കെഎസ്ആർടിസി ജീവനക്കാരെ കുറിച്ച് എല്ലാവര്ക്കും പരാതിയാണ്. എന്നാൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മിക്കയാളുകളും കണ്ടില്ലെന്നു നടിക്കുകയാണ്. മിക്കവർക്കും അതിനു സമയമില്ല. എന്നാൽ കുറ്റപ്പെടുത്തുവാൻ അവർക്ക് നൂറു നാവായിരിക്കും. KSRTC ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ ചെയ്യുന്ന നന്മകളെക്കുറിച്ചും എന്തെങ്കിലും പോസ്റ്റ് ഇടുകയോ ഷെയർ ചെയ്യുകയോ ചെയ്താൽ ഉടൻ വരും അതിനടിയിൽ നെഗറ്റിവ് കമന്റുകളുടെ പൂരം. ചിലർ ഇത്തരത്തിൽ നെഗറ്റിവ് കണ്ടുപിടിക്കുവാൻ വേണ്ടി മാത്രമാണ് കമന്റുകൾ ഇടാൻ വരുന്നതും. അത്തരക്കാർ താഴെ കൊടുത്തിരിക്കുന്ന ഈ അനുഭവം ഒന്നു വായിച്ചു നോക്കുക. റംഷി എന്ന ബൈക്ക് യാത്രക്കാരൻ കോഴിക്കോട് നിന്നും തൻ്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ കണ്ട ഒരു കാഴ്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. റംഷിയുടെ വാക്കുകളിൽ നമുക്ക് ആ സംഭവം ഒന്ന് കാണാം…
“ഇത് ഇന്നലെ ഞാൻ സാക്ഷിയായ ഒരു കാര്യത്തെ കുറിച്ചാണ്.. ഇന്നലെ ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് വരെ പോവേണ്ടി വന്നു.. എക്സാം കഴിഞ്ഞത് വൈകുന്നേരം 6 മണിക്ക്.. നോമ്പ് ആയതു കൊണ്ട് വേഗം വീട്ടിലേക് തിരിച്ചു.. ബൈക്കിൽ ആയിരുന്നു പോയത്.. ഏകദെശം 80km ഉണ്ട് വീട്ടിലേക്.. കോഴിക്കോട് കോട്ടക്കൽ റൂട്ടിന് ഒരു 6. 30 ആയപ്പോൾ എത്തി.. നോമ്പ് തുറക്കാനുള്ള സമയം ആയി തുടങ്ങിയിരുന്നു.. ഏതെങ്കിലും പള്ളിയിൽ കയറാമെന്ന് കരുതിയാണ് പോയത്…കുറച്ചു ദൂരം വഴിയരികിൽ കുറച്ചു ആളുകൾ യാത്രക്കാർക്ക് വെള്ളം നിറച്ച കുപ്പിയും ഒരു കവറിൽ ഫ്രൂട്സും നൽകുന്നത് കണ്ടു.. തിരക്ക് പിടിച്ച റോഡ് ആയതു കൊണ്ട് പല ബസും നിർത്താതെ ആണ് പോയത്.. (ksrtc, private അതിൽ യാത്ര ചെയ്തവർക് നോമ്പ് തുറക്കാനുള്ള ഒന്നും കിട്ടിയില്ല ) ഏകദേശം ഒരു 5km പോയപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി വഴി യാത്രകാർക്ക് ഇത് പോലെ വെള്ളവും മറ്റും നൽകുന്നത് കണ്ടു (കൊളപ്പറമ്പ് ആണെന്ന് തോന്നുന്നു സ്ഥലം )… ബാങ്ക് കൊടുക്കാൻ ഒന്നോ രണ്ടോ മിനിറ്റ് ബാക്കിയുള്ളൂ.. (ഞാൻ അവിടെ ഇറങ്ങി നോമ്പ് തുറന്നു )..
അപ്പോഴാണ് ആ വഴിക്ക് നമ്മുടെ #KURTC വരുന്നത്.. (എറണാകുളം to കോഴിക്കോട് ആണെന്നാണ് തോന്നുന്നത് ).. ഡ്രൈവർ ആളുകൾ കൈ കാണിക്കുന്നത് കണ്ടപ്പോൾ തന്നെ ബസ് നിർത്തി സൈഡ് ആക്കി.. ആളുകൾ അതിലെ യാത്രകാർക്ക് വെള്ളവും മറ്റും ബസിനു അകത്തു കയറി കൊടുത്തു.. ഏകദേശം 3 മിനിറ്റ് ബസ് നിർത്തിയിട്ടു.. എല്ലാവർക്കും നൽകിയതിന് ശേഷമാണ് ബസ് എടുത്തത്.. അത് കണ്ടപ്പോൾ ആ ഡ്രൈവറിനോട് ബഹുമാനം തോന്നി.. ബസ് നിർത്തിയില്ലെങ്കിൽ ആ ഡ്രൈവറിനു ഒരു ചേതവും ഇല്ല… പക്ഷെ ഇവിടെ ആ ഡ്രൈവർ കാണിച്ച മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്..പലപ്പോഴും നമ്മൾ #KSRTC ജീവനക്കാരുടെ തെറ്റുകൾ എടുത്തു കാണിക്കുമ്പോഴും അവരിലും നന്മ നിറഞ്ഞവർ ഉണ്ടെന്ന് മനസ്സിലാക്കണം…”