ചതിയൻ പുഴയുടെ ഉറവിടം തേടി…

പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന മലവെള്ളത്തിൽപ്പെട്ട്
6 പേർ മരിക്കാനിടയായ സംഭവത്തോടെയാണ് പശുക്കടവ് എന്ന ചെറിയൊരു മലയോര ഗ്രാമത്തെ കേരളമറിഞ്ഞത്. കുറ്റ്യാടിയിൽ നിന്ന് വടക്ക് ഭാഗത്തേക്ക് 15കിലോ മീറ്റർ സഞ്ചരിച്ചാൽ വയനാടിന്റെ മലഞ്ചെരുവിലായ് പച്ചയണിഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് പശുക്കടവ്.

പ്രധാനപ്പെട്ട രണ്ട് പുഴകളുടെ ഉൽഭവ കേന്ദ്രമാണിവിടം. അതിലൊന്നാണീ ചതിയൻ പുഴ എന്നറിയപ്പെടുന്ന കടന്തറ പുഴ. വയനാടൻ കാടുകളിൽ മഴ പെയ്യുമ്പോൾ പുഴയിലെ വെള്ളം പെട്ടെന്ന് കൂടുകയും കാര്യങ്ങൾ നിയന്ത്രണാധീതമാവുകയും ചെയ്യും. അത് കാരണമാണീ പുഴയ്ക്ക് ചതിയൻ പുഴ എന്ന് പേര് ലഭിച്ചത്. പൂഴിത്തോട് പവർ ഹൗസ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.


പശുക്കടവിൽ നിന്ന് ഏകദേശം 4കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കുരുടൻകടവ് പുഴയാണ് പശുക്കടവിൽ നിന്ന് ഉൽഭവിക്കുന്ന മറ്റൊരു പുഴ. പുഴയുടെ ഇടത് വശത്തുള്ള കാട്ടിലൂടെ സഞ്ചരിച്ചാൽ വയനാട്ടിലെ നിരവിൽപുഴ എന്ന പ്രദേശത്ത് എത്താം. കുരുടൻ കടവ് പലം കടന്ന് ഏകദേശം 5 കിലോമീറ്റർ കുത്തനെ മലകയറിയാൽ നല്ല ഒരു വ്യൂ പോയിന്റും ഉണ്ട്. സഞ്ചാരികളെ ആകർശിക്കാനുള്ള പ്രകൃതി ഭംഗി ഉണ്ടായിട്ടും പശുക്കടവിലേക്ക് വളരെ ചുരുക്കം പേർ മാത്രമാണ് എത്തിച്ചേരുന്നത്.

കടപ്പാട് : RK Nadapuram

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply