1971ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ റാഞ്ചല്‍ പിന്നെയൊരു ട്വിസ്റ്റും…

1971,ജനുവരി 30ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പറന്നു പൊങ്ങിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ FOKKER F 27 FRIENDSHIP വിഭാഗത്തില്‍പ്പെട്ട ഗംഗ എന്ന പേരുള്ള വിമാനം 2 കാശ്മീരി ഭീകരര്‍ പാക്കിസ്ഥാനിലെ ലഹോരിലെക്ക് തട്ടിക്കൊണ്ടു പോയി.  ഹഷിം ഖുറേഷി അയാളുടെ കസിന്‍ അഷ്‌റഫ്‌ ഭട്ട് എന്നീ ചുറുചുറുക്കുള്ള 2 കശ്മീരികള്‍ ആയിരുന്നു 30 പേരടങ്ങിയ ആ വിമാനം ലാഹോറിലേക്ക് റാഞ്ചിയത്‌ .

ലാഹോറില്‍ വിമാനമിറക്കിയ അവര്‍ തങ്ങള്‍ നാഷണല്‍ ലിബറേഷന്‍ ഫ്രന്റ്‌ ഓഫ് പാക്‌ ഒക്കുപൈട് കശ്മീരിന്റെ പോരാളികള്‍ ആണെന്നും ഇന്ത്യന്‍ ഗവണ്മെന്റ് ജയിലില്‍ ഇട്ടിരിക്കുന്ന 36 കാശ്മീരി വിഖടനവാദികളെ വിട്ടു കിട്ടണമെന്നും,കശ്മീരിലെ തങ്ങളുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും ,പാക്കിസ്ഥാനില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു . ഇന്ത്യന്‍ വിമാനം തട്ടിയെടുത്ത വീരന്മാരെ അനുമോദിക്കാന്‍ അന്നത്തെ പാക്‌ പ്രധാനമന്ത്രി ആയിരുന്ന സുള്‍ഫിക്കര്‍ അലി ഭുട്ടോ ഒക്കെ എത്തുകയും ചെയ്തു. ഈ വാര്‍ത്ത കാട്ടു തീ പോലെ ലോകം മുഴുവന്‍ പരന്നു..

ലോക അഭിപ്രായം തങ്ങള്‍ക്കു എതിരാവുമെന്ന് പേടിച്ചു പാക്കിസ്ഥാന്‍ ഗവണ്മെന്റ് ഭീകരരോട് തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയും അവരൊക്കെ റോഡ്‌ മാര്‍ഗ്ഗം ഫെബ്രുവരി 1ആം തിയതി ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു .വിമാനം മാത്രം അവിടെ ഇട്ടു .എന്നിട്ട് ഇന്ത്യയോടുള്ള കലിപ്പില്‍ കത്തിച്ചു കളയുകയും ചെയ്തു. ഈ കലിപ്പില്‍ ഇന്ത്യന്‍ ഗവണ്മെന്റ് മേലാല്‍ പാക്കിസ്ഥാന്റെ ഏതേലും വിമാനം ഇന്ത്യന്‍ മണ്ണിനു മേലെ പറന്നു അപ്പുറത്ത് ബംഗ്ലാദേശിലേക് പോയാല്‍ വെടിവച്ചിടും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു . സാധാരണ എല്ലാ ബോംബ്‌ കഥയിലെയും പോലെ ഇന്ത്യ തോറ്റെന്ന രീതിയില്‍ ഈ സംഭവവും അവിടെ തീര്‍ന്നു . പാക്കിസ്ഥാനികളും കണ്ടിരുന്ന ബാക്കി എല്ലാവരും കയ്യടിച്ചു .

കഥയിലെ ചെറിയ ഒരു ട്വിസ്റ്റും കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണ്ണമാവില്ല . ചെറിയ ഒരു ഫ്ലാഷ് ബാക്ക്: വിമാന റാഞ്ചല്‍ നടക്കുന്നതിനും കുറച്ചു മുന്നേ ഉള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാലം . അന്ന് മേലെ പറഞ്ഞ ഹഷും ഖുറേഷി ഭീകരന്‍ അല്ല ,മറിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ (BSF ) ചിലവില്‍ ജീവിച്ചിരുന്ന ഒരു RAW ഏജെന്റ് ആയിരുന്നു. ആയിടയ്ക്കാണ് പാക്‌ അധീന കാശ്മീരില്‍ AL-FATAH എന്ന പേരില്‍ ഒരു കാശ്മീരി ഭീകര സന്ഖടന പൊങ്ങി വരുന്നതും ഇങ്ങോട്ട് നുഴഞ്ഞു കയറിയ അവരുടെ 36 പ്രവര്‍ത്തകരെ കാശ്മീര്‍ പോലീസ് പിടിക്കുന്നതും .ഈ സന്ഖടനയെക്കുറിച്ചു കൂടുതല്‍ അറിയുന്നതിന് ഇന്ത്യന്‍ ചാര സന്ഖടന ആയ RAW നമ്മുടെ ഹഷുമിനെ ഇന്ത്യക്കെതിരെ ചോര തിളയ്ക്കുന്ന യുവ കാശ്മീരി ആയിട്ട് അതിര്‍ത്തി കടത്തി അങ്ങോട്ട്‌ വിട്ടു .

പക്ഷെ അവിടെ ചെന്നതും ഹഷും ഖുറേഷി ഇന്ത്യക്കിട്ടു പണി കൊടുത്തു അവരുടെ ISI യുടെ മെയിന്‍ എര്‍ത്ത് ആയി. പക്ഷെ ചാരന്മാരെ നിരീക്ഷിക്കാന്‍ ചാരന്മാരെ പിറകെ വിടുന്ന RAW ഇത് കണ്ടു പിടിക്കുകയും തിരിച്ചു കാശ്മീരില്‍ എത്തിയ ഖുരെഷിയെ BSF പിടിച്ചു പഞ്ഞിക്കിടുകയും ചെയ്തു .അങ്ങനെയാണ് ഒരു ISI ഒരുക്കിയ റാഞ്ചല്‍ പ്ലാനിന്റെ കേട്ടഴിയുന്നത്. ആ പ്ലാന്‍ ഇപ്രകാരം ആയിരുന്നു. ഇന്ദിര ഗാന്ധിയുടെ മകന്‍ രാജീവ്‌ ഗാന്ധി അന്ന് വിമാനം ഒക്കെ പറത്തുന്നുണ്ട്. പുള്ളി പറത്തുന്ന ഒരു വിമാനം തട്ടിയെടുത്തു പാക്കിസ്ഥാനില്‍ എത്തിക്കണം ..അതായിരുന്നു പ്ലാന്‍.അതിനു ഖുരെഷിയെ പരിശീലിപ്പിക്കുകയും ചെയ്തു .

Hashim Qureshi and Ashraf Qureshi.

ഈ പ്ലാനിനെപ്പറ്റി മനസ്സിലാക്കിയ RAW ചെറിയ തിരുത്തലുകളോടെ ISIയുടെ റാഞ്ചല്‍ സ്വപ്‌നങ്ങള്‍ നടക്കാന്‍ ഖുരെഷിക്ക് അനുവാദം കൊടുത്തു. ഉടനെ തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഉപയോഗയോഗ്യമാല്ലതതിനാല്‍ റിട്ടയര്‍ ചെയ്ത ഫോക്കര്‍ വിഭാഗത്തില്‍പ്പെട്ട Ganga എന്ന വിമാനം തൂത്ത് തുടച്ചെടുത്ത്‌ ഖുരെഷിയോടും ബന്ധുവിനോടും തട്ടിക്കൊണ്ടു പോയ്ക്കോളാന്‍ പറഞ്ഞു. രണ്ടു പേര്‍ക്കും യഥാര്‍ത്ഥ തോക്കിനും ബോംബിനും പകരം പെരുന്നാളിന് വാങ്ങുന്ന ടൈപ്പ് ഓരോന്ന് വാങ്ങിക്കൊടുത്തു. വിമാനത്തില്‍ ഇരിക്കുന്നവരെയും സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന പാക്കിസ്തനികള്‍ക്കും ഇതൊരു നാടകം അല്ല എന്ന് തോന്നിക്കാന്‍.

പിന്നെ പൈലറ്റ് രാജീവ്‌ ഗാന്ധിയും ആയിരുന്നില്ല . BSFന്റെ തടവില്‍ കിടന്നു വീര മൃത്യു വരിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാതെയിരുന്ന ഖുരെഷിയും കൂട്ടാളിയും അതിനു സമ്മതിച്ചു. വിമാനം ലാഹോറില്‍ ഇറങ്ങിയതോടെ ആയിരുന്നു യഥാര്‍ത്ഥ കളികള്‍ തുടങ്ങിയത്. ഈ ഭീകര പ്രവര്‍ത്തിയ്ക്കു പിന്നില്‍ പക്കിസ്തനാണെന്ന് ലോകത്തിനു മുന്നില്‍ തെളിവ് സഹിതം കാണിക്കാന്‍ ഇന്ത്യയ്ക്ക് ആയി ..ലോക രാഷ്ട്രങ്ങളുടെ അപ്രീതി ഭയന്ന് പാക്കിസ്ഥാന്‍ എല്ലാരേയും വെറുതെ വിട്ടു.

പക്ഷെ ഇന്ത്യക്കാരുടെ യഥാര്‍ത്ഥ ലക്‌ഷ്യം ഇതായിരുന്നില്ല .ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ ഒരു യുദ്ധം അണിയറയില്‍ രൂപപ്പെട്ടോണ്ടിരുന്ന ഇന്ത്യന്‍ സൈന്യത്തിന് ബംഗ്ലാദേശിലുള്ള പാക്‌ സൈന്യത്തിന്റെ ആയുധങ്ങളും മറ്റു സാധന സാമഗ്രികളും പാക്കിസ്ഥാനില്‍ നിന്ന് കിട്ടുന്നത് തടസ്സപ്പെടുത്തണമായിരുന്നു .എങ്കിലേ യുദ്ധം വേഗം വിജയിക്കൂ .അത് കൊണ്ടു മേലാല്‍ പാക്‌ വിമങ്ങങ്ങള്‍ ഇന്ത്യക്ക് മേലേക്കൂടെ പറക്കരുതെന്നു മുന്നറിയിപ്പ് കൊടുത്തു .യുദ്ധത്തെ ക്കുറിച്ച് യാതൊരു അറിവുമില്ലാതെയിരുന്ന പാക്‌ ചാര സന്ഖടന ഇതിലെ ചതി പെട്ടെന്ന് മനസ്സിലാക്കിയില്ല . പാക്കിസ്ഥാന്റെ വിമാനങ്ങള്‍ ബംഗ്ലാദേശിലേക്ക് ഇന്ത്യക്ക് മേലെക്കൂടെ പറക്കുന്നത് നിരോധിച്ചതിലൂടെ അവിടെയുള്ള പാക്‌ സൈന്യത്തിന് ആയുധങ്ങളും മറ്റു സഹായങ്ങളും കിട്ടുന്നത് തടസ്സപ്പെട്ടു.

മുക്തി ബാഹിനിയുടെ ഗറില്ലാ പോരാട്ടത്തില്‍ വശം കേട്ടിരുന്ന പാക്ക് സൈന്യത്തിന്റെ വയറ്റത്തടിച്ച പോലെയുള്ള സംഭവം ആയിരുന്നു ഇത്. 1971 ഡിസംബര്‍ 3 നു ഇന്ത്യന്‍ സൈന്യം യുദ്ധം തുടങ്ങിയപ്പോള്‍ മാത്രമാണ് ഏകദേശം ഒരു വര്ഷം മുന്നേ ഇന്ത്യക്കാര്‍ കൊടുത്ത പണിയുടെ ഇഫക്റ്റ് പാക്കിസ്ഥാന്‍ മനസ്സിലാക്കിയത്‌ . പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്ന് കിഴക്കന്‍ പാക്കിസ്ഥാനിലെ സൈന്യത്തിന് പോയ സഹായങ്ങള്‍ എത്താന്‍ വളരെയധികം താമസം എടുക്കുകയും ഡിസംബര്‍ 16നു അവര്‍ വലിയ പോരാട്ടം ഒന്നും നടത്താതെ കീഴടങ്ങുകയും ചെയതു .

PS : കുറച്ചു വലിച്ചു നീണ്ടു പോയെന്നറിയാം ,പക്ഷെ കഥയിലെ ട്വിസ്റ്റ്‌ എന്താണെന്നു ആദ്യമേ പറഞ്ഞാല്‍ ആ ത്രില്‍ പോവുമല്ലോ എന്ന് കരുതിയാണ് ഇത്രയ്ക്ക് വളഞ്ഞു മൂക്കില്‍ പിടിച്ചത്. കടപ്പാട് –  Alby S Puthookattil.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply