കെഎസ്ആർടിസിയ്ക്കും ജീവനക്കാർക്കും ബെംഗളൂരുവിൽ സഹായത്തിനായി ശ്രീരാജ്…

ആനവണ്ടിയുടെ എന്തു ആവശ്യത്തിനും ബാംഗ്ലൂർ ടീം റെഡി..ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലെ ജീവനക്കാർക്ക് എന്തെങ്കിലും ഒരാവശ്യമോ സഹായമോ വേണ്ടിവന്നാൽ അവർ ആദ്യം വിളിക്കുക കെഎസ്ആർടിസിയിലെ സാറുമ്മാരെയല്ല, എന്ത് സഹായത്തിനും തയ്യാറായി നിൽക്കുന്ന ടീം ആനവണ്ടി ബ്ലോഗിന്റെ ബെംഗളൂരു ഘടകത്തിലെ പിള്ളേരെയായിരിക്കും. ആരൊക്കെയാണ് ഈ ബെംഗളൂരു ഘടകം? വൈശാഖ്, ജോസ്, മുരളി, ജോമോൻ, ശ്രീരാജ്… അങ്ങനെ നീളുന്നു ആ പട്ടിക… കൂട്ടത്തിൽ കൂടുതലായി കെഎസ്ആർടിസിയ്ക്ക് സഹായം വേണ്ടിവന്നിട്ടുള്ളത് ശ്രീരാജിന്റെ അടുക്കൽ നിന്നുമാണ്. അത്തരത്തിലെ രണ്ടു സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ബെംഗളൂരു ഘടകത്തിലെ അംഗമായ ജോമോൻ. ഇനി ജോമോന്റെ വാക്കുകളിൽ അത് കേൾക്കാം..

“ടീം ബംഗളൂരു ആക്ടീവ് മെമ്പറില്‍ ഒരാളാണ് ശ്രീരാജ് KSRTC യുടെ ഏത് ആവശ്യത്തിന് വിളിച്ചാലും ഓടി എത്തും. ഒരിക്കല്‍ ഒരു ലോറി സിഗ്നലില്‍ വച്ച് പിന്നോട്ട് എടുത്തപ്പോള്‍ പത്തനംതിട്ട – ബാംഗ്ലൂര്‍ സ്കാനിയ ഗ്ലാസ് പൊട്ടി ലോറിക്കാരന്‍ വിട്ടു പോകയും ചെയ്തു ക്രൂ ഞങ്ങളെ വിളിച്ചു “എന്ത് ചെയ്യണം എന്നറിയില്ല, സഹായിക്കണം” എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കണ്ട ബാഗ്ലൂര്‍ കണ്ട്രോള്‍ റൂമിലും പത്തനംതിട്ട ഡിപ്പോയിലെ ഉദ്ധ്യോഗസ്ഥരേയും വിളിച്ചറിയിക്കുക ആദ്യം . എന്നിട്ട് പീനിയ പോലീസ് സ്റ്റേഷന്‍ അടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുക. ഞാന്‍ നേരത്തെ ഇറങ്ങാം. ഓഫിസിലേക്ക് വരും വഴി കാണാം എന്ന് പറഞ്ഞു. ശ്രീരാജിനെയും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു.

വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പായി ജീവനക്കാര്‍ വീണ്ടും വിളിച്ചു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണേല്‍ GD Enter ചെയ്യണം എന്നാണ് സാറുംമ്മാര്‍ പറയണത്. ഉടന്‍ തന്നെ എന്‍റെ സുഹ്രത്തായ ട്രാഫിക്ക് പോലിസുകാരനെ വിളിച്ചു. അദ്ധേഹം പറഞ്ഞു “സാര്‍ സ്റ്റേഷനികെ ബന്നി നോടുത്തീനി (സ്റ്റേഷനിലേക്ക് വരു നോക്കാം).” ഞാന്‍ സറ്റേഷനില്‍ എത്തിയപ്പോഴേക്കും ശ്രീരാജും എത്തി. ഞാന്‍ ഇന്‍സ്പെക്ടറേ കാര്യങ്ങള്‍ ധരിപ്പിച്ച് ശ്രീരാജിനെ ഏല്‍പ്പിച്ച ശേഷം ഓഫിസിലേക്ക് പോയി. ഭാഷ അറിയാതെ ബംഗളൂരു പോലീസ് സ്റ്റേഷനില്‍ പെട്ടാലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു. ജീവനക്കാരോടൊപ്പം ഒരു നല്ല കന്നഡ പരിഭാഷകനായി ശ്രീരാജ് മാറി…

ഇതിനിടയിൽ ഞാന്‍ പത്തനംതിട്ട DTO യെ വിളിച്ചു സര്‍ GD Enter ചെയ്യണമെങ്കിൽ വണ്ടിയുടെ Documents ന്‍റെ എല്ലാം കോപ്പി വേണം. അവയെല്ലാം വേഗം വാട്സ് ആപ്പ് മുഖേന അയച്ചു തരാൻ ആവശ്യപ്പെട്ടു. നിമിഷനേരങ്ങൾക്കകം തന്നെ സാര്‍ അത് അയച്ചു തന്നു. അതെല്ലാം Print എടുത്ത് ശ്രീരാജിനെ വിളിച്ചു. ശ്രീരാജ് വേഗം തന്നെ എൻ്റെ ഓഫിസില്‍ എത്തി അത് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. പിന്നീട് പോലീസുകാരുടെ കൂടെയും Insurance സര്‍വേയരുടെ കൂടെയും ബസ്സ് Inspection ചെയ്യുന്നതിനായും പോലീസ് സ്റ്റേഷന്‍, ഇന്‍ഷുറന്‍സ് ഓഫിസ് എല്ലാം കയറി ഇറങ്ങുന്നതിനും ഒക്കെ തന്‍റെ ഒരു ദിവസത്തെ ജോലി മിനക്കെടുത്തി ശ്രീരാജ് ജീവനക്കാരൊടൊപ്പം ഉണ്ടായിരുന്നു….!

അതേ പോലെ മറ്റൊരു സംഭവം കൂടി പറയാം. ബാംഗ്ലൂര്‍ പത്തനംതിട്ട സ്കാനിയയുടെ ഓയില്‍ ടാങ്ക് പൊട്ടി ഓയില്‍ ലീക്ക് ആയി ശാന്തി നഗര്‍ വച്ച് സര്‍വ്വീസ് അവസാനിപ്പിക്കണ്ട അവസ്ഥ വന്നു … രാവിലെ തന്നെ പത്തനംത്തിട്ട ബസിലെ ജീവനക്കാര്‍ ശ്രീരാജിനെ വിളിച്ചു കാര്യം പറഞ്ഞു. ശ്രീരാജ് വേഗം തന്നെ അവരെ സഹായിക്കാന്‍ ഓടി ചെന്നു. സ്കാനിയ ഷോറൂമില്‍ ടാങ്ക് ചെയിഞ്ച് ചെയ്യണേല്‍ ₹125000 വേണം പക്ഷെ ഒരു അലൂമിനിയം വെള്‍ഡിങ്ങിന്‍റെ ആവശ്യമേ ഉള്ളു. അത് ബാഗ്ലൂര്‍ JC Road ല്‍ ചെയ്ത് തരുമെന്നു സ്കാനിയ മെക്കാനിക്ക് പറഞ്ഞു.

അങ്ങനെ മെെസൂര്‍ റോഡ് ബിഡിതിയില്‍ നിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് ടാങ്കുമായി നേരെ JC റോഡിലെക്ക്. അവിടെ എത്തി വെള്‍ഡ് ചെയ്ത് തിരിച്ച് സ്കാനിയ ഷോറൂമിലെത്തിയശേഷം ടാങ്ക് ബസില്‍ ഫിറ്റ് ചെയ്ത് ബസുമായി തിരിച്ച് പീനിയയില്‍ എത്തിയപ്പോള്‍ രാത്രി 08:30.  അന്നും പോയി കിട്ടി ശ്രീരാജിന്‍റെ ഒരു ദിവസത്തെ ബിസിനസ്. അതെത്ര രൂപ ആണെന്നുള്ളത് അവന് മാത്രം അറിയാം. പ്രതിഫലേഛ പ്രതീക്ഷിക്കാതെ ഒരു ദിവസത്തേ ബിസിനസ് പോലും വേണ്ട എന്ന് വച്ച് KSRTC ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കട്ട ആനവണ്ടി പ്രാന്തൻ എന്നേ വിളിക്കാനാകൂ ശ്രീരാജിനെ ….!”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply