സൂര്യനെല്ലിയിലെ ഒറ്റയാൻ – തനിച്ചൊരു സൂര്യനെല്ലി യാത്രയുടെ കഥ

ഈ യാത്രാവിവരണം നമുക്കായി വിവരിച്ച് എഴുതിയിരിക്കുന്നത് – Jithin Jayasankar Kollara.

“നിങ്ങൾ നിങ്ങളോട് തന്നെ ഉള്ളു തുറന്ന് സംസാരിച്ച് എത്ര നാളായി ??.. ഒരുപാട് എന്നു ഉത്തരമുള്ള കുറേ പേർ എങ്കിലും ഉണ്ടാകും .. അതിനൊരു കംപ്ലീറ്റ് സൊലൂഷൻ ആണ് ഒരു Solo ride .. ഒറ്റയ്ക്കൊരു ദൂരയാത്ര. Trust me 4-5 പേർ ചേർന്ന് ഏതെങ്കിലും Hill station പോയി കള്ളും കുടിച്ച് ഹോട്ടലിൽ കിടന്നുറങ്ങി പിറ്റേന്ന് എപ്പൊഴൊക്കെയോ ഹോട്ടൽ റൂമിൽ നിന്ന് എണീറ്റ് പേരിന് എവിടെയെങ്കിലും എത്തി എന്ന് വരുത്തി facebook ൽ ഒരു Status ഉം Selfie ഉം ഇട്ട് തിരികെ പോകുന്ന ക്ലീഷേ അനുഭവങ്ങളേക്കാൾ എന്തുകൊണ്ടും വ്യത്യസ്ത അനുഭവം സമ്മാനിക്കും ഒറ്റയ്ക്ക് ഉള്ള ഒരു Ride ..

3 ദിവസം ലീവ് കിട്ടിയപ്പോൾ ഒന്നും നോക്കിയില്ല .. ആലോചിച്ചു എവിടെ പോവണം ഉച്ചക്ക് ഒരു തിരുമാനത്തിലെത്തി .. മൂന്നാറിലെ ഇതുവരെ പോവാഞ്ഞ സ്ഥലങ്ങളിലേയ്യ്ക്ക് പോവാം. 2 ജോഡി Dress ഉം പായ്ക്ക് ചെയ്ത് Bike Start ചെയ്തു. perinjanam – irijalakuda – Ankamali- | Kothamangalam – Adimali – Munnar 160 km .. 6 മണിക്ക് മൂന്നാറെത്തി. മൂന്നാറിൻ്റെ തണുപ്പ് എന്നെ വരവേറ്റു. ഒരു മസാല കോഫി യും കുടിച്ച് ഇരുന്നപ്പോൾ തോന്നി നാളത്തെ സൂര്യോദയം
കൊളുക്കുമലയിൽ ആവാം. സൂര്യനെല്ലിയിൽ നിന്നാണ് കൊളുക്കുമല യാത്ര തുടങ്ങുക. 20 Km ഇനിയും പോണം സൂര്യനെല്ലിക്ക് ,, തണുത്ത് കൈകൾ വിറങ്ങലിച്ചിരിക്കുന്നു .യാത്ര തുടർന്നു. 10 km കഴിഞ്ഞപ്പോഴേക്കും
പേടിപ്പിക്കുന്ന നിശബ്ദതയും അതിനെ മരവിപ്പിക്കുന്ന തണുപ്പും മാത്രം. സൂര്യനെല്ലിക്ക് 5 Km മുൻപ് വണ്ടി നിർത്തി .. ഇനി ഒരു ചുടു ചായ കുടിക്കാതെ ഒരടി നീങ്ങാൻ പറ്റില്ല. ചായ കുടിക്കാൻ നിർത്തിയപ്പോൾ ഹോട്ടൽ
ജീവനക്കാരൻ ” റൂം വേണമാ സാർ ?:” എന്നാൽ ശരി ഇവിടെ എടുത്തേക്കാം എന്നു ഞാനും വിചാരിച്ചു. 5 Km ഉള്ളൂ
സൂര്യനെല്ലിക്ക് നാളെ നേരത്തെ എണീറ്റ് പോകാം ന്ന് വിചാരിച്ചു. “wait ചെയ്യു സർ .. Room owner ആനയെ കാണാൻ പോയിരിക്കയാണ് . ആള് വരുമ്പോൾ റൂം കാണിച്ച് തരും .. സാറിന് കാണണോ ആനയെ? ”

ഞാൻ ഓർത്തു, ആനയെ കാണാനോ ഈ മൂന്നാറിലും ഉത്സവമോ? ഞങ്ങൾ തൃശൂർക്കാർ എത്ര ആനയെയും ഉത്സവവും കണ്ടിരിക്കുന്നു .. തിരുവമ്പാടി ശിവസുന്ദർ … പാമ്പാടി രാജൻ .. പാറമേക്കാവ് പത്മനാഭൻ .. ഞാൻ ആലോചിച്ചു, അന്നാലും ഈ മൂന്നാറിൽ ഏതായിരിക്കും famous ആന .. ഇനി വല്ല ‘മീശപ്പുലിമല ശിവസുന്ദർ ‘ “കൊളുക്കുമല കേശവൻ ” ” മാട്ടുപ്പെട്ടി മഹാദേവൻ” അങ്ങനെ വല്ലതും ആയിരിക്കുമോ..? ഉള്ളിലെ ചിരി പുറത്തേക്ക് വന്നപ്പോൾ കണ്ടവർ വിചാരിച്ചു കാണും എനിക്ക് വട്ടാണെന്ന്. ഒറ്റക്ക് ബൈക്കും എടുത്ത് 200 km ഓടിച്ച് തണുപ്പു കൊള്ളാൻ വന്ന എനിക്ക് വട്ടല്ലാതെ വേറെ എന്ത് പിരാന്താണ് ലെ..

Room owner വന്നു. റും കാണിച്ച് തന്നിട്ട് പറഞ്ഞു ” 4 മണിക്ക് പോയാൽ സൂര്യോദയത്തിനു മുമ്പ് കൊളുക്കുമല എത്താം ഞാൻ 4 മണിക്ക് വിളിക്കാം” സന്തോഷം .. എനിക്ക് അറിഞ്ഞൂടെ എന്നെ ALARM വച്ചാലും 3-4 Snoozing കഴിയാതെ എണീറ്റ ചരിത്രമില്ല. ഇതിപ്പേiൾ പുള്ളിക്കാരൻ വിളിക്കുംലോ. കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു. 4 മണിക്ക് തന്നെ അണ്ണൻ വിളിച്ചു. BiKe സ്റ്റാർട്ട് ചെയ്ത് സൂര്യനെല്ലിക്ക് പോവാൻ തുടങ്ങിയപ്പോൾ അണ്ണൻ പറഞ്ഞു “സൂക്ഷിച്ച് പോണേ .. ആ റോഡിൽ ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട്.. ഞാൻ ഇന്നലെ കാണാൻ പോയിരുന്നു.”

പടച്ചോനേ………. അപ്പൊ ഇന്നലെ ആനയെ കാണാൻ പോയിന്ന് പറഞ്ഞത് ഇതായിരുന്നോ? പുള്ളിക്കാരൻ മൊബൈലിൽ ഫോട്ടോസ് കാട്ടിത്തരുന്നു .. ഫോട്ടോയിൽ മേൽ മുഴുവൻ മണ്ണ് വാരിയിട്ട് കലിപ്പ് മോഡിൽ നിൽക്കുന്ന ഒറ്റയാൻ.. “പറഞ്ഞ് പേടിപ്പിച്ചതും പോര ഫോട്ടോ കാട്ടിതന്ന് പിന്നെയും പേടിപ്പിക്കുന്നോടാ ദുഷ്ടാ ..

” 5 km ഉള്ളൂ സൂര്യനെല്ലിക്ക് അവിടെ നിന്നാണ് കൊളുക്കുമല യാത്ര തുടങ്ങുന്നത്.. ആ 5 Km , 50 Km പോലെയാണ് എനിക്ക് തോന്നിയത്. BiKe 20 km വേഗതയിൽ  മാത്രമാണ് പോകുന്നത് .ഇരുട്ട് .. കൊറേ ഇരുട്ട്.. തണുപ്പ് .. കാക്കതൊള്ളായിരം തണുപ്പ് .. പേടി .. അതിന് അളവ് ഇല്ല. റോഡിൽ അവിടെ ഇവിടെ ആയ് Elephant crossing Zone എന്ന് warning Board ഉം പോരെങ്കിൽ നല്ല ആനപ്പിണ്ടത്തിൻ്റെ മണവും .. റോഡു നീളെ വളവുകൾ .. വിജനമായ വഴി.. ഓരോ പാറ കാണുമ്പോഴും തോന്നും ആന ആണോ എന്ന് .. കൈ ആണേൽ തണുത്ത് വിരുന്നു പേടി കൊണ്ട് ആ വിറയൽ അങ്ങ് ഇരട്ടിയായി . ഒറ്റയാൻ്റെ മുൻപിൽ പെട്ടാൽ തെച്ചികോട്ട്കാവ് രാമചന്ദ്രൻ തലപ്പൊ ക്ക മത്സരത്തിൽ Pose ചെയ്ത് നിന്നു തന്ന പോലെ നിന്ന് തരില്ല എന്ന് നന്നായ് അറിയാം .. പൊറോട്ട അടിക്കും പോലെ എടുത്ത് അടിച്ചു കളയും ആശാൻ..

ആനപ്പേടി മാറ്റാൻ സിനിമാപ്പാട്ടും പാടിയാണ് പോക്ക് “നന്ദലാല ഹേയ് നന്ദലാല … ” ഒരു വിധം പേടി മാറ്റി മുന്നിലേക്ക് പോയപ്പോൾ പിന്നെയും elephant crossing zone warning borard.. ” ച്ചെ ” നശിപ്പിച്ച് പാട്ടിൻ്റെ ആ ഫ്ളോ അങ്ങ് പോയി. പിന്നേം പേടി.. ഒരു വിധം സൂര്യനെല്ലി എത്തി. “ഹൊ ഇരട്ട പെറ്റ സുഖം” അത്യാവശ്യം നല്ല Tire Support ഉള്ള ബൈക്ക് ആയതിനാൽ എൻ്റെ Yamaha FZ കൊണ്ട് കൊളുക്കുമല കേറാം എന്നു കരുതി പിന്നീടാണ് അറിഞ്ഞത് സ്വകാര്യ വണ്ടികൾ ഇപ്പോൾ കടത്തി വിടുന്നില്ല .. പെട്ടു .. ജീപ്പ് വിളിക്കാൻ 1800 രൂപ വരും . ജീപ്പ് ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ പുള്ളി തന്നെ ഒരു പരിഹാരം പറഞ്ഞ് തന്നു .. വേറൊരു ഗാംങ്ങ് ജീപ്പ് വിളിക്കുമ്പോൾ നിന്നെയും കൂട്ടാം നീ ഒരു ഷെയർ അവർക്ക് കൊടുത്താൽ മതി .. അങ്ങനെ തിരുവന്തപുരത്തെ 5 വിദ്യാർത്ഥികൾക്കൊപ്പം ഞാനും പുറപ്പെട്ടു ജീപ്പിൽ .

ജീപ്പ് ഡ്രൈവർക്ക് പറയാനും ആന കഥ മാത്രം . കഴിഞ്ഞ ആഴ്ച ചിന്നക്കനാലിനടുത്ത് ഇറങ്ങി കൃഷി നശിപ്പിച്ച് ആൾക്കാരെ ഭീതിയിലാഴ്ത്തിയ കൊമ്പനെ പറ്റി.. 7 Km കട്ടക്കല്ല് റോഡിൽ ഒരു ബുൾ സൈ അടിക്കുന്ന ലാഘവത്തോടെ ജീപ്പ് ഓടിക്കുന്ന ഡ്രൈവറെ അത്ഭുതത്തോടെ അല്ലാതെ നോക്കിയിരിക്കാൻ നിർവാഹമില്ലായിരുന്നു. ” ചേട്ടൻ സൂപ്പറാ….” തണുപ്പ് അതിൻ്റെ എല്ലാ പരിധിയും ലംഘിച്ചു .. 6 മണിയോടെ കൊളുക്കുമല എത്തി.  മഞ്ഞിൽ പുതഞ്ഞ മലനിരകൾ .. കൊളുക്കുമലയിലെ സൂര്യോദയം ഒരു അനുഭവം തന്നെയാണ്. എത്ര വർണിച്ചാലും പോര. കണ്ട് തന്നെ അറിയണം . ഒരു ഫോട്ടോ എടുക്കാൻ പോലും നന്നേ വിഷമിച്ചു . കൈ വിരലുകൾ അത്രമേൽ മരവിച്ചിരിക്കുന്നു..

നിരോധിച്ചു എന്ന് ഉത്തരവ് വന്നിട്ടും കൊളുക്കുമലയിലെ private estate ൽ നിന്നും മീശപ്പുലിമലയിലേക്ക് 100 രൂപ പാസ്സുകൾ സുലഭം .. ഇതൊന്നു ചോദ്യം ചെയ്യാൻ ഒരുദ്യോഗസ്ഥനും ഇല്ലേ? ഇല്ലിക്കൽ കല്ലിലെ പോലെ ഒരു ദുരനുഭവം
ഉണ്ടാവണമായിക്കും ലെ അധികൃതർക്ക് ബോധോദയം വരാൻ !? ഈ കാലാവസ്ഥയുമായ് ഞാൻ അത്രമേൽ പ്രണയത്തിലായിരിക്കുന്നു . അടുത്ത് കാണാൻ വേറെ ഏത് സ്ഥലമാണെന്ന് തിരക്കിയപ്പോൾ ഹോട്ടൽ അണ്ണൻ പറഞ്ഞു “ആനയിറങ്ങൽ ഡാം ” ഉണ്ട്.  ശ്ശെടാ .. ഇവിടെ ആനയില്ലാത്ത ഒന്നുമില്ലേ?. വേനൽകാലത്ത് ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണത്രെ .

സൂര്യനെല്ലി യിൽ നിന്ന് 15 KM തേനി കൂട്ടിൽ സഞ്ചരിച്ചാൽ ആനയിറങ്ങൾ ഡാം എത്തി . ഡാമും കൊള്ളാം അവിടത്തെ Boating ഉം കൊള്ളാം. പല തരം Tea ആണ് ഇവിടത്തെ മറ്റൊരാകർഷണം. Masala Tea .. Ginger Tea .. Ayur Tea .. അങ്ങനെ പേരു മാത്രം മാറി രുചിയൊക്കെയും ഒന്നായ ഒരു പാട് തട്ടിപ്പ്ചായകൾ ( സത്യായിട്ടും ). സൂര്യനെല്ലിയിലെ തണുപ്പിനോടും ആനപ്പേടിയോടും കൊളുക്കുമലയോടും വിട പറഞ്ഞ് ഞാൻ ഇറങ്ങി .. തീർച്ചയായും വേറിട്ടൊരു അനുഭവമായിരുന്നു. ഞാൻ എനിക്ക് സമ്മാനിച്ചതിൽ ഏറ്റവും മികച്ചത് . എന്തു പറഞ്ഞാലും Solo ride ഒരു Therapy ആണ് . The best Therapy to keep your mind relaxed . ഒരു സുഹൃത്തിൻ്റെ whats app Status പറയും പോലെ “GETTING L0ST is not a waste of time.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply