതാണ് ഇവരുടെ പൂർവിക്കന്മാർ.പിന്നെ ഇവിടെ കൂടി.കുറചു കഴിഞ്ഞപ്പോൾ ബസ്സിൽ ആളുകൾ കയറിത്തുടങ്ങി .ഒരു വീട് കഴിഞ്ഞു ഒരു കിലോമീറ്റർ കഴിഞ്ഞാണ് അടുത്ത വീട്.പക്ഷെ എല്ലാവരും തമ്മിൽ നല്ല ബന്ധം.സാധനങ്ങൾ വാങ്ങാനായി വണ്ടിപ്പെരിയാർ പോവുകയാണ് അവർ.30 km ഉണ്ട് ഗവിയിൽ നിന്ന്.കുറെ ഫോറസ്റ്റ് ജോലിക്കാരും ബസ്സിൽ കയറി.വണ്ടി പെരിയാർ വരെ പത്ര വിതരണം തുടർന്നു. വണ്ടി പെരിയാറിൽ നിന്നും കുമളി 15 Km.അത്യാവശ്യം കടകൾ ഒക്കെ ഇവിടെ ഉണ്ട്.12.50 ആയപ്പോൾ കുമളി എത്തി.1.15 ആണ് ബസ്സ് തിരിച്ചു പത്തനംതിട്ടക്ക്.7.30 ആകുമ്പോൾ ബസ്സ് പത്തനംതിട്ട തിരിച്ചെത്തും. ആനവണ്ടിയോട് സലാം പറഞ്ഞു ഫുഡ് കഴിക്കാൻ പോയി.

ചോറും മീൻകറിയും കഴിച്ചു.120 രൂപ കൊള്ളാം.എറണാകുളത്തേക്ക് ഉള്ള ബസ് 2.30 ആണ് ബസ്സ്.#വാഗമൻ വഴി ആണ് പോകുന്നത്.2.15 ആയപ്പോഴേക്കും ബസ്സ് വന്നു.condrector ആയി പരിചയപ്പെട്ടു.പേര് അമൽ. തൃപ്പൂണിത്തുറ ആണ് വീട്.2.30 ആയപ്പോൾ ബസ്സ് എടുത്തു.എറണാകുളത്തേക്ക് ടിക്കറ്റ് എടുത്തു.140 രൂപ.7.30 ആകും ഏറണാകുളത്തു എത്താൻ.തൃപ്പൂണിതുറ ഇറങ്ങിയാൽ ഇഷ്ട്ടം പോലെ ആലുവക്ക് ബസ്സ് കിട്ടും എന്നു അവൻ പറഞ്ഞു. വാഗമൺ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ആദ്യമായി ആണ് ബസ്സിൽ പോകുന്നത്.വേറെ ഒരു Experiance ആയിരുന്നു .6.50 ആയപ്പോഴേക്കും തൃപ്പൂണിത്തുറ എത്തി.

സ്റ്റാൻഡിൽ ദേ കിടക്കുന്നു ആലുവാക്കുള്ള #ആനവണ്ടി.7.00 ആയപ്പോഴേക്കും വണ്ടി എടുത്തു 23 രൂപ.നല്ല ഉറക്ക ക്ഷീണം ഉള്ളത് കൊണ്ട് കിടന്നു ഉറങ്ങി.8.00 ആയപ്പോൾ ആലുവ എത്തി.റയിൽവേ സ്റ്റേഷനിലെ ബൈക്കു എടുത്തു 20 രൂപ പാർക്കിംഗ് ഫീ കൊടുത്ത് നേരെ വിട്ടു വീട്ടിലേക്ക്…..

ഒരു #ആനപുറത്തുള്ള_കാട്_കാണൽ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു കാനന ഭംഗി ആസ്വദിക്കാൻ മനസുള്ളവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഗവി. ധാരാളം വൈൽഡ് ലൈഫ് ഉണ്ടു, പക്ഷേ കാണാൻ ഒരു ഭാഗ്യവും വേണം. പ്രൈവറ്റ് വാഹനങ്ങളിൽ പോകുന്നതിനു ഗവിയിൽ ചില നിബന്ധനകൾ ഉണ്ടു. കൂടുതൽ വിവരങ്ങൾക്കും, പാക്കേജ് ബുക് ചെയ്യുന്നതിനും വനം വകുപ്പുമായി ബന്ധപ്പെടണം. 04869224571, 04869223270. KSRTC ബസ് സമയം അറിയുവാനായി www.aanavandi.com സന്ദർശിക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply