9 വർഷം മുൻപത്തെ ഒരു യാത്രയുടെ അവസാനം..മറ്റൊരു യാത്രയുടെ തുടക്കം..

വിവരണം – നിയാഫ് കോഴിക്കോട്.

അന്ന് പതിനൊന്ന് വയസ്സ്,ഏഴാം ക്ലാസിയിൽ പഠിക്കുന്ന സമയത്താണ് വാരണാസിയിലെ ഒരു ബ്രാഹ്മണ ഫാമിലിയിൽ അവരുടെ മകനായി പതിനഞ്ചോളം ദിവസം ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഉജ്വലിന്റെ മുഖം ഞാൻ ഓർക്കുന്നു, അവന്റെ മുഖം നന്നായി മാറിയിട്ടുണ്ടാകും, അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ഞാൻ അല്ലല്ലോ ഇന്ന് ഞാൻ! ഇന്നേക്ക് ഒമ്പതോളം വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു, അവർ ചിലപ്പോൾ വീടുമാറിയിട്ടുണ്ടാവും, പലതും ആ ഫാമിലിയിൽ സംഭവിച്ചിട്ടുണ്ടാവും, ഉജ്വൽ എന്ത് പഠിച്ചു ?എന്തായി ? അവർ ആ നാട്ടിൽ തന്നെ കാണുമോ ? നോർത്ത് ഇന്ത്യയിൽ ഫ്ലാറ്റുകൾ ആയതിനാൽ ഇടക്കിടക്ക് ഫ്ലാറ്റുകൾ മാറാനുള്ള ചാൻസും കൂടുതലാണ് ! ജീവിതത്തിൽ ഇനി കാണാൻ കഴിയുമോ ? എന്നിങ്ങനെ എന്റെ മനസ്സിലെ ചോദ്യങ്ങൾ ഒരുപാടാണ്.

“നാഷണൽ ചിൽഡ്രൻ ഫെസ്റിവൽ” – നാഷണൽ യൂത്ത് പ്രൊജക്റ്റ് ,ന്യൂ ഡൽഹി യുടെ കീഴിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെയും കൊച്ചുകുട്ടികളെ ഒന്നിച് ഒരിടത്തു ഒരുമിപ്പിച്ച ഒരു ഫെസ്റ്റിവൽ ആയിരുന്നു അത്. 2009 ലെ വാരണാസിയിൽ വച്ച് നടത്തപ്പെട്ട ആ പരിപാടിയിൽ കേരളത്ത പ്രധിനിധികരിച്ചു പോയ 30 വിദ്യാർത്ഥികളിൽ ഒരാൾവാനുള്ള ഭാഗ്യം അന്നുണ്ടായി. ഓരോ സംസ്ഥനത്തിന്റെയും തനതു കലാരൂപങ്ങൾ , ഭാഷ, സംസ്കാരം എന്നിവയെല്ലാം നേരിട്ട് അവർക്കിടയിൽ ഇടപെട്ടുകൊണ്ട് മനസ്സിലാക്കാൻ ലഭിച്ച ഒരു ഭാഗ്യം ആയിരുന്നു അത്. അതിന് കാരണക്കാരൻ ബാലുശ്ശേരി പനങ്ങാട് സൗത്ത് എ യു പി സ്കൂളിലെ അദ്ധ്യാപകനായ മനോജ് മാസ്റ്റർ ആണ്. (എന്റെ ഈ പ്രിയ അധ്യാപകനാണ് ഈ വർഷത്തെ ദേശീയ സദ്‌ഭാവന പുരസ്‌കാരത്തിന് അർഹമായത് എന്ന് അറിയാൻ കഴിഞ്ഞു ! അദ്ദേഹത്തിന് അർഹിക്കുന്ന ഒരു പുരസ്‌കാരം നല്കാൻ ഇത്ര മാത്രം വൈകി എന്നതിൽ മാത്രമാണ് പരിഭവം. എന്നും തീരാത്ത കടപ്പാട് )

”സദ്‌ഭാവന സദ്‌ഭാവന ഹം ബചോം കെ കാമ്‌നാ ” എന്ന പ്രതിജ്ഞ മുദ്രാവാക്യം കേരളത്തിലെ കുട്ടികൾ ഉറക്കെ വിളിച്ചപ്പോൾ ശരിക്കും G G I C (Gov’t Girls Inter College Varanasi ) അന്ന് ഉണർന്നിട്ടുണ്ട്, അവർ കേരളത്തിൽ നിന്നുള്ളവരാണ് എന്ന് മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനുള്ള ഹിന്ദി ഒക്കെ അന്നറിയാമായിരുന്നു ആൺ കുട്ടികളും പെൺകുട്ടികളും കോളേജിന്റെ 2 ക്ലാസ് റൂമുകളിലായി നേരം വെളുപ്പിച്ചു ( എത്തിയത് രാത്രി ആയതിനാൽ വേറെ നിവർത്തി ഉണ്ടായിരുന്നില്ല ).

പിറ്റേന്നു നേരം വെളുത്തപ്പോൾ പഞ്ചാബികളുടെ ബാൻഡ് പ്രാക്ടീസ് ചെയ്യുന്ന കുട്ടികളെയാണ് കണ്ടത്‌. റൊട്ടിയും ദാലും ഞങ്ങളെ കാത്തിരുന്നു , നാട്ടിന് കൊണ്ടുപോയ ചമ്മന്തിപ്പൊടിയും കൂട്ടി നോർത്ത് ഇന്ത്യൻ ഫുഡ് മായി ഞങൾ പൊരുത്തപ്പെടാൻ തുടങ്ങി , ഉച്ചയായപ്പോയേക്കും വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളാൽ G G I C നിറഞ്ഞിരുന്നു , മഹാന്മാരുടെ ശില്പങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു ഉത്സവ നഗരി , ഉച്ചക്ക് പച്ചരിച്ചോറും സബ്‌ജി എന്നുപറയുന്ന പച്ചക്കറിയും , എള്ള് വിതറിയ ഷേപ്പ് ഇല്ലാത്ത പപ്പടവും , പുളിയില്ലാത്ത തൈരിൽ പഞ്ചസാരയിട്ട ( ലസി ) യും ആയിരുന്നു , അത് കഴിക്കുമ്പോൾ എന്നും പൊരിച്ചമീനും അച്ചാറും പപ്പടവും ,ചമ്മന്തിയും കൂട്ടി ചോറ് കഴിക്കുന്ന ഞങ്ങൾ ഇതിനു രസമില എന്ന മട്ടിൽ പരസ്പരം മുഖം നോക്കിയിരുന്നു ,പിന്നെ പൊരുത്തപ്പെടാൻ
തുടങ്ങി.

ഉജ്വൽ ഉപാദ്ധ്യായ് – ഉച്ച ഭക്ഷണം കഴിഞ്ഞപ്പോയെക്കും , ഞങ്ങളെ കൊണ്ട് പോവാനായി ആ സ്കൂളിൽ പഠിക്കുന്ന കുട്ടിക്കുകളും രക്ഷിതാക്കളും വന്നു, എനിക്ക് പെയർ ആയികിട്ടിയത് ഉജ്വൽ ഉപാദ്ധ്യായ് എന്ന സുഹൃത്തിനെയാണ് ( എന്റെ അതെ വയസ്സാണ് അവനും,വാരണാസിയിലെ തന്നെ തൊട്ടടുത്ത ഏതോ ഒരു സ്കൂളിലാണ് അവനും പഠിക്കുന്നത്, അവനും ബാൽ മഹോത്സവ് ൽ പങ്കെടുക്കാൻ എത്തിയതാണ് ). സർ ഞങ്ങളോട് പറഞ്ഞു ഇനി വരുന്ന 15 ദിവസവും നിങ്ങൾ താമസിക്കാൻ പോവുന്നത് നിങ്ങൾക്ക് കിട്ടിയ പെയർന്റെ വീട്ടിൽ ആണ് ! അന്ന് പതിനൊന്നു വയസ്സാണ് , ഹിന്ദിയിൽ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ മാത്രം ചോദിയ്ക്കാൻ ഉള്ള ഹിന്ദിയെ അന്നു അറിയുമായിരുന്നുള്ളു , എങ്കിലും അത്യാവശ്യം പറഞ്ഞ ഒപ്പിക്കാൻ അറിയാമായിരുന്നു.

ഉപാദ്ധ്യായ് എന്നത് ഉത്തർപ്രദേശിലെ ഒരു ബ്രാഹ്മണ വിഭാഗം ആണ് , അവന്റെ അച്ഛൻ ലക്ഷ്മൺ ഉപാദ്ധ്യായ് ഒരു ബാങ്ക് ലെ സ്റ്റാഫ് ആണ്. ‘അമ്മ ലക്ഷ്മി ഉപാദ്ധ്യായ് വീട്ടമ്മയും , ഉജ്വലിനേക്കാൾ 4 വയസ്സ് കുറവുള്ള ഒരു അനുജത്തി കൂടിയുണ്ട് ആ ഫാമിലിയിൽ , പങ്കുടി ഉപാദ്ധ്യായ് എന്നായിരുന്നു അവളുടെ പേര് (പങ്കുടി പഠിക്കുന്നതും GGIC യിലാണ് ).

GGIC കോളേജിൽ നിന്നും ഞാൻ ആ ഫാമിലിയോടോപ്പം പാണ്ഡെ പുർ എന്ന അവരുടെ ഗ്രാമത്തിലേക്ക് നടന്നു , എന്റെ ഒരു കൈ അച്ഛൻന്റെ കയ്യിലും മറു കൈ ഉജ്വൽ ന്റെ കയ്യിലും ആയിരുന്നു, പങ്കുടി വളരെ സന്തോഷത്തിൽ ആയിരുന്നു , കുറച്ചു നടന്നപ്പോൾ സൈക്കിൾ റിക്ഷ ഉള്ള ഒരു സ്ഥലത്തെത്തി , രണ്ടു റിക്ഷകളിലായി ഞങൾ പാണ്ഡെപുർ എന്ന ഗ്രാമത്തിൽ എത്തി ( സൈക്കിൾ റിക്ഷയിലെ ആദ്യത്തെ അനുഭവം ആയിരുന്നുഅത് ) പാണ്ഡെ പൂര് ലെ പച്ചക്കറി മാർക്കറ്റ് ന്റെ സൈഡിലൂടെ ഉള്ള റോഡിലായിരുന്നു ഉജ്വലിന്റെ ഫ്ലാറ്റ് , ഏറ്റവും തയെയുള്ള അവരുടെ റൂമിനു മുന്നിൽ ഒരു പേരക്കയുടെ മരം ഉണ്ടായിരുന്നു.

വർക്കിംഗ് ഡേയ്‌സിൽ എല്ലാം ഉജ്വലിന്റെ കൂടെ ചിൽഡറാൻ ഫെസ്റ്റിവൽ നടക്കുന്ന GGIC സ്കൂളിൽ പോവണം , ശനിയും ഞായറും കിട്ടിയ ലീവിന് ഈ ഫാമിലി എന്നെയും കൂട്ടി ചുറ്റാനിറങ്ങി. ഗംഗാ നദി യുടെ തീരങ്ങളില്ലെ ഘാട്ട് എന്ന് അവർ വിളിക്കുന്ന നോറുകണക്കിനു അമ്പലങ്ങൾ ഉണ്ട് , ഗംഗ നദി തന്നെ അവരുടെ പുണ്യ നദിയാണ് എന്ന് അവർ പറഞ്ഞു , ഗംഗയിലെ ജലം മലിനമായതും കലങ്ങിയ വെള്ളത്തിന്റെ നിറമുള്ളതും ആയിരുന്നു , പ്രത്യേക രൂപത്തിലുള്ള തോണികളും ആ നദിയിൽ ഉണ്ടായിരുന്നു.

ഗംഗയുടെ തീരങ്ങളിൽ ഉള്ള ഏതൊക്കെയോ പ്രധാന ഘട്ടുകളിൽ മാത്രമാണ് അവർപോയത് , അവർ ഓരോ അമ്പലത്തിൽ കയറി പ്രാര്ഥിക്കുമ്പോഴുഉം ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു , രാത്രി ആയപ്പോൾ നിറയെ ദീപങ്ങൾ നിറഞ്ഞതായിരുന്നു.ഗംഗ നടിയിലേക്കുള്ള പടവുകൾ. പല തരത്തിലുള്ള പൂജ കളും മരണ ശേഷമുള്ള ക്രിയകൾ നടത്തുന്ന പലരെയും കൊണ്ടിരുന്നു , മലിനമാണെങ്കിലും ആ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരും ക്യാനുകളിൽ വെള്ളം ശേഖരിക്കുന്നവരും ഉണ്ടായിരുന്നു . ( ഞങളുടെ കൂടെ ഉള്ള ചില ടീച്ചേഴ്സും കുട്ടികളും ഗാഗ തീരത്തു വച്ച് പ്രോഗ്രാം നടത്തിയ ദിവസം നാട്ടിലേക്ക് കൊണ്ട് പോവാനായി കാനിൽ ഗാഗ ജലം എടുത്ത് വച്ചിരുന്നു , മഞ്ഞ നിറമായിരുന്നു ആ വെള്ളത്തിന്. ഘാട്ടുകളും , ഏതോ ഒരു കോട്ടയും ഒക്കെ കണ്ടു തിരിച്ചു നടക്കുമ്പോൾ മണി രാത്രി 9 ആയിക്കാണും. എനിക്ക് എന്തൊക്കെയോ ചില സമ്മാനങ്ങളും അച്ഛൻ വാങ്ങിത്തന്നിരുന്നു.

ഉജാവലിന്റെയും പങ്കുടിയുടെയും കൈ പിടിച്ചു വീട്ടിലേക്ക് തിരിക്കുന്നതിനിടയിൽ ഞങൾ ഒരു തട്ടുകടക്കാരന്റെ അടുത്തെത്തി. അയാൾ ഓംലറ്റ് ഉണ്ടാക്കുന്നുണ്ടായിരുന്നു, അച്ഛൻ എന്നോട് ഇത് വേണോ എന്ന് ചോദിച്ചു , ഞാൻ ഒന്നും പറഞ്ഞില്ല കാരണം 10 ,14,ദിവസങ്ങൾക്ക് ഇടക്ക് ആദ്യമായി കാണുന്ന നോൺ വെജ് ആണ്. എനിക്ക് ഓംലെറ്റും മണ്ണ് കപ്പിൽ ചായയും വാങ്ങിത്തന്നു. അത് കഴിച്ച ശേഷം പിന്നെ ഉജ്വലോ പന്കുടിയോ ? അച്ഛനോ എന്റെ കൈകൾ പിടിച്ചില്ല , പകരം ‘അമ്മ ( ലക്ഷ്മി ഉപാദ്ധ്യായ് ) ആണ് വീട് വരെ എന്റെ കൈ പിടിച്ചത് , അന്നാണെകിൽ നല്ല തിരക്കുള്ള ദിവസവുമായിരുന്നു.

തിരിച്ചു ഫ്ലാറ്റിൽ എത്തിയത് ഏതാണ്ട് രാത്രി 10 നു ശേഷമാണു , നല്ല തണുപ്പുപ്പുള്ള ദിവസം ആയിരുന്നു ,കേരളത്തിന് പോയ കുട്ടികളുടെ ചുണ്ട് വരണ്ടു പൊട്ടിയിരുന്നു , ഞാൻ നേരെ കിടക്കാൻ ഉള്ള പുറപ്പാടിലായിരുന്നു, നല്ല ഉറക്കവും ഉണ്ടായിരുന്നു, ‘അമ്മ (ലക്സ്മി ഉപാദ്യായ ) എന്നെ വീടിന്റെ പുറത്തു നിർത്തി,.പുറത്തെ പൈപ്പിന്റെ മുന്നിൽ നിർത്തി ‘അമ്മ എന്നെ കുളിപ്പിച്ചു , ഉജ്വലും ,പങ്കുടിയും തണുത്തു പല്ലു കടിക്കുന്ന എന്നെ നോക്കി കളിയാക്കി . കുളി കഴിഞ്ഞ ശേഷമാണു എന്നെ വീട്ടിൽ കയറ്റിയത് . പിന്നീട് ഈ സംഭവത്തെ ക്കുറിച്ച് ഓർത്തപ്പോൾ മതപരമായി ഒരുപാടു കൃത്യതകൾ ഉള്ളവരാണെങ്കിലും വാരണാസിയിലെ ബ്രാഹ്മണർ മറ്റു മതസ്ഥരോടു വിട്ടുവീഴ്ചയുള്ളവർ ആയിരുന്നു എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു ഇത്.

ആകെ രണ്ടു മുറികൾ മാത്രമുള്ള ചെറിയ ഫ്ലാറ്റ് ആയിരുന്നു അത് , ‘അമ്മ ഉണ്ടാക്കുന്ന ഭക്ഷങ്ങൾ അധികവും കടുകെണ്ണ കൊണ്ട് ഉണ്ടാക്കുന്നത് ആയിരുന്നു , രാവിലേ ഏതോ ഒരു ദിവസം എനിക്ക് ഇഡ്ഡലിക്ക് കൊപ്പര കൊണ്ട് അരച്ച ചട്നി പോലെ എന്തോ ഒന്ന് തന്നിരുന്നു, തേങ്ങാ അരച്ച ചട്ണി കണ്ടപ്പോൾ ഞാൻ കൂടുതൽ ചോദിച്ചു , എന്റെ നാട് തെങ്ങുകളാൽ നിറഞ്ഞതാണെന്നും ഞാൻ അവരോടു പറഞ്ഞു , അടുക്കളയിൽ കാണുന്ന മുഴുവൻ സാധനങ്ങളുടെയും മലയാളത്തിലുള്ള പേര് പഠിക്കാനുള്ള ആകാംഷയും, എന്നെ അതിന്റെ ഹിന്ദി പഠിപ്പിക്കുന്നതും ആയിരുന്നു അമ്മയുടെയും പങ്കുടിയുടെയും പ്രധാന പരിപാടി.

താഴത്തും മുകളിലും വെക്കാതെ നെഞ്ചിലേറ്റിയാണ് 15 ഓളം ദിവസം അവരുടെ മകനായി ഞാൻ ഉപാധ്യായ ഫാമിലിയിൽ ജീവിച്ചത്. ആ വീട്ടിലെ എന്റെ അവസാന ദിവസം അവർ എല്ലാവരും വളരെ ദുഃഖത്തിൽ ആയിരുന്നു. നിയാഷ്‌ കേരള എന്ന് എന്റെ വീട്ടിലെ ഫോൺ നമ്പർ അച്ഛൻ എഴുതി വച്ചിരുന്നു, എന്റെ അഡ്രസ് അവരുടെ ഡയറിയിലും അവരുടെ അഡ്രസ് ഞാനും എഴുതി സൂക്ഷിച്ചിരുന്നു. വാങ്ങിത്തന്ന സമ്മാനങ്ങളും,അവസാനം ‘അമ്മ നെറ്റിയിൽ തന്ന ചുംബനവും പങ്കുടിയുടെയും ഉജ്വലിൻെറയും കണ്ണ് നിറച്ചിരുന്നു. ആ വീട് വിട്ട് ഇറങ്ങുമ്പോൾ വീണ്ടും വരും എന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു , ഇടക്ക് വിളിക്കുമെന്നും അവർ എന്നെ സമാധാനിപ്പിച്ചു.

വാരണാസിയിൽ നിന്നും തിരിച്ചു കോഴിക്കോടേക്ക് ഉള്ള യാത്രയിൽ എല്ലാ കുട്ടികളുടെയും മുഖത്തു എന്തൊക്കെയോ നഷ്ടപ്പെട്ട വേദനയും , ഏതൊക്കെയോ അറിയാൻ ശ്രമിച്ചതിന്റെ മൗനവും ആയിരുന്നു. കേരളത്തിലേക്ക് പെട്ടന്ന് എത്തിയ പോലെ തോന്നിയിരുന്നു. വീട്ടിൽ എത്തിയപ്പോൾ നീ നന്നായി മെലിഞ്ഞു എന്നൊക്കെ ഉമ്മ പറഞ്ഞു. പറഞ്ഞപോലെ ഉപാദ്ധ്യായ ഫാമിലിയിൽ നിന്നും തുടർച്ചായി 4 വര്ഷം വരെ കാൾ വരാറുണ്ടായിരുന്നു, അറിവുന്ന മുറിയാൻ ഹിന്ദിയിൽ പറയാനുള്ള പലതും പങ്കു വെച്ചിരുന്നു , BSNL ലാൻഫോൺ പോയതോടെ കോൺടാക്ട് നഷ്ടമായി , നമ്പർ നിലവിലില്ല എന്നായി , അവരുടെ അഡ്രെസ്സ് എന്റെ കയ്യിൽ നിന്നും നഷ്ടമായി, എല്ലാം ഓര്മ മാത്രമായി.

നിയാസ് കേരള എന്ന ഒരു ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി, കാണുന്ന മുഴുവൻ ഉജ്വൽ ഉപാദ്യായ ക്കും കഴിഞ്ഞ 2 വർഷമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ചും , വരാണസിയിലെയും ,പാണ്ഡേയപുരിലെയും ഫേസ്ബുക് പേജുകളിലും ,ഗ്രൂപ്പുകളിലും അവനെ തിരക്കി പോസ്റ്റുകൾ ചെയ്തും അവനെ കണ്ടെത്താൻ ശ്രമം നടത്തി എങ്കിലും , ആ പേര് നാട്ടിലെ വിഷ്ണു എന്ന പേര് പോലെ കോമണ് ആയ പേര് ആയതിനാൽ നിരാശയായിരുന്നു ഫലം.

കഴിഞ്ഞ വര്ഷം നടത്തിയ ഡൽഹി യാത്രയിൽ വച്ച് കിട്ടിയ ഉത്തർപ്രദേശിലെ അലഹബാദ് കാരനായ ആദർശ് സിങ്നോട്,ഈ ഓര്മ പങ്കു വെച്ചപ്പോൾ , പാണ്ഡെ പൂര് ചെറിയ ഗ്രാമം ആണ് എന്നും , ഒരു പക്ഷെ അവനെ കണ്ടുപിടിക്കാൻ ആവുമെന്നും , ഏതു സഹായത്തിനും കൂടെ വരുമെന്നും പറഞ്ഞു അല്പം ആശ്വാസമേകി.

ഒരിക്കൽ കൂടി ഒരു വാരാണസി യാത്ര പോവണം , അവനെ കണ്ടു പിടിക്കണം എന്നത് എന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ഇന്ന് ഉത്തർപ്രദേശിനെ കുറിച്ച് കേൾക്കുന്ന മത തീവ്രതയെക്കാൾ അന്നത്തെ മധുരിക്കുന്ന ഓർമകളാണ് എനിക്ക് ഓർക്കുവാൻ ഇഷ്ടം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply