ചെന്നൈ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു വിദ്യാർഥിയുടെ കത്ത്

കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളുടെ കുറവ് വർഷങ്ങളായി ചർച്ചയാകുന്ന പ്രശ്‌നമാണ്. അടുത്തിടെ മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു സർവീസ് പോലുമില്ലാത്ത സ്ഥലമാണ് ചെന്നൈ. നിരവധി മലയാളികൾ പാർക്കുന്ന ചെന്നൈയിൽനിന്നു കേരളത്തിലേക്കുള്ള പ്രധാന ഗതാഗതമാർഗം സ്വകാര്യ ബസുകളാണ്. വൻ തുക ടിക്കറ്റിനത്തിൽ കൊള്ളയടിക്കുന്ന സ്വകാര്യബസ് ലോബിയെ നിയന്ത്രിക്കാൻ കെഎസ്ആർടിസി ചെന്നൈയിലേക്കു സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈയിലെ മലയാളിയായ വിദ്യാർഥി മുഖ്യമന്ത്രിക്കു നിവേദനം നൽകി.

ചെന്നൈ ശ്രീപെരുമ്പുദൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്‍റ് മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥിയും കൊട്ടാരക്കര സ്വദേശിയുമായ അഭിലാഷ് നാഥാണ് മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെന്നൈയിലേക്കു കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്നു കാട്ടി നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

നിലവിൽ ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ ഒരു മാസമെങ്കിലും മുമ്പേ റിസർവ് ചെയ്യേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകൾക്കാകട്ടെ ആയിരം മുതൽ രണ്ടായിരത്തഞ്ഞൂറു രൂപവരെയാണു നിരക്ക്. തിരക്കേറുന്ന ഉത്സവസീസണുകളിൽ നിരക്ക് ഇതിന്റെയും ഇരട്ടിയാകും. കേരളത്തിൽ തിരുവനന്തപുരം, കൊട്ടാരക്കര, ചങ്ങനാശേരി, എറണാകുളം, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ചെന്നൈയിലേക്കു തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ സർവീസുകൾ നടത്തുന്നുണ്ടുതാനും. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവീസുകൾ ചെന്നൈയിലേക്ക് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്.

ചെന്നൈ, തിരുച്ചിറപ്പള്ളി, പുതുച്ചേരി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ചെന്നൈയിൽ ജോലി ചെയ്യുന്നവർക്കും ഏറെ അനുഗ്രഹമാകും കെഎസ്ആർടിസി സർവീസുകളെന്നാണു പൊതു അഭിപ്രായം. നിലവിൽ വാരാന്ത്യങ്ങളിൽ ബസുകളിൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണുള്ളത്. കേരളത്തിൽ ടെക്‌നോപാർക്കിൽനിന്നു പോലും ചെന്നൈയിലേക്കു മൂന്നു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

നിവേദനത്തിന്റെ പൂർണരൂപം ചുവടെ
സർ…
കഴിഞ്ഞ കുറെ നാളുകളായി നിരവധി ആളുകൾ ചൂണ്ടികാണിച്ച ഒരു പ്രശനം ആയിരുന്നു കേരളത്തിൽനിന്നു ചെന്നൈയിലേക്കുള്ള ബസ് സർവീസ് പ്രശനം. നിരവധി തവണ കഴിഞ്ഞ സർക്കാരിന് ഈ മേഖലയിലുള്ള യാത്രക്കാരുടെ വിഷമം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു എന്നാൽ ഈ പ്രശ്‌നം പരിഹരിക്കും എന്നുള്ള വാഗ്ദാനം അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.

റെയിൽവേ ബുക്കിംഗ് സംവിധാനം കേന്ദ്ര സർക്കാർ പരിഷ്‌കരിച്ചപോൾ സാധാരണ യാത്രക്കാർക്കു ദിവസങ്ങളോളം കാത്തിരുന്നാൽ മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത് തിരുവനന്തപുരത്തുനിന്നുള്ള നാലു പ്രതിദിന ട്രെയിൻ സർവീസുകളും എല്ലാ ദിവസവും ഫുള്ളാണ്. പ്രതിവാര ട്രെയിനുകളിലും സീറ്റ് കിട്ടണമെങ്കിൽ കഠിനശ്രമം നടത്തണം. കൂടാതെ കേരളത്തിലെ സ്വകാര്യ ബസ് സർവീസുകൾ ടിക്കറ്റിന് 1000 രൂപ മുതൽ 2500 രൂപ വരെ ഇടാക്കി കൊള്ളയടിക്കുകയാണ്. ഈ സർവീസുകളും തമിഴ്‌നാട് സർക്കാർ ബസ് സർവീസുകളും മികച്ച കളക്ഷൻ നേടുന്ന റൂട്ട് ആണു ചെന്നൈയിൽനിന്നു കേരളത്തിലേക്കുള്ളത്. പ്രതിദിനം കേരളത്തിൽനിന്നുള്ള സ്വകാര്യ സർവീസുകളുടെ എണ്ണം ചുവടെ ചേർക്കുന്നു

SETC
മികച്ച വരുമാനമുള്ള ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നല്ല ലാഭം ഉണ്ടാക്കും എന്നുള്ളത് ഉറപ്പാണ്. ഈ മേഖലയിലെ കെഎസ്ആർടിസിയുടെ കടന്നു വരവ് യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിൽ നല്ല പങ്കു വഹിക്കും.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ പ്രശ്‌നം പഠിച്ചു നല്ല തീരുമാനം ഉണ്ടാകും എന്നു പ്രതീഷിക്കുന്നു.

വിശ്വാസപൂർവം

അഭിലാഷ് നാഥ് വി

കടപ്പാട് : കൈരളി ന്യൂസ്‌

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply