വേഗത്തിനും കരുത്തിനുമൊപ്പം ആഡംബരത്തിനും പുതിയ മാനങ്ങൾ പകരുന്ന സൂപ്പർകാറുകൾ സ്വന്തമാക്കുന്നത് കോടികൾ മുടക്കിയാണ്. ഇങ്ങനെ കോടികൾ മുടക്കി സ്വന്തമാക്കുന്ന സൂപ്പർ കാറുകൾ, പൊന്നുപോലെയായിരിക്കും ഉടമകൾ പരിപാലിക്കുന്നത്. ഇങ്ങനെ ശ്രദ്ധാപൂർവം പരിപാലിക്കുന്ന ഇവയ്ക്കെന്തെങ്കിലും പറ്റുന്നത് ഉടമകൾക്ക് സഹിക്കാൻ പറ്റില്ല. അപ്പോൾ ഇത്തരത്തിലുള്ളൊരു സൂപ്പർകാറിന്റെ മുകളിലൂടെ ഒരാൾ ഓടിയാലോ?
ഏകദേശം അഞ്ചു കോടി രൂപ വിലയുള്ള ലംബോർഗിനിയുടെ മുകളിലൂടെ ഓടുന്ന ആളെ ഉടമ കൈകാര്യം ചെയ്യുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ് സംഭവം നടന്നത്.
വഴിയിൽ പാർക്കു ചെയ്തിരുന്ന ലംബോർഗിനി അവെന്റഡോറിന്റെ മുകളിലൂടെയാണ് ഒരാൾ ഓടിയത്. ഒരു പ്രാവശ്യം ഓടി രക്ഷപ്പെട്ടയാൾ രണ്ടാം വട്ടമെത്തിയപ്പോൾ ഉടമ പിടി കൂടുകയായിരുന്നു. പിടികിട്ടിയ ആളെ ഉടമ ശരിക്കും കൈകാര്യം ചെയ്യുന്നതും വിഡിയോയിലുണ്ട്.

‘എക്സ്ട്രീം സൂപ്പർ സ്പോർട്സ് കാർ’ എന്ന വിശേഷണം പേറുന്ന കാറാണ് ലംബോർഗിനി അവെന്റഡോർ എസ് വി. ഏകദേശം 5.01 കോടി രൂപ മുതലാണു ലംബോർഗിനി അവെന്റഡോറിന്റെ മുംബൈ ഷോറൂമിൽ വില. 730 ബിഎച്ച്പി കരുത്തും 690 എൻഎം ടോർക്കുമുള്ള ഈ സൂപ്പർ കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം മതി. 354 കിലോമീറ്ററാണു കൂടിയ വേഗം.
Source – http://www.manoramaonline.com/fasttrack/auto-news/2017/10/13/man-climbs-the-roof-of-rs-5-crore-lamborghini-aventador-for-fun-owner-punches-knocks-him-ou.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog