ഓപ്പറേഷൻ ട്രൈഡന്റ് (‘’Operation Trident’’) – നമ്മുടെ ചരിത്രത്തിലെ ഒരു വീര വിജയം..

സ്വതന്ത്ര ഇന്ത്യ പല ഭീഷണികളെയും നേരിട്ടിട്ടുണ്ട് .ഒരേ സമയം പലശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള രാജ്യമാണ് നമ്മുടേത് .നമ്മുടെ സായുധ സേനകൾ ഇല്ലായ്മയിലും ബുദ്ധിമുട്ടുകളിലും രാജ്യത്തെ സംരക്ഷിക്കാൻ ചെയ്യുന്ന ത്യാഗങ്ങൾ ചില്ലറയല്ല . ബംഗ്ലാദേശ് വിമോചന യുദ്ധകാലത് നാം എതിരിട്ടത് ചൈനയും ,യൂ എസ് ഉം ഒരുപോലെ പിന്തുണച്ച പാകിസ്താനെയാണ് .1971 ഇൽ പാകിസ്താനെതിരെ നാം നേടിയ ഉജ്വലമായ സൈനിക വിജയം നമ്മുടെ ചരിത്രത്തിലെ അഭിമാനകാരമായ ഒരേടാണ് .

ആ യുദ്ധം ഒരു സമ്പൂർണ യുദ്ധമായിരുന്നു കരയിലും ,ആകാശത്തും കടലിലും നടന്ന ഒരു യുദ്ധം. എല്ലാ മേഖലയിലും പാക്കിസ്ഥാൻ തോറ്റു തുന്നം പാടി .ഒരു ലക്ഷത്തിനടുത്തു പാകിസ്ഥാൻ സൈനികർ ബംഗ്ളാദേശിൽ നമ്മുടെ സൈന്യത്തിനുമുന്നിൽ ആയുധം വച്ച് കീഴടങ്ങി .നമ്മുടെ രാജ്യം അവരെ ദയയോടെ തീറ്റിപ്പോറ്റി പാകിസ്താനിലേക്ക് മടക്കി അയച്ചു .. ആകാശത്ത് പാകിസ്ഥാന്റെ അത്യാധുനിക യൂ എസ് പോർവിമാനങ്ങളെ നമ്മുടെ മിഗ് വിമാനങ്ങൾ പേപട്ടികളെപോലെ വെടിവച്ചു തകർത്തു . അമേരിക്കൻ -ബ്രിടീഷ് നിർമിത പടക്കപ്പലുകൾ വിന്യസിച്ചിരുന്ന പാകിസ്ഥാൻ നാവിക സേനയെ വിദഗ്ധമായ ഒരാക്രമണത്തിലൂടെ നമ്മുടെ നാവിക സേന തകർത്ത് അറബിക്കടലിൽ മുക്കി .ആ ആക്രമണമാണ് ‘’ ഓപ്പറേഷൻ ട്രൈഡന്റ്’’ .നമ്മുടെ നാവിക ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് ഓപ്പറേഷൻ ട്രൈഡന്റ്.

ബംഗ്ലാദേശ് വിമോചന യുദ്ധം 1971—ആമുഖം : വിഭജനത്തിനു ശേഷം രൂപം കൊണ്ട പാക്കിസ്ഥാൻ രണ്ടു ഭൂഭാഗങ്ങൾ ചേർന്നതായിരുന്നു .ഇന്നത്തെ പാകിസ്താനായ പശ്ചിമപാകിസ്താനും ഇന്നത്തെ ബംഗ്ലാദേശ് ഉൾപ്പെടുന്ന കിഴക്കൻ പാകിസ്താനും. എല്ലാ അധികാരങ്ങളും പശ്ചിമ പാകിസ്താനായിരുന്നു. കിഴക്കൻ പാകിസ്താനിലെ ജനങ്ങളെ നിർദ്ദയമായിട്ടാണ് പാക്കിസ്ഥാൻ പട്ടാളവും പോലീസും ചേർന്ന് നേരിട്ടത്..

പൗരാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ ദശ ലക്ഷകണക്കിന് ബംഗ്ളാദേശികളെയാണ് പാക്കിസ്ഥാൻ പട്ടാളവും അവരുടെ കങ്കാണിമാരും ചേർന്ന് കൊലപ്പെടുത്തിയത്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശ ഹത്യകളിലൊന്നായിരുന്നു അത്. ഈ സാഹചര്യത്തിൽ ദശ ലക്ഷകണക്കിന് അഭയാർത്ഥികൾ കിഴക്കൻ പാകിസ്ഥാനിൽ നിന്നും നന്നുടെ നാട്ടിലേക്ക് പ്രവഹിച്ചു .ആ അഭയാർത്ഥി പ്രവാഹം ഭാരതത്തിന്റെ അതിർത്തിപ്രദേശങ്ങളെ അസ്ഥിരപ്പെടുത്താൻ തുടങ്ങുകയും പാക് വ്യോമസേനാ ഇന്ത്യയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യ 1971 ഡിസംബർ മൂന്നിന് പാകിസ്താനോട് യുദ്ധം പ്രഖ്യാപിക്കുന്നത്.

ഓപ്പറേഷൻ ട്രൈഡന്റ് : പാക്കിസ്ഥാൻ നാവികസേനാ ബംഗ്ളാദേശ് യുദ്ധ കാലത് യൂ എസ് ചൈനീസ് സഹായത്തോടെ ശക്തമായ നിലയിലായിരുന്നു .യൂ എസ് അവരുടെ ചില യുദ്ധക്കപ്പലുകൾ സൗജന്യമായിത്തന്നെ പാകിസ്താന് നൽകിയിരുന്നു ..ചൈനയുടെ നിർലോഭമായ സഹായവും പാകിസ്ഥാനുണ്ടായിരുന്നു .അറബികൾ എണ്ണയും മറ്റുവസ്തുക്കളും സൗജന്യമായി നൽകി പാകിസ്ഥാനൊപ്പം നിന്നു. .

കറാച്ചി തുറമുഖം വഴിയാണ് പാകിസ്ഥാന് വിദേശ സഹായം ഒഴുകിക്കൊണ്ടിരുന്നത് .പാക്കിസ്ഥാൻ നാവിക സേനയുടെ ആസ്ഥാനവും കറാച്ചിയായിരുന്നു .യൂ എസ് ഇൽ നിന്നും ലഭിച്ച അത്യാധുനിക ഡിസ്ട്രോയറുകൾ പാകിസ്ഥാൻ വിന്യസിച്ചിരുന്നതും കറാച്ചി തുറമുഖത്തായിരുന്നു .കറാച്ചി തുറമുഖത്തെയും പാക്കിസ്ഥാൻ നാവികസേനയെയും നശിപ്പിക്കുക എന്നത് യുദ്ധവിജയത്തിന് ഇന്ത്യക്കനിവാര്യമായിരുന്നു.അതിനായി ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പാക്കിയ ആക്രമണമായിരുന്നു ഓപ്പറേഷൻ ട്രൈഡന്റ്.

അഡ്മിറൽ എസ് എം . നന്ദ ആയിരുന്നു ആൻ നമ്മുടെ നാവിക സേനാ മേധാവി . കമ്മാണ്ടർ ബി ബി യാദവിന്റെ നേതിര്ത്വത്തിലാണ് ഓപ്പറേഷൻ ട്രൈഡന്റ് ആസൂത്രണം ചെയ്തതും വിജയകരമായി നടപ്പാക്കിയതും .മൂന്ന് ചെറിയ മിസൈൽ കോർവെറ്റ്കളും രണ്ടു കോർവെറ്റ്കളും ഒരു ടാങ്കറുമാണ് ഓപ്പറേഷൻ ട്രിഡന്റിനുവേണ്ടിയുള്ള നമ്മുടെ നാവിക വ്യൂഹത്തിൽ ഉണ്ടായിരുന്നത് .ഇവയാണ് അമേരിക്കൻ നിർമിത ഡിസ്ട്രോയറുകൾ ഉൾപ്പെട്ട പാക്കിസ്ഥാൻ നാവിക സേനയെ നേരിട്ടത് .

ഐ എൻ എസ് വീർ ,ഐ എൻ എസ് നിപട് ,ഐ എൻ എസ് നിർഗറ് എന്നിവയായിരുന്നു മിസൈൽ കോർവെറ്റ് കൾ ഐ എൻ എസ് കിൽറ്റൻ,ഐ എൻ എസ് കച്ചാൽ എന്നിവയായിരുന്നു ആന്റി സബ്മറൈൻ വാർഫെയർ കോർവെറ്റ് കൾ ഐ എൻ എസ് പോഷാക് ആയിരുന്നു ഇവയെ അനുഗമിച്ചിരുന്ന ഫ്‌ളീറ്റ് ടാങ്കർ . കമ്മാണ്ടർ ബാബ്രൂ ഭൻ യാദവ് ആയിരുന്നു ഈ നാവിക വ്യൂഹത്തിന്റെ തലവൻ .മിസൈൽ കോർവേറ്റുകളുടെ പ്രധാന ആയുധം സോവിയറ്റു നിർമിത സ്റ്റിക്സ് മിസൈൽ ആയിരുന്നു ഈ മിസൈലുകൾക്ക് നൂറുകിലോമീറ്റർ വരെ പ്രഹര പരിധി ഉണ്ടായിരുന്നു .ഒരു യുദ്ധകപ്പൽ നാല് സ്റ്റിക്സ് മിസൈലുകളെയാണ് ഒരേ സമയം വഹിച്ചിരുന്നത്.

(1971 ) ഡിസംബർ 4 രാത്രിയിലാണ് ഓപ്പറേഷൻ ട്രൈഡന്റ് പ്രാവർത്തികമാവുന്നത് . ഡിസംബർ 4 പകൽ ഇന്ത്യൻ നാവിക വ്യൂഹം കറാച്ചിക്ക് നാനൂറു കിലോമീറ്റർ ആകലെയെത്തി നിരീക്ക്ഷണ പ്രവർത്തനങ്ങൾ നടത്തി .പാക്കിസ്ഥാൻ വ്യോമസേനക്ക് രാത്രികാല നിരീക്ഷണം നടത്താൻ കഴിവുള്ള വിമാനങ്ങൾ അക്കാലത് ഇല്ലായിരുന്നു .രാത്രി പത്തുമണിയോടുകൂടി ഇന്ത്യൻ നാവിക വ്യൂഹ പാകിസ്ഥാൻ നാവികസേനാ കപ്പലുകളെ അവയുടെ പ്രഹര പരിധിയിൽ ആക്കി.

ഐ എൻ എസ് നിർഗറ്റ് ആണ് ആദ്യ മിസൈൽ തൊടുത്തത്. പാകിസ്ഥാൻ നാവിക സേനയിലെ ബ്രിട്ടീഷ് നിർമിത ഡിസ്ട്രോയർ ആയ ഖൈബറിനെതിരെയാണ് ഐ എൻ എസ് നിർഗറ്റ് ,സ്റ്റി ക്സ് മിസൈൽ തൊടുത്തത്..ആദ്യ മിസൈൽ തന്നെ പാകിസ്ഥാൻ ഡിസ്ട്രോയറിന്റെ വലതുവശം ഭേദിച്ച് പൊട്ടിത്തെറിച്ചു ..പെട്ടന്ന് തന്നെ ഐ എൻ എസ് നിർഗറ്റ് രണ്ടാമത്തെ സ്റ്റി ക്സ് മിസൈലും തൊടുത്തു .രണ്ടാമത്തെ മിസൈലും ലക്ഷ്യത്തിൽ പതിച്ചു .ഖൈബർ മുങ്ങിത്താണു .പാകിസ്ഥാന് നാവികസേനയുടെ വൻ ഡിസ്ട്രോയാറിനെ ഒരു ഇന്ത്യ ചെറുപടക്കപ്പൽ രണ്ടു മിസൈലുകൾ കൊണ്ട് കാലപുരിക്കയച്ചു .പതിനൊന്നു മണിയോടെ ഐ എൻ എസ് നിപട് മറ്റൊരു പാകിസ്ഥാൻ ഡിസ്ട്രോയർ ആയ ഷാജഹാനെ ആക്രമിച്ചു . ഷാജഹാൻ മുങ്ങിത്താനില്ല .പക്ഷെ പൂർണമായും നശിപ്പിക്കപ്പെട്ടു .

പാകിസ്ഥാൻ സേനക്ക് ആയുധം എത്തിക്കുന്ന കപ്പലുകളെയും ,പാക്കിസ്ഥാൻ നാവികസേനയിലെ മൈൻ സ്വീപ്പർ യുദ്ധക്കപ്പലുകളെയും നമ്മുടെ നാവിക വ്യൂഹം മിനിട്ടുകൾക്കകം ച്ചിന്ന ഭിന്നമാക്കി .ചില കപ്പലുകൾക്ക് അടിയന്തിര സന്ദേശം അയക്കാനുള്ള സമയം പോലും കിട്ടിയില്ല ..പാകിസ്താനി യുദ്ധക്കപ്പലുകളെ നശിപ്പിച്ച ശേഷം കറാച്ചി തുറമുഖത്തിലെ ഇന്ധന ടാങ്കുകളെക്കൂടി തകർത്തശേഷമാണ് നന്നുടെ നാവികവ്യൂഹം മടങ്ങിയത് .ഓപ്പറേഷൻ ട്രൈഡന്റ് ഒരു വൻ വിജയം ആയിരുന്നു .നമ്മുടെ ഒരു യുദ്ധക്കപ്പലിനുപോലും കേടുപാട് പറ്റിയില്ല ഒരു നാവികനുപോലും ഒരു പോറൽ പോലും ഏറ്റില്ല .. സ്വപ്നതുല്യമായ ഒരു നാവിക വിജയമായൊരുന്നു ഓപ്പറേഷൻ ട്രൈഡന്റ് .

കര വ്യോമ നാവിക മേഖലകളിൽ ദിവസങ്ങൾക്കകം പാക്കിസ്ഥാൻ പരാജയത്തിന്റെ കയ്പുനീർ കുടിച്ചു .ഇതിനിടയിൽ അവർ നിരായുധരായ ലക്ഷകണക്കിന് ബംഗ്ലാദേശികളെ വധിക്കുകയും ചെയ്തു..പത്തു ദിവസത്തെ യുദ്ധം കഴിഞ്ഞപ്പോൾ തന്നെ പാക്കിസ്ഥാൻ എല്ലാ അർഥത്തിലും പരാജയപ്പെട്ടിരുന്നു .1971ഡിസംബർ 16 ഇന് പതിമൂന്നു ദിവസത്തെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ നിരുപാധികം ആയുധം വച്ച് കീഴടങ്ങി.ബംഗ്ലാദേശ് പാകിസ്ഥാന്റെ കിരാത ഭരണത്തിൽനിന്നു രക്ഷപെട്ടു സ്വതന്ത്ര രാജ്യമായി.
കിഴക്കൻ പാകിസ്താനിലെ പാക് സൈനിക മേധാവി എ കെ നിയസി യാണ് ഇന്ത്യൻ ലഫ്റ്റനന്റ് ജനറൽ ജെ സ് അറോറാക് മുൻപിൽ കീഴടങ്ങൽ രേഖകൾ ഒപ്പുവച്ചു നിരുപാധികം കീഴടങ്ങിയത്.

കീഴടങ്ങൽ കരാറിൽ ഒപ്പുവച്ച നിമിഷം തന്നെ നിയാസി ഉൾപ്പെടെയുള്ള തൊണ്ണൂറായിരത്തിലധികം പാകിസ്ഥാൻ സൈനികർ യുദ്ധത്തടവുകാരായിത്തീർന്നു .
യുദ്ധത്തടവുകാരോടുള്ള ഇന്ത്യൻ സമീപനം ഉദാരപരമായിരുന്നു .തൊണ്ണൂറായിരം തടവുകാരെ നല്ലവണ്ണം തീറ്റിപ്പോറ്റി അവരെ സ്വരാജ്യത്തേക്കയക്കുകയാണ് നാം ചെയ്തത് .ഒരു പക്ഷെ യുദ്ധത്തടവുകാരോട് യുദ്ധത്തിൽ ജയിച്ച ഒരു രാജ്യം മനുഷ്യ ചരിത്രത്തിൽ എടുത്ത ഏറ്റവും ഉദാരമായ സമീപനമായിരുന്നു അത്.. പരിഷ്കൃതരെന്നവകാശപെടുന്ന പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമെല്ലാം രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധത്തടവുകാരായിപിടിച്ച അസംഖ്യം സൈനികരെ നിഷ്കരുണം വധിക്കുകയാണുണ്ടായത് എന്നതാണ് ചരിത്ര സത്യം .

NB:This post is an original work ,not a shared post or a copied post: Rishidas S.

PS: ബംഗ്ളാദേശ് വിമോചനയുദ്ധത്തിലെ നമ്മുടെ വിജയത്തിൽ നാം ഏറ്റവും കടപ്പെട്ടിരിക്കുന്നത് സോവിയറ്റു യൂണിയനോടാണ് നാം ഉപയോഗിച്ച ആയുധങ്ങൾ എല്ലാം സോവിയറ്റു നിർമ്മിതം ആയിരുന്നു .പാക്കിസ്ഥാൻ നാവിക സേനയെ തകർത്ത സ്‌റ്റിക്സ് മിസൈലുകൾ അന്നത്തെ മുൻനിര സോവിയറ്റ് ആന്റി ഷിപ് മിസൈൽ ആയിരുന്നു .ടാങ്കുകൾ സോവിയറ്റു നിർമിത T-54/55, വിമാനങ്ങൾ ,സോവിയറ്റു നിർമിത മിഗ് ,സുഖോയ് സീരീസിൽ പെട്ടവ ,നാവിക മിസൈലുകൾ എല്ലാം സോവിയറ്റു നിർമ്മിതം. സോവിയറ്റു യൂണിയനോടുള്ള നമ്മുടെ കടപ്പാട് വളരെ വലുതാണ്.

കടപ്പാട് – ഋഷി ദാസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply