വാഗമണിലെ മലനിരകളുടെ മുകളിലൂടെ ഒരു ആകാശയാ(ത !!

ആകാശത്തു കൂടി പാറിപ്പറന്നു നടക്കുന്ന എന്നെ പലപ്പോഴും ഞാൻ തന്നെ സ്വപ്നം കാണാറുണ്ട്. അങ്ങനെ ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം ആയിരുന്നു നവംബർ 2. വർഷാവസാനം എല്ലാവരെയും പോലെ എവിടെയെങ്കിലും പോകണം എന്ന് ചിന്തിച്ചു ഇരുന്നപ്പോളാണ് ഞാൻ ഇന്റെനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റ് നെ കുറിച്ച് കേൾക്കുന്നത്. എങ്കിൽ പിന്നെ അവിടെ തന്നെ പൊയ്‌കളയാം. അങ്ങനെ ഡിസംബർ മുഴുവൻ ഞാൻ സ്വപ്നം കണ്ടു. 26 നു ആണ് പോകാൻ നിശ്ചയിച്ചിരുന്നത്.

നമ്മൾ എവടെ എപ്പോ പോകണം എന്ന് നമ്മൾ മാത്രം തീരുമാനിച്ചാൽ പോരാ മുകളിൽ ഒരാളും കൂടി വിചാരിക്കണം എന്ന് തോന്നിയ ദിവസം ആയിരുന്നു ഡിസംബർ 22. എനിക്ക് ഒരു അപകടം സംഭവിച്ചു കാലിൽ 4 സ്റ്റിച്. 26 നു പോകാൻ പറ്റില്ല എന്ന് ഉറപ്പിച്ചു. കാലിലെ വേദനയേക്കാൾ പറക്കാൻ ഇനിയും കാത്തിരിക്കണമല്ലോ എന്ന ചിന്ത ആയിരുന്നു എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നത്.എങ്കിലും കാത്തിരുന്നു അങ്ങനെ കാലിലെ വേദന മാറി നടക്കാറായപ്പോൾ ഞങ്ങൾ പോകാൻ തീരുമാനിച്ചു. സ്വപ്നസാഫല്യത്തിലേക് ഒരു യാത്ര.

അവിടെ വിളിച്ചു കാറ്റിന്റെ ദിശയെ കുറിച്ചും ഓക്കേ ഞാൻ സ്ഥിരം തിരക്കുന്നുണ്ടായിരുന്നു. നവംബർ 2 പറക്കാൻ അനുയോജ്യമായ ദിവസമാണെന്ന് അവർ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ എന്റെ സ്വപ്നത്തിലേക് പറന്നുയരുന്ന ദിവസം വന്നെത്തി. പറക്കാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണം എന്ന് ഞാൻ അവരോടു ചോദിച്ചു. ആകെ ഒരു പെയർ ഷൂസ് പിന്നെ 3500 രൂപയും. വീഡിയോ വേണമെങ്കിൽ 500 രൂപ അധികം നൽകണം. 4000 Rs കുറച്ചു അധികം അല്ലേ എന്നായി എന്റെ ചിന്ത. “ജീവിതം ഒന്നേ ഉള്ളൂ അത് ആസ്വദിക്കാനുള്ളതാണ് ” ഏട്ടന്റെ വാക്കുകൾ എനിക്ക് ആത്മ വിശ്വാസം തന്നു. അതെ സ്വപ്നങ്ങൾ വിലമതിക്കാനാകാത്തതാണ്.

ഞങ്ങൾ അവിടെ എത്തി. രെജിസ്ട്രേഷൻ ഫോം ഉണ്ട്. അതിൽ ഒപ്പിട്ടു കൊടുക്കണം. പിന്നെ പറക്കാനുള്ള എന്റെ ഉഴത്തിനു വേണ്ടി കാത്തു നിന്നു.അടുത്തത് ഞാൻ ആണ്. ഹെൽമെറ്റ്‌ ഉം സേഫ്റ്റി ക് വേണ്ടിയുള്ള ബെൽട്സ് എല്ലാം പൈലറ് ഉറപ്പിച്ചു. അവസാന വട്ട സേഫ്‌റ്റി ചെക്ക് കഴിഞ്ഞാണ് നമ്മൾ പറക്കാൻ പോകുന്നത്. അല്പം എണിറ്റു നിൽക്കണം പറന്നു കഴിഞ്ഞിട്ടേ ഇരിക്കാവു എന്ന് പറഞ്ഞു പൈലറ്. അങ്ങനെ ഞാൻ എന്റെ സ്വപ്നത്തിലേക് പറന്നുയർന്നു. വാക്കുകൾ കൊണ്ട് വര്ണിക്കാവുന്നതിലും അപ്പുറമാണ് മുകളിൽ നിന്നുള്ള കാഴ്ച സൂയിസൈഡ് പോയിന്റ്നും കാടിനു ഉം പുഴയുടെയും ഓക്കേ മുകളിൽ കൂടി ഇങ്ങനെ ഒഴുകി നടക്കുന്ന ഞാൻ.

കാറ്റ് അല്പം കൂടുതൽ ആയിരുന്നു. സാദാരണയിലും. മുകളിലാണ് നമ്മൾ പറക്കുന്നത് എന്ന് പൈലറ്റ് പറഞ്ഞു. എനിക്ക് സന്തോഷമായി. ഞാൻ പുള്ളിക്കാരനോട് ചോദിച്ചു നിങ്ങൾ എത്ര ഭാഗ്യവാനാണ് എല്ലാം ദിവസവും പറക്കാമല്ലോ. ഉത്തരം ഇത്രയെ ഉണ്ടാരുന്നുള്ളു “passion as a profession “. അതെ അങ്ങനെ ചെയ്യാൻ കഴിയുന്ന എല്ലാവരും ഭാഗ്യമുള്ളവർ തന്നെ. 20 min 20 sec പോലെ പോയി.കാറ്റു കൂടുതൽ ആയതിനാൽ കുറച്ചു നേരം കൂടി എനിക്ക് പറക്കാൻ സാധിച്ചു. ലാൻഡിംഗ് കുറച്ചു പേടിയായി പക്ഷെ കറക്റ്റ് സ്ഥലത്തു തന്നെ ലാൻഡ് ചെയ്തു ഞങ്ങൾ. എന്റെ കാലിലെ ഇഞ്ചുറി യുടെ കാര്യം പറഞ്ഞത് കൊണ്ടാകാം എന്നോട് കാലു പൊക്കി വച്ചാൽ മതി എന്ന് പറഞ്ഞു. സേഫ് ആയിട്ടു ലാൻഡ് ചെയ്തു. വാനിൽ ഉയർന്നു പറക്കുമ്പോൾ എന്റെ ആത്മവിശ്വസം കൂടിയ പോലെ തോന്നി. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ചെയ്യേണ്ട ഒന്നാണ് പാരാഗ്ലൈഡിങ്.

NB:Jan 18 to feb 18 ആണ് officially ഫെസ്റ്റ് നടക്കുന്നത്. പക്ഷെ ഇപ്പോൾ പോയാലും നമുക്ക് പറക്കാം. മുകളിൽ പറഞ്ഞ ദിവസങ്ങളില്‍ പോയാൽ ക്യാമറ അഡിഷണൽ കോസ്റ്റ് 200 Rs ആണെന്ന് കെട്ടു. ഉറപ്പില്ല. ഷൂസ് ഉറപ്പായും കൊണ്ട് പോകണം. അല്ലെങ്കിൽ ലാൻഡിംഗ് ടൈമിൽ റിസ്ക് ആണ്. പറക്കുന്ന സമയത്തു പേടിക്കാതെ കാഴ്ചകൾ ആസ്വദിക്കണം. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലാകും നമ്മൾ ഇതൊക്കെ ചെയ്യുന്നത് അത് വെറുതെ പേടിച്ചു കളയരുത്. #internatinalparaglidingfest #vagamon

വരികളും ചിത്രങ്ങളും – അതുല്യ നിധിന്‍

Check Also

അഴീക്കൽ ബീച്ചിൽ വിരുന്നിനെത്തിയ കപ്പലും സായാഹ്നവും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് …

Leave a Reply