ഒരു റെയിൽവേ പോലീസ് വീരകഥ !!

വിവരണം – CA Alwin Jose‎.

ഇത് ഒരു യാത്ര വിവരണം അല്ല..ഒരു യാത്രക്ക് ഇടയിൽ ഉണ്ടായ ഒരു സംഭവമാണ് .. ഏറെ കാലം കൂടിഉള്ള ആഗ്രഹമാണ് ഗവി കാണുക എന്നത്.. പത്തനംതിട്ടയിൽ നിന്ന് രാവിലെ 6.30 ആണ് ബസ്.. Ernakulam നിന്ന് അതി രാവിലെ പത്തനംതിട്ട എത്തിപ്പെടാനുള്ള ഏക വഴി രാത്രി ഉള്ള ട്രെയിൻ മാത്രമാണ്.. എറണാകുളത്തു നിന്നു കായംകുളം എത്തുക കയ്മാകുളത്തുനിന്ന് അടൂർവരെ ബസ് , അടൂർ നിന്ന് പത്തനംതിട വരെ ബസ് .. രാത്രി ആലുവ റെയിൽവേസ്റ്റേഷൻ നിന്നുള്ള മാവേലി എക്സ്പ്രസ്സ് ആണ് ട്രെയിൻ train time sharp 1.20 am ആണ് ..ടൈംയിൽ പണ്ടേ പിറകോട്ടായ ഞാൻ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോ ടൈം1.30 .. പാർക്കിംഗ് ബൈക്ക് വെച്ചതും ട്രെയിൻ വന്നതും ഒരേ ടൈംയിൽ .. ബൈക്ക് കണ്ട സ്ഥലത്തു കുത്തിക്കയറ്റി ഒറ്റ ഓട്ടം.. ഭാഗ്യം !!ടിക്കറ്റ് കൗണ്ടറിൽ തിരക്ക്ക് ഇല്ല. ഒറ്റ ശ്വാസത്തിൽ കായംകുളത്തെ ടിക്കറ്റ് എടുത്ത് ട്രെയിന്റെ ലാസ്‌റ് General കംപാർട്മെന്റ് ഓടി. ചെന്നതുംട്രെയിൻ ഹോൺ മുഴക്കിയതും ഒരേ സമയം.. ഹോ ആശ്വാസം !! ഒരു വിധം ട്രെയിൻ കയറി.. വാതിൽ വരെ ആള്ക്കാര് നിറഞ്ഞു നിക്കുവാണ് . ഒരുപാട് തിരക്ക് ഉണ്ടേൽ വാതിലിന്റെ ഒരു ഓരം പറ്റി നിക്കുന്നതാണ് രസം.. ഉള്ളിലെ തിരക്കിനേക്കാൾ ഭേദം ആണല്ലോ..

ട്രെയിൻ എടുത്ത് 5 മിനിറ്റ് കഴിഞ്ഞപ്പോ സൈഡ് ൽ ഉള്ള ടോയ്ലറ്റ് ന്റെ അടുത്ത്ഒരു ബഹളം .. 2 പേര് ചേർന്ന് നല്ല ബഹളമാണ്.. പ്രായം ഏകദേശം 35 വരും.. ട്രെയിൻ ഉള്ള ആരുടെ ഒക്കെയോ മാതാവിനേം പിതാവിനേം ഒകെ അതിൽ ഒരുത്തൻ സ്മരിക്കുന്നുണ്ട് .. എന്താണന്നു അറിയണമല്ലോ ?? അല്ലേലും അടി നടക്കുന്നിടത് ചുമ്മാ നോക്കി നിക്കുന്നത് നമ്മൾ മലയാളികളുടെ ശീലമാണ് .. ഞാനും തെറ്റിച്ചില്ല.. നോക്കുമ്പോ ബഹളത്തിന് ഇടയിൽ 2 പേരും ഒരു കുപ്പിയിൽ മദ്യം ഷെയർ ചെയുക ആണ്..Usage of Liquor is prohibited in Train.. എന്ത് ചെയ്യാൻ , പലരും ഇത് നോക്കുന്നുണ്ട്. പക്ഷെ ആരും മൈൻഡ് ആകുന്നതേ ഇല്ല.. !! ഇടയ്ക്കു ഇത് സൂക്ഷിച്ച നോക്കിയ എന്നേം അവൻ ഒന്ന് നോക്കി പേടിപ്പിച്ചു .. ആഹാ ഇത് അങ്ങനെ വിട്ടാൽ പറ്റില്ലാലോ.. കാണിക്കുന്നത് വെറും മോശമല്ലേ .. കുടിക്കുന്നതോ തെറ്റ് എന്നിട് നോക്കി പേടിപ്പിക്കലും (dialogue) .. toilet ലെക് വരുന്ന പലരോടും മച്ചാൻ നല്ല രീതിൽ വാചക കാസർത് നടത്തി വിടുന്നുണ്ട്.. അടുത്ത സ്റ്റോപ്പ് എറണാകുളംസൗത്ത് ആണ്.. അവിടെ എങ്ങാനും റെയിൽവേപോലീസ് കണ്ടാൽ കാര്യം പറയാം എന്ന കരുതി.. സൗത്ത് സ്റ്റോപ്പ് എത്തി. എവിടെ പോലീസ് പോയിട്ട് ആരേം കണ്ടില്ല ..അല്ലെ തന്നെ ജനറൽ കംപാർട്മെന്റ് എന്ത് പോലീസ് ..!!

അപ്പോളേക്കും ആ മഹാൻ പുറത്തേക ്ഇറങ്ങി ..ആഹ്ഹ് ഇറങ്ങി പോകുയാണേൽ പോട്ടെ എന്നായി എനിക്ക് .. സൗത്ത് സ്റ്റോപ്പിൽ  എത്തിയപ്പോൾ അല്പം തിരക്കും കുറഞ്ഞു..പോലീസ് നെ കാണാത്ത ദേശ്യോം അയാളെ ഒന്നും ചെയ്യാൻ പറ്റില്ലാലോ എന്ന് കല്ലിപ്പും ഉള്ളിൽ ഒതുക്കി വാതിലിൽ നിന്ന്ഉള്ളിലേക്കു കയറി നിന്ന്.. എന്റെ ഒപ്പം എന്റെ പെങ്ങൾ കൂടി ഉണ്ഢരാണെങ്കിൽ ഉള്ള അവസ്ഥയോ..? ഇവനെ ഒകെ സഹിക്കേണ്ടി വരുമല്ലോ .. അല്ലാതെ ഇവിടെ എന്ത് ചെയ്യാൻ .. ?? ട്രെയിൻ എടുക്കാറായപ്പോൾ ദേ വരുന്നു മഹാൻ വീണ്ടും … തനിക്ക് റിസർവേഷൻ തരാത്ത റെയിൽവേ ആൾക്കാരുടെ അച്ഛനേം അമ്മയേം ആണ് പുള്ളി ഇപ്പൊ അനുസ്മരിക്കുന്നത്.. ഉള്ളിലേക്കു കയറി, ഞാൻ നിൽക്കുന്ന ഭാഗത്തു നിന്ന് അല്പം മുമ്പിലായി ആള് കിടന്നു.. അപ്പോ ഓർത്തത് സൗമ്യ വധകേസിനു ശേഷം റെയിൽവേ എന്തൊക്കെയോ സുരക്ഷാ കൊണ്ട് വന്നു എന്ന വായിച്ചിരുന്നു.. ഒന്ന് ടെസ്റ്റ് ചെയ്താലോ ?? അതായ് അലോചന. ഇതിനിടയിൽ നമ്മുടെ മദ്യപൻ പലരേം നല്ല പച്ച മലയാളത്തിൽ തെറി പറയുന്നുണ്ടാർന്നു.. സ്ത്രീകളും ആ കംപാർട്മെന്റ് ഉണ്ടാർന്നു.. ആരും ഒന്നും പറയുന്നില്ല .. ഇടക്കു അയാളുടെ തെറി കേട്ട് ഉറക്കം പോകുന്ന ചില ആള്ക്കാര് മിണ്ടാതിരിക്കാൻ പറയും .. അത്ര തന്നെ..

ഞാൻ ഓൺലൈൻ Railway പോലീസ് Whats app number തപ്പി.. കിട്ടി…! #9480802140 ..നമ്പർ കിട്ടിയതും save ചെയ്തു.. ശെരിയാണ്‌ Whats App ആക്റ്റീവ് ആണ്. പക്ഷെ last scene രാത്രി 1 മണി. ഇപ്പോ സമയം 2.20.. ഏതായാലും ടെസ്റ്റ് ചെയ്യണം ..ഞാൻ മെസ്സേജ് അയച്ചു – “Maveli express 16603 now reached Ernakulam South. A Person with drunk …” റിപ്ലൈ ഒന്നുംഇല്ല. ഒരു നിമിഷം Railway യുടെ നശിച്ച സിസ്റ്റം ഓർത്തു പഴിച്ചു നികുമ്പോ ഫോൺൽ മെസ്സേജ് സൗണ്ട് .. നോക്കുമ്പോ കൃത്യം ഒരു മിനിറ് റ്ഉള്ളിൽ റിപ്ലൈ ” Which State ?? കേരളം എന്ന് മറുപടി type ചെയ്തു.. few seconds കേരത്തിൽ ഉള്ള റെയിൽവേ പോലീസ് നമ്പർ അവർ അയച്ചു തന്നു .. #GRP Help line number പിന്നെ SRP Help Line number .. അത്ഭുതം ഒരു government സെർവിസിൽ ഇത്രയൂം വേഗത്തിൽ .. !! 1st step ok.. ഇനി അടുത്ത സ്റ്റെപ് Kerala റെയിൽവേ police ആണ്.. 2 നമ്പർ ഉം സേവ് ചെയ്തു .. ഒന്നിലും Whats App ഇല്ല .. ഉള്ള SRP number ലാസ്‌റ് ലോഗിൻ കഷിഞ്ഞ ഫെബ്രുവരി ആണ്.. അടിപൊളി നല്ല ടെക്നോളജി !! 2 നമ്പർ ലേക്കും സാധാ മെസ്സേജ് അയക്കാൻ തീരുമാനിച്ചു.

എറണാകുളം സൗത്ത് നിർത്തിയപ്പോൾ ട്രെയിൻ കംപാർട്മെന്റ് നമ്പർ ഞാൻ നോക്കിരുന്നു. ഒന്ന് ഉറപ്പ് വരുത്താനായി ട്രെയിന്റെ ഉള്ളിൽ നോക്കി എവിടേംകണ്ടില്ല.. ഉള്ളതൊക്കെ വെച്ച് തന്ന നമ്പറിലേക് എല്ലാം മെസ്സേജ് അയച്ചു .. A drunk person in Maveli Express 16603 coach no. 04437 Now crossed ernakulam south .. ഇതിനിടയിൽ മഹാൻ തന്റെ കലാപരിപാടികൾ തകർത്തു നടത്തുണ്ടാര്നുന്ന് .. 5 മിനിറ്റ് കഴിഞ്ഞു .. മെസ്സേജിന് ഒരു അനക്കവുംകണ്ടില്ല .. ഇനി ഒന്നും നടക്കില്ല .. വീണ്ടും നിരാശ .! ഇങ്ങനെ ഓർത്തു ഇരിക്കുമ്പോ ദേ റെയിൽവേപോലീസ് കോളിങ് . ചാടി എടുത്തു .. ” ഏത് ബോഗിആണ് ??”  “സർ ലാസ്‌റ് ഉള്ള ജനറൽ കംപാർട്മെട്..” പതുക്കെ പറഞ്ഞു . “Ok .. Don’t worry.. ഞങ്ങൾ നോക്കി ക്കൊള്ളാം ..” ഫോൺ കട്ട് ആയി .. ആദ്യമായ് പോലീസിൽ അഭിമാനം തോന്നി.. അടുത്ത സ്റ്റോപ്പ് Turavur ആണ്. സ്റ്റോപ്പ് എത്തിയതും 4 പോലീസ്‌കാർ കയറി .. പോലീസ ആണന്നു കണ്ടതും അത്രേം നേരംബഹളം വെച്ച് കിടന്ന നമ്മടെ ആശാൻ മാന്യനായ് ശബ്‌ദമുണ്ടാകാതെ കിടന്നു.. പക്ഷെ പോലീസ് നിമിഷ നേരം കൊണ്ട് ആളെ കണ്ടു പിടിച്ചു.. വെള്ളം അടിച്ചു ട്രെയിൻ കേറും അല്ലേടാ കൊടുത്തു അയാളുടെ മേല് നോക്കി ഒന്ന്.. ആളെ കയ്യോടെ പൊക്കി.. വാതുക്കൽ നിന്നിരുന്ന മാന്യനായ കുടിയനേം പൊക്കി..

കണ്ടു നിന്ന ആൾക്കാരൊക്കെ ചിരി ഓട് ചിരി.. ചില സ്ത്രീകള അടക്കം പറയുന്ന്നുണ്ടാർന്നു ” ആരോ പരാതി കൊടുത്തതാണ് . നന്നായി “.. കൃത്യം ഒരു സ്റ്റോപ്പ് നു ഉള്ളിൽ പോലീസ് സ്ഥലത്തു എത്തി.. അതാണ് റെയിൽവേ പോലീസ് .. !! ഒന്നും അറിയാത്ത രീതിൽ ഞാനും പറഞ്ഞു..” ശെരിയാണ് ആരോ പരാതി പറഞ്ഞിട്ടുണ്ട്.. അല്ലാതെ അവർ വരില്ല.. ആരാണേലും നന്നായി “. 4.35നു കയ്മാകുളത്തു ട്രെയിൻ ഇറങ്ങി.. ഇറങ്ങുമ്പോ ഉള്ളിൽ ഒരു അഭിമാനം തോന്നി , നിമിഷ നേരം കൊണ്ട് നടപടി എടുത്ത നമ്മുടെ റെയിൽവേ പോലീസ് നോടും, എന്റെ മെസ്സേജ് കണ്ടിട്ടാണാലോ അവര് വന്നത് എന്ന് ഓർത്തു സ്വയവും .. ഇറങ്ങി നടക്കുമ്പോൾ റെയിൽവേ പോലീസ് നു, ഒരു മെസ്സേജ് കൂടി അയച്ചു.. Thank You So Much. You people keep the trust in Railway Police.. Thank you Railway Police.. നിങ്ങള് മാസ്സ് ആണ്.. മരണ മാസ്സ് …

ഇത് പോലുള്ള എത്രയോ സമ്ഭങ്ങൾ ഇന്ന് ട്രെയിനുകളിൽ നടക്കുന്നു.. പലപ്പോഴും ആരെ വിളിക്കണം എന്ന പോലും നമ്മുക്കു അറിയില്ല.. പ്രശ്നങ്ങൾ ഉണ്ടായാൽ പരാതി പെടില്ല.. കാരണം ആരോട് പറയണം എന്ന അറിയില്ല.. ഇതുപോലെഉള്ള ചെറിയ ഒരു വീഴ്ച ആണ് സൗമ്യ എന്ന കുട്ടിയെ ഇല്ലാതെ ആക്കിതു .. ട്രെയിൻയാത്ര ചെയ്യുന്ന എല്ലാവരുടേം ഓർമക്കായി ഇത് സമർപ്പിക്കുന്നു.. സുരക്ഷയോടും സമാധാനത്തോടൊയും ഉള്ള യാത്ര നമ്മുടെ അവകാശം ആണ്.. 1. Railway police numbers(All India Whats app number) 9480802140 2. GRP Kerala Helpline – +91 94 97 935859 3 . SRP 24 Hours help line – 9846200100.

ഇതോടൊപ്പം ചില ആവശ്യങ്ങളും അധികാരികളിടെ മുമ്പിൽ എത്തിയാൽ എത്തട്ടെ . 1. റെയിൽവേ പോലീസ് Help line എല്ലാ ബോഗിലും പറ്റുമെങ്കിൽ എല്ലാ സീറ്റിൽ തന്നെ കാണത്തക്ക രീതിൽ കൊടുക്കുക.. എല്ലാവര്ക്കും first വേണ്ടത് ആ helpline നമ്പറുകൾ ആണ്.. 2. കേരള റെയിൽവേ ഡിവിഷൻ Whatsapp ടെക്നോളജി ആക്റ്റീവ് ആക്കിയാൽ നല്ലത് .. കാരണം ചിലത് ഒകെ കാണുന്നരീതിൽ ഫോട്ടോ എടുത്ത് police നു അയക്കാൻ സഹായിക്കും.. ആളെ കയ്യോടെ പിടികൂടാൻപോലീസ് നും അത് സഹായമാണ്..3. ട്രെയിൻ നമ്പറും ബോഗി നമ്പറും കോച്ച് നമ്പറും ട്രെയിൻ ഉള്ളിൽ തന്നെ രേഖപ്പെടുത്താൻ സംവിധാനം വേണം .. അതും എല്ലാവര്ക്കും കാണാൻ പറ്റുന്ന രീതിൽ ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply