ആലപ്പുഴയിലും KSRTC ബസ്സിന് നേരെ അക്രമം; പിന്നില്‍ പ്രൈവറ്റ് ലോബി…

സ്വകാര്യ ബസ്സുകാരുടെ അഹങ്കാരം ആലപ്പുഴയിലും. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ക്കെതിരെ ഈയിടെയായി പ്രൈവറ്റ് ബസ്സുകാരുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞയാഴ്ച മുഴുവന്‍ പത്തനംതിട്ട എരിയയിലായിരുന്നു അക്രമങ്ങള്‍. ഇപ്പോഴിതാ ആലപ്പുഴയിലും.

റെയിൽവേ സ്റ്റേഷൻ മണ്ണഞ്ചേരി റൂട്ടിൽ ഓടുന്ന ആലപ്പുഴ ഡിപ്പോയുടെ ടേക്ക് ഓവർ സർവീസ്സിന് നേരെയാണ് അക്രമം ഉണ്ടായത്.. തമ്പകച്ചുവട്ടിൽ വെച്ച് കെഎസ്ആർടിസി ജീവനക്കാരോട് തട്ടി കയറിയവർ മണ്ണഞ്ചേരി സ്റ്റാന്റിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവറോട് വീണ്ടും തട്ടിക്കയറുകയും സ്വകാര്യ ബസ്സ് ജീവനക്കാരാണ് തങ്ങളെന്നും സ്വകാര്യ ബസ്സ് സ്റ്റാന്റിൽ കയറാൻ ആരാണ് കെഎസ്ആർടിസിക്ക് അനുമതി നൽകിയത് എന്ന രീതിയിൽ സംസാരിച്ചിരുന്നു.

പിന്നീട് പിന്തുടർന്ന് എത്തിയ ഇതേ സംഘം കെഎസ്ആർടിസി ബസ്സിന്റെ ചില്ലും മുഹമ്മയിൽ വെച്ച് എറിഞ്ഞ് ഉsച്ചു . മുടങ്ങിക്കിടന്ന സ്വകാര്യ ബസ്സ് പെർമിറ്റ് ഏറ്റെടുത്തു തുടങ്ങിയ ടേക്ക് ഓവർ സർവ്വീസ്സിന് നേരെയാണ് അക്രമം നടന്നത് . വൈകിട്ടതെ ട്രിപ്പിൽ ഈ ബസ്സിന് പിന്നിൽ വരുന്ന സ്വകാര്യ ബസ്സുകാർ എന്നും ഭീഷണി മുഴക്കിയിരുന്നതായി പറയപ്പെടുന്നു . ഇവരാണ് ഇതിന് പിന്നിൽ എന്നാണ് അറിവ് . ഇതിന് മുമ്പ് മുഹമ്മ – റെയിൽവേ സ്റ്റേഷൻ സർവ്വീസ്സ് നടത്തിയിരുന്ന ബസ്സിന് നേരെയും ഗുണ്ടാ ആക്രമണം ഉണ്ടായിട്ടുണ്ട് . ബസ്സ് മണ്ണഞ്ചേരി പോലിസ് സ്റ്റേഷനിലും പിന്നീട് മുഹമ്മ സ്റ്റേഷനിലും എത്തിച്ചു . പോലീസ് കേസെടുത്തു.

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply