ലഡാക്കിലെത്തിയാല്‍ ചെയ്യേണ്ട ആര്‍ക്കും അറിയാത്ത ഏഴു കാര്യങ്ങള്‍

സഞ്ചാരികളും സാഹസികരും ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ആഗ്രഹിക്കുന്ന സ്ഥലമാണ് ലഡാക്ക്. പോകാന്‍ ഒരവസം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിപോലും വരില്ല പലര്‍ക്കും. ഇന്ത്യയില്‍ നടത്താവുന്ന ഏറ്റവും സാഹസികത നിറഞ്ഞ ഒരു യാത്ര കൂടിയായിരിക്കും ലഡാക്ക് ട്രിപ്പ്.

സാധാരണ ലഡാക്കില്‍ പോകുന്നവര്‍ പോകുന്ന ചില സ്ഥലങ്ങളാണ് പാങ്‌ഗോംഗ് ലേക്ക്, ശാന്തി സ്തൂപ, ലേ പാലസ്, കര്‍ദുങ് ലാ പാസ്, മാഗാനെറ്റിക് ഹില്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇത്തരം പതിവ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മറ്റനേകം സ്ഥലങ്ങളും കാഴ്ചകളും ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്

ലേയിലെ ഡോങ്കി സാങ്ച്വറി

ലേയിലേയും സമീപ സ്ഥലങ്ങളിലൂടെയും അലഞ്ഞുനടക്കുന്ന കഴുതകള്‍ക്കുവേണ്ടിയാണ് ഇവിടെ ഡോങ്കി സാങ്ച്വറി സ്ഥാപിക്കുന്നത്. ജോണി ലെഫ്‌സണ്‍ സ്റ്റാനി വാംങ്ചക്കുമായി ചേര്‍ന്നാണ് ഇത് സ്ഥാപിക്കുന്നത്. തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഒരു അഭയമാണ് ഇവിടം ഇപ്പോള്‍.

നമ്പ്രാ താഴ്‌വരയിലെ ഒട്ടകസവാരി

സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി ഉയരെ സ്ഥിതി ചെയ്യുന്ന നമ്പ്രാവാലി എന്ന പേര് ആരും കേട്ടിരിക്കാന്‍ വഴിയില്ല. കാരണം മറ്റൊരു പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. പൂക്കളുടെ താഴ്‌വര എന്നാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ടിബറ്റിനും ടര്‍ക്കിസ്ഥാനും ഇടയിലുള്ള ഒരു വ്യാപാര പാതയായിരുന്നു ഇത് പണ്ട്. ഇവിടെ എത്തുന്നവര്‍ അധികമൊന്നും പരീക്ഷിക്കാത്ത ഒരു വിനോദമാണ് നമ്പ്രാ താഴ്‌വരയിലെ ഒട്ടകസവാരി. ഈ താഴ് വരയിലെ മണല്‍പ്പുറങ്ങളിലൂടെ ഒട്ടകത്തിന്റെ മുകളിലായി യാത്ര ചെയ്യുന്നത് ഏറെ രസകരമായ അനുഭവമാണ്. ഈ മരുഭൂമിയുടെ ചുറ്റും മഞ്ഞു പുതച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ കാണുവാന്‍ സാധിക്കും.

ഇന്‍ഡസ് നദിയിലെ റിവര്‍ റാഫ്റ്റിങ്

ഇന്ത്യയില്‍ സാഹസികമായി റിവര്‍ റാഫ്റ്റിങ് നടത്താന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഇന്‍ഡസ് നദി. ലഡാക്കിനു സമീപത്തുകൂടി ഒഴുകുന്ന ഈ നദിയില്‍, ആര്‍ത്തലച്ചു വരുന്ന ഒഴുക്കിനെയും കലങ്ങിയ നദിയെയും ഗൗനിക്കാതെയുള്ള റാഫ്റ്റിങ് ഏറെ മനോഹരമായിരിക്കും എന്നതില്‍ സംശയമില്ല.

ആശ്രമത്തിലെ താമസം

ബുദ്ധമതത്തിന്റെ സംസ്‌കാരം ധാരാളമായി കാണാന്‍ കഴിയുന്ന ഒരിടമാണ് ലഡാക്ക്. ഇവിടെ മുക്കിലും മൂലയിലും കാണപ്പെടുന്ന ആശ്രമങ്ങള്‍ ഇവിടുത്തെ സമ്പന്നമായ സംസ്‌കാരത്തിന്റെ തെളിവുകളാണ്. നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശ്രമങ്ങളും ഇവിടെയുണ്ട്. ചില ആശ്രമങ്ങള്‍ സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ താമസത്തിനുള്ള സൗകര്യങ്ങല്‍ നല്കാറുണ്ട്. ലാമയാരു, ഹെമിസ് തുടങ്ങിയവയാണവ.

ടുര്‍ടുക് വില്ലേജ് സന്ദര്‍ശനം

ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തുള്ള ടുര്‍ടുക് ഗ്രാമം ഒരു കാലത്ത് സില്‍ക്ക് റൂട്ട് പാത എന്ന നിലയില്‍ ഏറെ പ്രശസ്തമായിരുന്നു. 2010ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത ഈ ഗ്രാമത്തില്‍ മുസ്ലീം മതവിശ്വാസികളാണ് കൂടുതലും. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരുന്ന ഇവിടം 1971 ല്‍ ഇന്ത്യന്‍ പട്ടാളം തിരികെ പിടിച്ചു. സാംസ്‌കാരിക പാരമ്പര്യമുള്ള ഇവിടം ഇപ്പോഴും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിലേക്ക് വന്നിട്ടില്ല.

ശാന്തമായിരിക്കാന്‍ ചമതാങ് ചൂടുനീരുറവ

ലേയിലെ ഉറങ്ങുന്ന പട്ടണം എന്നറിയപ്പെടുന്ന ചമതാങ് പ്രശസ്തമായിരിക്കുന്നത് ഇവിടെ കാണപ്പെടുന്ന ചൂടുനീരുറവയുടെ സാന്നിധ്യം കൊണ്ടാണ്. ഔഷധഗുണങ്ങളുള്ള ഇവിടുത്തെ വെള്ളത്തില്‍ കുളിക്കാനായി നിരവധി ആളുകള്‍ എത്താറുണ്ട്.

ഉലെടോപ്‌കോയിലെ ക്യാംപിങ്

തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായി ലഡാക്കിലെ ദിവസം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഉലെടോപ്‌കോ തിരഞ്ഞെടുക്കാം. പ്രകൃതിയോടി ഏറെ അടുത്തുനില്‍ക്കുന്ന ഇവിടെ ക്യാംപിങ്ങിനും സൗകര്യങ്ങള്‍ ലഭ്യമാണ്. മഞ്ഞുപുതച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങളും കുതിച്ചൊഴുകുന്ന ഇന്‍ഡസ് നദിയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കൂടാതെ ഇവിടുത്തെ റിസോങ് ആശ്രമത്തിലേക്കുള്ള ട്രക്കിങ്ങും ആശ്രമത്തിലെ താമസവുമെല്ലാം ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായി ലഡാക്കിലെ ദിവസം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഉലെടോപ്‌കോ തിരഞ്ഞെടുക്കാം. പ്രകൃതിയോട്  ഏറെ അടുത്തുനില്‍ക്കുന്ന ഇവിടെ ക്യാംപിങ്ങിനും സൗകര്യങ്ങള്‍ ലഭ്യമാണ്. മഞ്ഞുപുതച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങളും കുതിച്ചൊഴുകുന്ന ഇന്‍ഡസ് നദിയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കൂടാതെ ഇവിടുത്തെ റിസോങ് ആശ്രമത്തിലേക്കുള്ള ട്രക്കിങ്ങും ആശ്രമത്തിലെ താമസവുമെല്ലാം ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്.

Source – http://malayalam.nativeplanet.com/travel-guide/unusual-things-to-do-in-ladakh-002061.html

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply