യൂബര്‍ ടാക്‌സി ഇനി തൃശ്ശൂരിലേക്കും…

യൂബര്‍ ടാക്‌സി സര്‍വീസ് തൃശ്ശൂരിലേക്കും. ഓണ്‍ലൈനിലൂടെ കുറഞ്ഞ ചെലവില്‍ ടാക്‌സി യാത്രാസൗകര്യം ലഭിക്കുന്ന യൂബര്‍ ഓണനാളുകളില്‍ തൃശ്ശൂര്‍ നഗരത്തില്‍ സര്‍വ്വീസ് തുടങ്ങും. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഹോട്ടല്‍ ഗരുഡയില്‍ ഉദ്ഘാടനം.

ഓട്ടോയുടെ നിരക്കില്‍ ടാക്‌സി കാറില്‍ യാത്രചെയ്യാമെന്നതാണ് യൂബറിന്റെ നേട്ടം. ഓണ്‍ലൈനായി പ്‌ളേസ്റ്റോറില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് യൂബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ പ്രവേശിച്ച് ഓണ്‍ലൈനായി സമീപത്തുള്ള ടാക്‌സിയിലേക്ക് സന്ദേശമയയ്ക്കാം. പെട്ടെന്നുതന്നെ വിളിക്കുന്ന ആളുടെ അടുത്ത് ടാക്‌സി എത്തും.

ജി.പി.എസ്. സഹായത്തോടെ എളുപ്പമാര്‍ഗ്ഗം വഴി നിശ്ചിത സ്ഥാനത്തെത്താം. ഓടുന്ന കിലോമീറ്ററിനനുസരിച്ചുള്ള ചാര്‍ജ് നല്‍കിയാല്‍ മതിയാകും.

Source – http://www.mathrubhumi.com/thrissur/malayalam-news/uber-taxi-thrissur–1.2185082

Check Also

ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം

തുടക്കം മുതൽ ഇന്നു വരെ നഷ്ടക്കണക്കുകളാണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക് പറയുവാനുള്ളത്. എന്നാൽ ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില …

Leave a Reply