തമിഴ്നാട്ടിലെ പെട്രോള്‍ പമ്പുകാരുടെ ഈ തട്ടിപ്പുകളില്‍ വീഴരുതേ…!!

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്ക്…

ഞാൻ കഴിഞ്ഞ ദിവസം കോയമ്പത്തൂർ പോയി വരുന്ന വഴിക്ക് കാറിൽ പെട്രോൾ അടിക്കാൻ വേണ്ടി ഒരു പമ്പിൽ കയറി.അപ്പോൾ അവിടെ ഒരു ജീവനക്കാരൻ യൂണിഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പമ്പിനോട് ചേർത്ത് നിർത്തി. ഉടനെ അയാൾ വേറെ ഒരാളെ പോയി വിളിച്ചു കൊണ്ട് വന്നു . വേറെ ആളെ വിളിച്ചു കൊണ്ട് വന്നതെന്തിനാണെന്നു എനിക്ക് ആദ്യം മനസ്സിലായില്ല .

രണ്ടാമത് വന്നയാൾ എന്നോട് എത്ര രൂപയ്ക്കു അടിയ്ക്കണമെന്ന് ചോദിച്ചു . ഞാൻ 800 രൂപയ്ക്കു പെട്രോൾ അടിക്കാൻ പറഞ്ഞു. എന്നോട് ‘ജീറോ പാക്കാൻ’ (പൂജ്യം) പറഞ്ഞു ആദ്യത്തെ ആൾ പെട്രോൾ അടിക്കാൻ തുടങ്ങി .കൃത്യം 200 രൂപ ആയപ്പോൾ അയാൾ അടിക്കൽ നിർത്തി . ഞാൻ പറഞ്ഞു 200 അല്ല 800 ആണെന്ന്.ഉടനെ രണ്ടാമൻ ഒന്നാമനോട് പറഞ്ഞു ‘ജീറോ സെറ്റ് പണ്ണി 600 നു പോടുങ്ങഡാ ” എന്ന് .

Representative image

മുൻപേ ഇങ്ങനെ ഒരു സംഭവം ഫേസ്ബുക്കിൽ വായിച്ചിട്ടുള്ളതിനാൽ ഞാൻ മീറ്ററിലേക്കു തന്നെ നോക്കിയിരുന്നു . ഒന്നാമൻ ‘0’ സെറ്റ് ചെയ്യാതെ 200 ൽ നിന്ന് തന്നെ വീണ്ടും അടിക്കാൻ തുടങ്ങി . ഇതിനിടയിൽ രണ്ടാമൻ എന്നോട് എങ്ങോട്ടാ പോകുന്നത് എന്നൊക്കെ ചോദിയ്ക്കാൻ തുടങ്ങി . ഞാൻ മീറ്ററിലേക്കു നോക്കി കൊണ്ട് തന്നെ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഒന്നാമൻ പെട്രോൾ അടിക്കൽ 600 എത്തിയപ്പോൾ നിർത്തുകയും ചെയ്തു .

Representative image

ഞാൻ പറഞ്ഞു ‘0’ സെറ്റ് ചെയ്യാതെയാണ് രണ്ടാമൻ അടിച്ചതെന്ന്. രണ്ടാമൻ അല്ലെന്നു പറഞ്ഞു നോക്കി. ഞാൻ ശരിക്കു നോക്കിയെന്നു പറഞ്ഞപ്പോൾ ഒന്നാമന് ഞാൻ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു . അങ്ങനെ മൂന്നാമതും 200 രൂപക്ക് അടിച്ചാണ് ഞാൻ യാത്ര തുടർന്നത്. മാസങ്ങൾക്കു മുൻപ് ഊട്ടിയിൽ വച്ച്‌ ഒരു മലയാളി കുടുംബം ഇത്തരത്തിൽ കബളിക്കപ്പെട്ടു. അത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക .

വൈശാഖ് ഏവന്നൂർ

Post –

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply