പ്ലാസ്റ്റിക് നിറഞ്ഞ പുഴയുടെ സംരക്ഷകനായി എഴുപതുകാരൻ കാദർക്ക..

കോഴിക്കോട് ജില്ലയിലെ മാവൂർ – കുറ്റിക്കടവ് ഭാഗത്തെ  ഈ വെള്ളപ്പൊക്കത്തിൽ യാദൃശ്ചികമായി ഒരു കാഴ്ച കാണാനിടയായി. വെള്ളമിറക്ക സമയം നോക്കി കുറ്റിക്കടവിലെ പാലത്തിൽ ഒരാൾ.. ഒരാൾ എന്ന് പറയുമ്പോൾ ഒരു വയസ്സായ അപ്പൂപ്പൻ തൂങ്ങിക്കിടക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്. പാലത്തിൽ തങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ചെറുപ്പക്കാർ പോലും ഇറങ്ങാൻ ഭയക്കുന്ന ഒഴുക്കിൽ സാഹസികമായി രണ്ടു കയറിൽ ഒരു ചെറിയ കവുങ്ങ് കഷ്ണം കെട്ടി അതിൽ ഇരുന്ന് പ്ലാസ്റ്റിക് പെറുക്കിയെടുക്കുന്നു. കുറ്റിക്കടവ് ചെറുപുഴ സംരക്ഷകൻ എന്ന പേരിൽ മുമ്പ് എല്ലാവരും അറിയപ്പെട്ട അദ്ദേഹം തന്നെ എഴുപതുകാരൻ കാദർക്ക എന്ന കുറ്റിക്കടവിലെ കർഷകൻ.

പാലത്തിലിരുന്നു പലരും അദ്ദേഹത്തെ പരിഹസിക്കുന്നതായി ഞാൻ കേട്ടു. പക്ഷെ അദ്ദേഹം അതൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല. പുള്ളിക്കാരൻ ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആരോടും യാതൊരുവിധ സഹായവും ആവശ്യപ്പെടുന്നതായി കണ്ടില്ല. അതുപോലെ തന്നെ അധികം സംസാരമില്ല, പ്രവർത്തിയാണ് വലുത് എന്ന നിലയിൽ ഒറ്റക്ക് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്നു. എന്നിട്ടു കഷ്ടപ്പെട്ട് പാലം കയറി കരയിലേക്കു പെറുക്കിയിടുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എടക്കണ്ടി സുബൈർ എന്ന ഒരു വ്യക്തി കൂടി സഹായത്തിനെത്തി. അതൊരു ആശ്വാസമായിരുന്നു അദ്ദേഹത്തിന്.

കുറ്റിക്കടവ് പാലക്കൽ കാദർക്ക എന്ന ഈ വ്യക്തി ഒരു കർഷകനും കൂടിയാണ്. രാത്രിയോ പകലോ എന്നൊന്നുമില്ലാതെ വർഷങ്ങളോളമായി ചെറുപഴയിൽ നിന്ന് മീൻ പിടിച്ചു വിറ്റു കിട്ടുന്ന പൈസയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനം. മീൻ പിടിക്കുന്ന സമയത്ത് അദ്ദേഹം കണ്ണിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾ എത്ര പ്രയാസപ്പെട്ടിട്ടാണെങ്കിലും  പെറുക്കിയെടുത്തു റീസൈക്കിൾ ചെയ്യാൻ കൊടുക്കാറുണ്ട്. അതിലൂടെയും ചെറിയ വരുമാനം അദ്ദേഹം കണ്ടെത്തുന്നു. ഇതൊരു ചെറിയ കാര്യമല്ല അദ്ദേഹം ഒരുപാടു ആദരിക്കപ്പെടേണ്ട ആളാണ്. കർഷക അവാർഡോ , വനം വകുപ്പിന്റെ വല്ല അവാർഡോ, പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വല്ല അവാർഡോ അദ്ദേഹത്തെ തേടിയെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കാരണം കുറ്റിക്കടവിലെ ഈ ചെറുപുഴ വൃത്തിയാക്കുന്നതിലൂടെ അദ്ദേഹം ചാലിയാറിന്റെ സംരക്ഷിക്കുന്നു. അതുവഴി അറബിക്കടലിനെ സംരക്ഷിക്കുന്നു.. ഇതുപോലെ ഒഴുകിച്ചെന്ന  പ്ലാസ്റ്റിക് കഴിച്ചു തിമിംഗലം ചത്തുപോയ ഈയിടെ വന്ന ഒരു വാർത്ത ഓർത്തു പോകുന്നു.

Post By : Shafi Muhammed (https://www.facebook.com/iamshafi).

ഓർക്കുക പുഴ മലിനമാക്കരുതേ പ്ലാസ്റ്റിക് പുഴയിലേക്കു വലിച്ചെറിയരുതേ. ഓർക്കുക മൽസ്യം കോഴി ബീഫ് മാലിന്യങ്ങൾ കവറിൽ കെട്ടി പുഴയിലേക്കെറിയുന്ന ജനങ്ങളെ നിർത്താറായി ഇത്തരം ദുഷ് പ്രവർത്തികൾ മനസിലാക്കുക. പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നത് മനുഷ്യ ചെയ്തികളാൽ. ഓർക്കുക ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോൾ പരിഹസിക്കുന്നവരെ നിങ്ങളോട് പുച്ഛം, ആദ്യം സ്വയം ചിന്തിക്കുക നിങ്ങൾ സമൂഹത്തിനു വേണ്ടി എന്ത് ചെയ്‌തെന്ന്. നല്ല കാര്യങ്ങൾ ഷെയർ ചെയ്യാൻ മടിക്കല്ലേ…

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply