ദുബായ് സഞ്ചാരികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത!!

ദുബായിലെത്തുന്നവര്‍ക്ക് ഇനി സുഗമയാത്രയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സഞ്ചാരികള്‍ക്കായി ഇതാ ബ്ലോക് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു.ദുബായ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് പുതിയ സംവിധാനത്തിനായുള്ള നടപടി തുടങ്ങിയിരിക്കുകയാണ്. ദുബായി സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം പ്രതിനിധികളുടെ പങ്കാളിത്തവും സജീവമാണ്.

ബ്ലോക് ചെയിന്‍ സംവിധാനം വരുന്നതോടെ ഇടനിലക്കാരില്ലാതെ യാത്ര ചെയ്യാനും അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താനും വഞ്ചിക്കപ്പെടാതിരിക്കാനും ഇതു സഹായിക്കും. ദുബായിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പുതിയ സംവിധാനം.

രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട 10 എക്‌സ് സംരംഭങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഒരുവര്‍ഷത്തിനകം ഇതു പൂര്‍ത്തിയാകും.

Source – http://www.kairalinewsonline.com/2018/02/27/163889.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply