കോനിപ്പാറ : അധികമാരും ചെന്നെത്താത്ത ഒരു സുന്ദരസ്ഥലം

വിവരണം – സുമോദ് ഒ.ജി.

ഒരു ഹർത്താൽ ദിവസം മൂന്നാർ ഇൽ തണുപ്പ് കൊണ്ടേച്ചു വരാം എന്ന് വിചാരിച്ചു ഞങ്ങൾ തുടങ്ങിയ യാത്രയാണ് വഴിമാറി അവസാനം കോനിപ്പാറ എന്ന സുന്ദര സ്ഥലത്തു എത്തിച്ചേർന്നത്. അധികം ആരും ചെന്നെത്താത്ത വഴികൾ തേടിയുള്ള ഞങ്ങളുടെ യാത്രകളെ കുറിച്ച് അറിയാവുന്ന അനീഷ് വ്യത്യസ്തമായ മറ്റൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞതും മൂന്നാർ ക്യാൻസൽ ചെയ്തു സലിം അനീഷ് പറഞ്ഞ വഴിക്കു വിട്ടു.

അനീഷ് ആദ്യമായാണ് ഞങ്ങളുടെ കൂടെ യാത്ര വരുന്നത്. പക്ഷെ അനീഷ് പറഞ്ഞ സ്ഥലത്തു ഞങ്ങൾക്ക് അന്ന് എത്തിച്ചേരാൻ കഴിഞ്ഞില്ല . അവസാനം കറങ്ങിത്തിരിഞ്ഞ്മാമലക്കണ്ടത്ത് വണ്ടി നിർത്തി അൽപനേരം നിന്നു. യാത്രയിൽ ഗ്രൂപ്പിന്റെ വാഹനം കണ്ടു പരിചയം പുതുക്കാൻ വന്ന ഒരു സുഹൃത്താണ് കോനിപ്പാറയെ പറ്റി പറയുന്നത് . ഇപ്പോൾ പോകാൻ പറ്റിയ ടൈമും, അവിടെ നിന്ന് അധികം ദൂരവുമില്ല . ആധികം ആലോചിച്ചു നിന്നില്ല, വണ്ടി സ്റ്റാർട്ട് ആക്കി നേരെ അങ്ങോട്ടേക്ക് വെച്ചു പിടിച്ചു .

3 കിലോമീറ്ററോളം പാറക്കെട്ടുകൾക്കു മുകളിലൂടെ വണ്ടി ഓടിച്ചു വേണം മുകളിൽ എത്താൻ. റോഡ് പോയിട്ട് വ്യക്തമായ വഴിച്ചാല് പോലും ഇല്ല. പാറക്കെട്ടിനു മുകളിൽ താമസിക്കുന്ന 2 ചേട്ടന്മാരും ഞങ്ങളുടെ കൂടെ കേറി. അങ്ങനെ 8 പേരെയും വഹിച്ചു കൊണ്ടാണ് യാത്ര. അവർ കൂടെ ഉണ്ടായ കാരണം വഴി മനസിലാക്കാൻ വല്യ വിഷമം ഇല്ലായിരുന്നു .

മലമുകളിൽ 4 ഓളം വീടുകൾ പലയിടങ്ങളിലായി കണ്ടു. ഒടുവിൽ ദുർഘടവും ത്രില്ലിങ്ങും ആയ യാത്രക്ക് ഒടുവിൽ ഞങ്ങൾ മുകളിൽ എത്താറായപ്പോൾ, ദേ മുവാറ്റുപുഴയുള്ള ഞങ്ങളുടെ മറ്റു ചില സുഹൃത്തുക്കൾ അവിടെ നിന്നും തിരിച്ചിറങ്ങുന്നു. അവരോടും സംസാരിച്ചു സലാം പറഞ്ഞു മുകളിലേക്ക് യാത്ര തുടർന്ന് ഞങ്ങൾ മുകളിൽ എത്തി.

നിറയെ കായ്ച്ചു നിക്കണ കശുവിന് മാമ്പഴം ആർന്നു ആദ്യ ആകർഷണം . വണ്ടിയുടെ മുകളിൽ കേറി നിന്ന് അവ കൊതിയോടെ പറിച്ചു തിന്നു . അസ്തമയ സൂര്യന്റെ സ്വർണ്ണ പ്രഭയിൽ മുങ്ങി നിൽക്കുകയായിരുന്നു ആ താഴ്‌വാരം . അതുകൊണ്ടു തന്നെ ചൂടും ഉണ്ടായില്ല. സന്ധ്യ ആകുന്ന വരെ താഴ്വാരത്തെ കാഴ്ചകളും സൂര്യാസ്തമനവും കണ്ടു ഞങ്ങൾ അവിടെ കുറെ നേരം ചിലവഴിച്ചു. ഇരുന്നിരുന്നു നേരം അല്പം ഇരുട്ടി.

അപ്പോഴാണ് സുന്ദരമായ മറ്റൊരു കാഴ്ച കൂടെ കണ്ടത് . അടുത്തുള്ള കശുവിന് മാവിൽ നിറയെ മിന്നാമിന്നികൾ മിന്നി തിളങ്ങുന്നു. വളരെ നയനമനോഹരമായ ആ കാഴ്ച പകർത്താൻ ഞാൻ ശ്രേമിച്ചെങ്കിലും നടന്നില്ല. ട്രൈപോഡ് എടുക്കാൻ വിട്ടുമ്പോയിരുന്നു . ഒരുപാടു നേരം അവിടെ ചിലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ ടൈമും ഉണ്ടായില്ല. അവസാനം മിന്നാമിന്നികളോട് ബൈ പറഞ്ഞു തിരിച്ചു പൊന്നു.

ഓഫ്‌റോഡ് വാഹനവും നല്ല എക്സ്പീരിയൻസ് ഉള്ള ഡ്രൈവറും ഉണ്ടെങ്കിൽ മാത്രം വാഹനവുമായി പോകുക. അല്ലെങ്കിൽ നടന്നു കേറാം. അത് തന്നെയാണ് സേഫ് . ഒരു ഈവെനിംഗ് സുഹൃത്തുക്കൾക്ക് ഒപ്പം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലം.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply