ഭക്ഷണം കിട്ടാതെ വഴിവക്കില്‍ ഒരമ്മ; ആശ്വാസമായത് ഇവരും പോലീസും…

ഒന്ന് ഷെയർ ചെയ്യ് നമ്മുടെ നാട്ടിലും ഇങ്ങനെ എല്ലാം നടക്കുന്നുണ്ട് എന്ന് അറിയട്ടേ…..ഈ അമ്മയുടെ പേര് വള്ളി ഈച്ചരൻ, 85 വയസ്സ്,ഭർത്താവ് ഇല്ല. വിലാസം- നമ്പൂതിരിത്തതേത്തൻ, കണ്ടത്തിത്താഴം, അമ്പലക്കടവ്, ചേരാെനെല്ലൂർ.

ഇന്ന് ഞാനും എന്‍റെ സാറും കൂടി ജോലി ആവശ്യമായി നോര്‍ത്ത് പറവൂർ പോവുകയായിരുന്നു. ഇടപ്പള്ളിയിൽ നിന്ന് വരാപ്പുഴ പാലം എത്തുന്നതിന് മുമ്പ് മെയിന്‍ റോഡിൽ കുറേ ചവറുകൾക്ക് ഇടയിൽ ഒരു അമ്മ അഴുകിയ ഭക്ഷണം കഴിക്കുവാൻ പോവുന്നത് കണ്ടു. ഞങ്ങൾ അപ്പോൾ തന്നെ ബൈക്ക് നിർത്തി അവരുടെ അടുത്ത് പോയി അഴുക്ക് പിടിച്ച ചവറിൽ എന്ത് ചെയ്യുവാ എന്ന് ചോദിച്ചു. ആ അമ്മ പറഞ്ഞു “ഈ കവർ വിറ്റാൽ പൈസ കിട്ടും. ഭക്ഷണം കഴിച്ചിട്ട് നാലഞ്ച് ദിവസമായി” എന്ന് ഞങ്ങൾക്ക് വിഷമം വന്നു.

എന്റെ സാർ ഭക്ഷണത്തിന്ന് 100 രൂപ കൊടുത്തു. ആ അമ്മ ആ രൂപവാങ്ങിയപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു. ഞങ്ങൾ അവിടെ ഉണ്ടായ കവർ നോക്കി. അതിൽ പഴകിയ ഭക്ഷണവും, കൂട്ടികളുടെ പാഡ് മുതലായ വേസ്റ്റ് പദാര്‍ഥങ്ങള്‍ കണ്ടു. വിഷമം തോന്നിയ ഞങ്ങള്‍ വീണ്ടും വീണ്ടും കാര്യങ്ങൾ ചോദിച്ചു. ആ അമ്മയ്ക്ക് 4 മക്കൾ ഉണ്ട്. ഇപ്പോള്‍ ആരും നോക്കുന്നില്ല. ഭക്ഷണം പോലും മര്യാദയ്ക്ക് കൊടുക്കുന്നില്ല. ഈ റോഡിൽ എങ്ങനെ വന്നു എന്ന് ചോദിച്ചപ്പോൾ ഒരാൾ ചായ വാങ്ങി തരാം എന്ന് പറഞ്ഞ് ഇവിടെ കൊണ്ടുവന്ന് വിട്ടതാ എന്നും പറഞ്ഞു. പിന്നെ അയ്യയാളെ കണ്ടില്ല എന്നും.

ഇത് കേട്ടപ്പോൾ ചില സംശയം തൊന്നി. പിന്നെ വിചാരിച്ചു ഈ അമ്മയെ ഈ റോഡിൽ തനിച്ച് ആക്കി പോയാൽ ശരിയാവില്ല എന്ന്. ഈ റോഡിൽ ആയിരക്കണക്കിന് വാഹനങ്ങൾ പോവുന്നതാണ്. അപകടങ്ങൾ സംഭവിച്ചാലോ? ഇത്ര സംഭവങ്ങൾ നടക്കുമ്പോഴും അതിലൂടെ നൂറ് കണക്കിന് ജനങ്ങൾ പോവുന്നുണ്ട്. ആരും തിരിഞ്ഞ് നോക്കുന്നില്ല. ഞങ്ങൾ രണ്ട് പേർ മാത്രമാണ് അവിടെ ഉണ്ടായത്. അതുകഴിഞ്ഞ് മുപ്പത്തടം സ്വദേശിയായ സൂരജ് എന്ന ഒരു മനുഷ്യസ്നേഹി ബൈക്ക് നിർത്തി. അദ്ദേഹത്തോട് ഈ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു.

ഞങ്ങൾ മൂന്ന് പേരും കുടി പോലീസിൽ വിളിച്ചു. 100 ൽ വിളിച്ചപ്പോള്‍ ലൈന്‍ തിരക്കില്‍ ആയിരുന്നു. പിന്നെ നമ്പർ google ൽ നിന്ന് എടുത്ത് ജനസേവയുടെ നമ്പറിൽ വിളിച്ചു. അവർ പോലിസിൽ വിളിച്ച് കാര്യങ്ങൾ പറയാൻ പറഞ്ഞു. വീണ്ടും ഗൂഗിളില്‍ നിന്നും നമ്പര്‍ തപ്പിയെടുത്ത് ചേരാനെല്ലൂർ പോലീസിൽ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ 5 മിനിറ്റിനുള്ളിൽ അവർ എത്തി. അതിനു കേരള പോലീസിന് ഒരായിരം നന്ദി ഉണ്ട്. പോലിസിനൊട് ഞങ്ങള്‍ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അതുവഴി വന്ന ഒരു സാബു എന്ന ചേട്ടൻ ഇവരെ പരിചയം ഉണ്ട് എന്നും വീട് എവിടെയാ എന്നും പോലിസിനോട് പറഞ്ഞു. പോലിസ് ആ അമ്മയെ കൂട്ടി അവരുടെ വീട്ടിൽ പോയി. കൂടെ ഞങ്ങളും.

ആ വീട്ടിൽ പോലിസ് കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. ഈ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിനെക്കാളും കഷ്ട്ടത്തിലായിരുന്നു. പിന്നെ അവരുടെ മുറി ഒട്ടും വൃത്തി ഇല്ലാത്തതും. ബാത്ത്റൂമിന്‍റെ കാര്യം പറായാൻ ഇല്ല. അതിന്നും കഷ്ട്ടത്തിലാണ്. സാബു ചേട്ടൻ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ആ അമ്മയ്ക്ക് വയറു നറച്ച് ഭക്ഷണം കൊടുക്കുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോൾ പോലീസിനു കാര്യങ്ങൾ മനസിലായി.

ഈ അമ്മയ്ക്ക് പെൻഷന്‍ കിട്ടുന്നത്ത് 4 മത്തെ മകന്റെ ഭാര്യ എടുക്കുന്നതായി പറയുന്നു. ഈ അമ്മയുടെ സ്ഥലംവും മറ്റും മക്കൾ കൈയ്ക്കലാക്കിയട്ട് അമ്മക്ക് ഭക്ഷണം കൊടുക്കാതെ ഉപേക്ഷിച്ച് കളഞ്ഞതാ എന്നും അറിഞ്ഞു. എന്തായാലും ചേരാനെല്ലുർ പോലീസ് സ്റ്റേഷനിൽ 4 മക്കളെയും വിളിച്ചു വരുത്തിയിട്ടുണ്ട്. പോയിട്ട് തിരക്കുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ഈ സമയത്ത് തിരികെ മടങ്ങുകയും ചെയ്തു. ഓര്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ട്. ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് പ്രാർത്ഥിക്കാം. എറ്റവും കൂടുതൽ നന്ദി നമ്മുടെ സ്വന്തം കേരള പോലീസിനൊടാണ്. കൂടാതെ ചേരാനെല്ലൂര്‍ പോലീസിനോട് എത്ര പറഞ്ഞാലും തീരാത്ത
പ്രത്യേക നന്ദിയും ഉണ്ട് ……

കടപ്പാട് – നിങ്ങളുടെ സ്വന്തം തൃപ്പുണിത്തുറ പേജ്. നന്ദി – സിജു കൈതവളപ്പിൽ, അരുൺ (തൃപ്പൂണിത്തുറ പേജ്), സാബു ചേരാനെല്ലുർ, സുരജ് മുപ്പത്തടം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply