കെഎസ്ആര്‍ടിസി ബസുകളുടെ സമയമറിയണോ? ആനവണ്ടി നോക്കൂ..

ഏറ്റവും സുഖകരമായ യാത്രയാണ് കെഎസ്ആര്‍ടിസി ബസുകളിലേത്. എന്നാല്‍ ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയെക്കുറിച്ചു പറയാനുള്ളത് പരാതികള്‍ മാത്രം. ബസിന്‍റെ സമയമോ മറ്റു വിവരങ്ങളോ അറിയാന്‍ നിശ്ചിത സംവിധാനങ്ങളില്ലെന്ന ജനങ്ങളുടെ പരാതിക്കു മറുപടിയായാണ് “ആനവണ്ടി’ എത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ ഡിജിറ്റലാക്കുക, കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം കെഎസ്ആര്‍ടിസി ബ്ലോഗ്‌ ‘aanavandi.com’ എന്ന ഈ വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.

സമയവിവരങ്ങള്‍ അറിയുവാന്‍ : CLICK HERE


ഈ വെബ്സൈറ്റില്‍ നിലവില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെയുള്ള എല്ലാ സര്‍വീസുകളുടേയും സമയ വിവരങ്ങള്‍ ലഭിക്കും. എറണാകുളത്തു നിന്നു കോട്ടയത്തേക്കുള്ള ബസിന്‍റെ സമയം സെര്‍ച്ച് ചെയ്യുന്ന വ്യക്തിയ്ക്ക് എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളുടെ സമയത്തിനു പുറമേ ബസ് പുറപ്പെടുന്ന സമയം, കോട്ടയത്ത് എത്തിച്ചേരുന്ന സമയം എന്നിവയും അറിയാന്‍ സാധിക്കും. 2G  ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴി വെബ്സൈറ്റ് ഉപയോഗിക്കാം. സൈറ്റിലെ യൂസര്‍ റേറ്റിംഗ് സംവിധാനമുപയോഗിച്ചു സന്ദര്‍ശകര്‍ക്ക് പ്രസ്തുത സര്‍വീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമന്‍റ് ആയി രേഖപ്പെടുത്തുവാനും സാധിക്കും. കൂടാതെ കെഎസ്ആര്‍ടിസി ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍ വിലാസങ്ങള്‍ എന്നിവയും ആനവണ്ടി ഡോട്ട് കോമില്‍ ലഭിക്കും.

ഇന്ത്യയില്‍ ഒരു പൊതു ഗതാഗത കോര്‍പ്പറേഷന്‍റെ എല്ലാ ബസ് സര്‍വീസുകളുടേയും സമയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന ആദ്യത്തെ വെബ്സൈറ്റ് എന്ന പ്രത്യേകത ആനവണ്ടിക്കുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സംവിധാനം ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തു നിന്നു യാതൊരു സഹകരണവും ലഭിച്ചിരുന്നില്ലെന്ന് സംഘാടകര്‍ പറഞ്ഞു.
ഡിപ്പോകളിലെ ബസുകളുടെ സമയക്രമം, മറ്റു വിവരങ്ങള്‍ എന്നിവ ലഭിച്ചത് വിവരാവകാശ നിയമപ്രകാരമാണ്. ബസുകളുടെ സമയക്രമം പറയാന്‍ മടിച്ച അധികൃതര്‍ പദ്ധതിയോടു നിസഹകരണ മനോഭാവമാണ് കാണിച്ചതെന്നും സംഘാടകര്‍.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply