വെറും 75 രൂപയ്ക്ക് പഴനി മലയിലേക്ക് ഒരു യാത്ര പോയ കഥ…

#75# #രൂപക്ക്# #പളനിമലയിലെക്ക് #ഒരു #യാത്ര# #18ൽ #കൂടുതൽ# #പാണ്ടി #ലോറിക്ക് #കൈ #കാണിച്ചു #അവസ്സാനം #നിർത്തിയ# #പാണ്ടി #ലോറിയിൽ #കുമ്മനടിച്ച് # #പളനിമലയിലെക്ക്#

നമ്മൾ വേണമെന്ന് മനസ്സ് കൊണ്ട് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലാ, യാത്രകൾക്ക് തടസ്സം പണമോ, വാഹനമോ അല്ലാ എന്ന് എനിക്ക് മനസ്സിലാക്കി തന്ന യാത്രയാണ് ഈ യാത്ര… ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കാണ് നാട്ടിൽ നിന്നും വണ്ടി കയറിയത് എങ്കിലും പിന്നീട് അങ്ങോട്ട് കൂട്ടിന് സന്മനസ്സുള്ള ലോറി ഡ്രെവ്വർമാരെ കിട്ടി ,,,

ഒരു തീരുമാനവും ഇല്ലാതെയാണ് നാട്ടിൽ നിന്ന് വന്നത് ,കുറ്റിപ്പുറത്ത് നിന്ന് ലോക്കൽ ട്രെനിൽ കയറിപറ്റി പിന്നീട് ആലോചനയായി എവിടെ പോവുമെന്ന് , പിന്നീട് ആണ് മനസ്സിലെക്ക് പളനിമല വന്നതും, ഈ അടുത്ത് പൂമ്പാറപോയപ്പോഴും പളനിമല കയറാൻ പറ്റിയില്ലല്ലോ ,എന്നാ ഇന്നത്തെ യാത്ര അങ്ങോട്ടാക്കാം എന്നായി പ്ലാൻ, അതും പാണ്ടി ലോറിയിൽ ആവട്ടെ എന്നും കരുതി.

പാലക്കാട് ഇറങ്ങി പൊള്ളാച്ചി റോഡിൽ നിന്ന് ലോറിക്ക് കൈ കാണിക്കാൻ തുടങ്ങി ഒരുപാട് ലോറികൾ ഒരു മൈന്റും കാണിക്കാതെ പോയി പിന്നെ നിർത്താതെ പോയ ലോറിയുടെ എണ്ണം എടുക്കാൻ തുടങ്ങി😄 കാൽകടഞ്ഞ് സർവ്വെ കല്ലിൽ ഇരുപ്പുറപ്പിച്ചു ഒരു പാട് ആയപ്പോ തിരിച്ച് പോവ്വാം ഇനി ഇത് നടക്കില്ല രാവിലെ ആയത് കൊണ്ടാവാം ആരും നിർത്തുന്നുമില്ല ഇനിമതി എന്ന് വിജാരിച്ചു അവസാനം ഇനിയൊരു 5 വണ്ടിക്ക് കൂടി കൈകാണിക്കും അതിലും നിർത്തിയില്ലെ ഇത് മതിയാക്കാം എന്നായി…

ഒന്നാമത്തെ ലോറി എന്നെ കണ്ട ഭാവം പോലും നടിക്കാതെ വിട്ടു രണ്ടാമത്തെ ലോറിക്കാരന് കൈ കാണിച്ചതും കൂളായി സെഡ് ആക്കി “സീക്കറo ” കയറ് കേട്ടപാടെ ചാടി കയറി ഞാൻ ഒരാഗ്രഹം നടന്നതിന്റെ സന്തോഷത്തിൽ അണ്ണൻക്ക് ഞാൻ ഒരു ചിരി പാസ്സാക്കി. പാണ്ടി ലോറിയിലെ തമിഴ്‌ പാട്ടും സോബിൻഅണ്ണന്റെ കഥയും കേട്ട് ഒരു യാത്ര…

പാലക്കാടിന്റെ ഗ്രാമങ്ങളിലൂടെ പാണ്ടി ലോറി മുന്നോട്ട് നീങ്ങുമ്പോൾ കാണുന്ന കാഴ്ച്ചകളിലെ അനുഭവത്തെക്കാൾ അണ്ണന്റെ കഥയ്ക്കായിരുന്നു ജീവൻ. പത്താം ക്ലാസ്സ് കഴിഞ്ഞ് ലോറി പണിക്കിറങ്ങിയതാണ് അണ്ണൻ. ഇപ്പോ 10 വർഷം കഴിഞ്ഞു ഈ ലോറിയുടെ വളയം പിടിക്കുന്നു.. കല്യാണം കഴിച്ചിട്ടില്ലെ എന്ന് ചോദിച്ചപ്പോ ചെറു പുഞ്ചിരിയിൽ മറുപടി തന്നു അണ്ണൻ. ഒരുപാട് ചോദിച്ചു അതിന്റെ പിന്നിൽ ഒരുപാട് കഥയുണ്ട് എന്ന് കണ്ണ് ഒന്ന് ചെറുതായി ഈറ്റലോടെ അണ്ണൻ പറഞ്ഞപ്പോ മറു ചോദ്യം പിന്നെ ഞാൻ ചോദിക്കാൻ നിന്നില്ല…

അണ്ണൻ തിരിച്ച് എന്നോട് ചോദ്യങ്ങളായി നമ്മുക്ക് പറയാൻ യാത്രകളെ ഒള്ളൂ അണ്ണാ എന്ന് ഞാനും പിന്നെ അങ്ങോട്ട് യാത്രകളായി ചർച്ച.. അണ്ണൻ യാത്ര പോയിട്ടുള്ളതിൽ ഇഷ്ട്ടപ്പെട്ട സ്ഥലം ചോദിച്ചപ്പോ ആന്ദ്രപ്രദേശ് ആണെന്നും യാത്രയിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. കാടിനുള്ളിൽ വെച്ച് ടയർ പൊട്ടി കാടിനുള്ളിൽ കുടുങ്ങിയ കഥയോക്കെ ശരിക്കും ത്രില്ലടിപ്പിച്ചു. ഒരിക്കൽ മൂപ്പര് പോവുന്ന വഴിക്ക് ആന വട്ടം വെച്ചതും “സത്ത് പോയിട്ടെ “എന്ന് കരുതിയെന്നും മൂപ്പര് പറയുംമ്പോ ഇമ്മടെ മനസ്സിൽ ഒരു വെമ്പലായിരുന്നു….

അങ്ങനെ യാത്രാ അനുഭവങ്ങളും മറ്റുമായി സമയം പോയതറിഞ്ഞില്ല. അണ്ണൻ ഇപ്പോ പോവുന്നത് കറൂർ അപ്പുറം സിമന്റ് എടുക്കാനാണ്. അന്ന് രാത്രി തന്നെ ലോഡുമായി മംഗലാപുരത്തെക്ക് തിരിക്കുമെന്നും പറഞ്ഞു, കേരളത്തിലെ പച്ചപ്പും കാഴ്ച്ചകളും യാത്ര ചെയ്ത സ്ഥലങ്ങളിൽ നിന്നും എന്നും വേറിട്ട് നിൽക്കുന്നു എന്നും അണ്ണൻ….

പളനി എത്തുന്നതിന് മുൻപ് അണ്ണൻ വഴി മാറി പോവുമെന്ന് കയറിയ ഉടനെ പറഞ്ഞിരുന്നു. ഏകദ്ദേശം അവിടെ എത്താറായി ഇറങ്ങുന്നതിന് മുൻപ് അണ്ണൻ ഇനി കാണുമോ എന്ന് ചോദിച്ചപ്പോ ശരിക്കും വിഷമമായി. കുറച്ച് സമയമാണെലും അണ്ണന്റെ കഥയും മറ്റും മനസ്സിൽ ഒരു അദ്ധ്യായമായി കുറിച്ചിട്ടു. പറഞ്ഞ സ്ഥലത്ത് എന്നെ ഇറക്കി അണ്ണൻ യാത്ര തുടങ്ങി… ആ ലോറി ദൂരെക്ക് മറയുന്നത് വരെ നോക്കി നിന്നു ,,അല്ലെങ്കിൽ 18 ൽ കൂടുതൽ ലോറിക്ക് കൈ കാണിച്ചിട്ടും ഈ ലോറി തന്നെ നിർത്തിയല്ലോ അത് ഈ കിട്ടിയ അനുഭവങ്ങൾ സമ്മാനിക്കാനാവും ല്ലെ….

അണ്ണനെ ഓർക്കുംമ്പോൾ തന്നെ ത്രില്ലടിക്കുന്നു, ശരിക്കും ഇവർ അല്ലെ യാത്രികർ? ഒരു നാട്ടിൽ മറുനാട്ടിലെക്ക് എന്നും യാത്രയിൽ.. പല വഴികൾ, പല അനുഭവങ്ങൾ, പല പല വർണ്ണ ശഭളിമായർന്ന പട്ടണങ്ങൾ, അവിടുത്തെ ആഘോഷങ്ങൾ, ഭക്ഷണങ്ങൾ ഇതെല്ലാം ഇവർക്ക് ദൈനംദിനം ലഭിക്കുന്ന അനുഭവങ്ങൾ.. ഓർക്കുമ്പോ അണ്ണനോട് അസൂയ തോന്നുകയാ….

അധികം ആലോചിക്കാൻ നിൽക്കാതെ പിന്നീട് അങ്ങോട്ട് നടത്തം. ഒരുപാട് നടന്നു. അവസാനം ഒരു ബൈക്കിന് കൈ കാണിച്ചു അതിൽ കയറിപറ്റി പളനി ടൗണിൽ എത്തി. പിന്നീടും നടത്തo. 5 മണിക്ക് പളനിമലയുടെ താഴെ എത്തി. പിന്നീട് മല കയറ്റം. എത്രയോ പടികൾ താണ്ടി പളനി മുരുകന്റെ സന്നിനിധിയിൽ എത്തി.

ഇനി അൽപ്പം വിശ്രമം അവിടുത്തെ ആ കാറ്റും കുളിരും കുറച്ച് സമയത്തെ വിശ്രമത്തിന് സുഖം നൽകി പിന്നീട് നമ്മുടെ ആശാന്റെ ഫോൺ കോൾ മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് message അയക്കുന്നുണ്ടായിരുന്നു എവിടെ എത്തി എന്ന് തിരക്കുവാൻ ആണ്.

പളനിമലയുടെ കാഴ്ച്ചകളിലെക്ക്.. മലമുകളിൽ നിന്ന് പളനി പട്ടണത്തിന്റെ കാഴ്ച്ചയും റിവർവ്യൂ ഒക്കെ ആയി നല്ല ഗംഭീര കാഴ്ച്ച ആയിരുന്നു, മുൻപ് ഒരിക്കൽ ഞാൻ പൂമ്പാറ യാത്രാവിവരണത്തിൽ എഴുതിയതാണ് “പളനിമലയുടെ സ്വർണ്ണ വെളിച്ചവും അകാശത്തെ വെള്ളിവെളിച്ചവും കണ്ട് പൂമ്പാറയിൽ ഒരു രാത്രി ” എന്ന് അന്ന് പൂമ്പാറ ( kodai ) മലമുകളിൽ നിന്ന് രാത്രി പളനിമലയുടെ ദൂരെ കാഴ്ച്ച മനസകങ്ങളിലേക്ക് ഒരു കുളിർമഴയായി പെയ്തിറങ്ങി,,,,

തിരിച്ച് മല ഇറങ്ങാതെ മലമുകളിൽ നിന്ന് താഴെക്ക് ഒരു പ്രത്യേക ട്രൈൻ യാത്രഉണ്ട് ഒരു കമ്പികയറിൽ മൂന്ന് കുഞ്ഞു ബോഗികൾ കുത്തനെയുള്ള ആ ഇറക്കം ഇറക്കുന്നു അതിൽ ഒന്ന് കയറി ഹൗ ബല്ലാത്ത ഫീൽ ആയി പോയി….

പളനി പട്ടണത്തിന്റെ തിരക്കിലൂടെ ലക്ഷ്യസ്ഥാനമായ റെയിൽവേ സ്റ്റേഷൻക്ക് അവിടെ നിന്നും പാലക്കാട് ലക്ഷ്യമാക്കിയുള്ള യാത്ര,,,

ചില യാത്രകൾ തരുന്ന സൗഹൃദങ്ങൾ ഉണ്ട് ചിലപ്പോ കണ്ടുവന്ന കാഴ്ച്ചയെക്കാൾ മനസ്സിന് സന്തോഷംതരുന്ന മനസ്സിന്റെ ഉടമകളാവും അവർ അങ്ങനെയുള്ള എന്റെ പാലക്കാട് ഉള്ള യാത്രാ സുഹൃത്തുക്കൾ മുഹ്സിൻ, ഫാറൂഖ്, എന്നിവർ പാലക്കാട് ഉണ്ടാവും ഇവിടെ ഇറങ്ങാനും ഇന്നിവിടെ നിൽക്കാമെന്നും പറഞ്ഞു അങ്ങനെ നട്ടപാതിരാക്കും എന്നെ റെയിൽവേ സ്‌റ്റേഷനിൽ വന്ന് കൂട്ടികൊണ്ട് പോവുകയും മുഹ്സിന്റെ വീട്ടിൽ തങ്ങുകയും ചെയ്തു ,,,

വീടിന്റെ ടെറസ്സിന്റെ മുകളിൽ ഇരുന്ന് യാത്രാനുഭവങ്ങളും മറ്റു ചർച്ചകളുമായി ഇടയ്ക്ക് കവ അപ്പുറം ഒരു റിവർ ഉണ്ട് അവിടെ പോവ്വാം എന്നെല്ലാം പ്ലാൻ ചെയ്തുവെങ്കിലും നെല്ലിയാമ്പതിയിലെ കേസ് ഓർമ്മ വന്നതോടെ തീരുമാനം മാറ്റി😄😜. രാവിലെ യാത്ര ചെയ്യാനുള്ളതിനാൽ ഉറക്കം ചർച്ചയ്ക്ക് ഒരു അടിവര ഇട്ടു,,,,,

അതിരാവിലെ എണീക്കുകയും പ്രഭാത സൂര്യനെ വാരിപുണർന്ന് നന്മയുളള പാലക്കാടിന്റെ വിരിമാറിലൂടെ മുഹ്സിന്റെ ബൈക്കിൽ എന്റെ അടുത്ത യാത്രയ്ക്കുള്ള ലക്ഷ്യ സ്ഥാനമായ റൈയിൽവേ സ്റ്റേഷൻക്ക് എത്തിക്കുകയായിരുന്നു അവൻ!.. കണ്ട കാഴ്ച്ചകളും അനുഭവങ്ങളും ഓർത്ത് ട്രൈനിലെ ജനവാതിലിനരികിൽ ഇരുന്ന് ഞാൻ ഓർത്ത് എഴുതുന്നു ഈ യാത്രാ വിവരണം… നന്ദി ഒരുപാട്..

” *കുറിയ മനുഷ്യനും യാത്രകളും* ” – സെലീക്ക് അഹമ്മദ് 9633576457.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply