“നന്ദൂ.. നീയൊരു ആത്മവിശ്വാസമാണ്..ഒത്തിരിയാളുകള്‍ക്ക്…”

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. മാരകമായ ഈ രോഗത്തെ ആരംഭദശയില്‍ തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നിരവധിയാളുകള്‍ ഈ മഹാരോഗത്തെ തങ്ങളുടെ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രം തോല്‍പ്പിച്ചിട്ടുണ്ട്. അവര്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുമുണ്ട്.

തിരുവനന്തപുരം സ്വദേശിയായ നന്ദു എന്ന ചെറുപ്പക്കാരനു ക്യാന്‍സര്‍ പിടിപെടുകയും എന്നാല്‍ ഇതിനെ വളരെ ധൈര്യത്തോടെ നോക്കിക്കണ്ട നന്ദു വളരെ കൂളായി ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുകയുമുണ്ടായി. ഈ മഹാവ്യാധിയെ പേടിച്ചു ജീവിക്കുന്നവര്‍ക്ക് വലിയൊരു ആത്മവിശ്വാസം നല്‍കുന്ന തരത്തിലുള്ള ഒരു പോസ്റ്റ്‌. തന്നെ ബാധിച്ച രോഗത്തെ ഭയക്കുന്നില്ലെന്ന് നന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. നന്ദുവിനിത് ഒരു ജലദോഷം വന്ന ലാഘവം മാത്രം.. ഇപ്പോള്‍തന്നെ പോസ്റ്റിന് 19,000ത്തിന് അടുത്ത് ഷെയറും 62,000 ലൈക്കും വന്നു കഴിഞ്ഞു.. നന്ദുവിന്‍റെ ആ പോസ്റ്റ്‌ നമുക്കൊന്ന് വായിക്കാം…

“ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ എന്നെ അവളുടെ വരുതിയിൽ അക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട… അതിനെ മഹാരോഗം എന്നൊന്നും വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല… ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാൻ ഇതിന് നല്കുന്നുള്ളൂ… രോഗം ആർക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു… പക്ഷേ കാർന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീർ സമ്മാനിക്കുന്നുണ്ട്…
അത് സാരമില്ല…

ഈ ചൊവ്വാഴ്ച എന്റെ കീമോ തുടങ്ങുകയാണ്… ഒരുപാട് പേർ അസുഖവിവരം അറിഞ്ഞു വിളിക്കുന്നുണ്ട്..ഓരോരുത്തരോടും പറയാൻ മടിച്ചാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത് !!
എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനകൾ മാത്രമാണ്… ഇതിനൊന്നും എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചുതന്നെ വിശ്വസിക്കുന്നു…

എനിക്ക് പൂർണ്ണമായും ഊർജ്ജം നൽകുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദിയുണ്ട്…
നിങ്ങളുടെ പ്രാർത്ഥനകൾ മാത്രം മതി എനിക്ക്… പൂർവ്വാധികം ശക്തിയോടെ തന്നെ ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും… എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ പ്രാർത്ഥനകൾ ഒരു സുരക്ഷാ വലയം എന്നിൽ തീർക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു…

NB : ഒന്നും ഒന്നിന്റെയും അവസാനമല്ല… ഇങ്ങനെയൊരു അസുഖം ഭാവിയിൽ ആർക്ക് വേണമെങ്കിലും വരാം… അന്ന് തളരരുത്…ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്…
നിങ്ങളുടെ നന്ദൂസ്…”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply