റെയില്‍വേയില്‍ ‘വികലാംഗര്‍’ക്ക് ഇനി സ്ഥാനമില്ല!; പേര് മാറ്റി പുതിയ പരീക്ഷണം

റെയില്‍വേയുടെ കണ്‍സെഷന്‍ ഫോമില്‍ ഇനി മുതൽ ‘വികലാംഗന്‍’ എന്ന വാക്ക് ഉണ്ടാകില്ല. ‘ദിവ്യമായ അംഗം’ എന്ന അർത്ഥമുള്ള ‘ദിവ്യാംഗ്’ എന്ന വാക്കാകും ഇനി മുതൽ ഉപയോഗിക്കുക.

ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്യുന്ന മറ്റ് പദങ്ങളിലും റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ‘അന്ധന്‍’ എന്ന വാക്കിന് പകരം ‘കാഴ്ചഹാനി സംഭവിച്ചയാള്‍’ എന്നാകും ഉപയോഗിക്കുക. ‘ബധിര/മൂക’ വാക്കുകള്‍ക്ക് പകരം ‘സംസാരത്തിനും കേള്‍വിക്കും ഹാനി സംഭവിച്ചയാള്‍’ എന്നാകും സൂചിപ്പിക്കുക.

കണ്‍സഷന്‍ അപേക്ഷകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഇനി മുതല്‍ ദിവ്യാംഗജന്‍, ദിവ്യാംഗ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  റെയില്‍വെയില്‍ യാത്രക്കാര്‍ക്ക് 53 ഇനങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. മുതിര്‍ന്ന പൗരന്‍, ദിവ്യാംഗ് , വിദ്യാര്‍ത്ഥികള്‍, സൈനികന്‍ തുടങ്ങിയവര്‍ക്കാണ് ഇളവുകള്‍ ലഭ്യമാകുന്നത്. രണ്ടു വര്‍ഷം മുന്‍പ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ‘ദിവ്യാംഗ്’ എന്ന പദം ഉപയോഗിച്ചത്.

Source – https://janayugomonline.com/railways-replaces-viklang-with-divyang-in-concession-forms/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply