വഴിയരികിലെ മൈല്‍ കുറ്റികളിലെ നിറങ്ങള്‍ സൂചിപ്പിക്കുന്നത് എന്തെല്ലാം?

യാത്രചെയ്യുമ്പോഴൊക്കെ നമ്മള്‍ വഴിയില്‍ കാണുന്ന ഒന്നാണ് മൈല്‍ക്കുറ്റികള്‍. ഓരോ മൈല്‍ക്കുറ്റികള്‍ വ്യത്യസ്ത നിറങ്ങളിലുമായിരിക്കും. എന്നാല്‍ ആ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അത്തരത്തിലുള്ള നിറങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം.

ഓറഞ്ചു നിറമുള്ള മൈല്‍ക്കുറ്റികള്‍ ഗ്രാമ പ്രദേശത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നുവെന്നും പച്ച നിറമുള്ള മൈല്‍ക്കുറ്റികള്‍ സംസ്ഥാന പാതയിലേക്ക് കടക്കുന്നുവെന്നും സൂചിപ്പിക്കുന്ന. കൂടാതെ മഞ്ഞ നിറമുള്ള മൈല്‍ക്കുറ്റികള്‍ ദേശീയ പാതയിലേക്ക് കടക്കുന്നതായും . കറുപ്പോ വെളുപ്പോ നിറമുള്ള മൈല്‍ക്കുറ്റികള്‍ വലിയ സിറ്റിയിലേക്ക് പ്രവേശിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് .അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളമാണ് ഇത്. അവര്‍ നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം. അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും .പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു. റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് എന്നാണു അര്‍ഥം. ‘Mille’ പിന്നെ ‘Mile’ ആയിമാറി.

ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്. 1 Mile =1 .60934 Km -1.6 Km .അത് 5280 അടി എന്നാൽ വിമാനം ,കപ്പൽ ,കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile ( NM ) ഉപയോഗിക്കുന്നു .കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement ) പറ്റൂ .ആകാശത്തും കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു . 1 Nautical Mile =1.852 Km .അതായത് 100 NM എന്നാൽ 100 x 1.8 =180 Km . ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും .

ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും .”ഒന്നാം മൈല്‍ ,രണ്ടാം മൈല്‍ ” എന്നിങ്ങനെ.  അതേസമയം റെയില്‍വേ ട്രാക്കുകളിലും മൈല്‍ കുറ്റി കാണാം. അടുത്ത സ്റ്റേഷന്‍, അടുത്ത പ്രധാന സ്റ്റേഷന്‍, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതില്‍ രേഖപ്പെടുത്തിയിരിക്കും .ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും. സമുദ്ര നിരപ്പില്‍ നിന്നുള്ള അവിടത്തെ ഉയരം ആണ് അതില്‍ കാണുന്നത്.

കടപ്പാട് – വിവിധ മാധ്യമങ്ങള്‍.

Check Also

നിർത്തിപ്പോയിട്ടും ആളുകൾ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന 7 കാർ മോഡലുകൾ | 7 Cars We Wish Made A Comeback In India

While new automotive manufacturers continue to enter the Indian market bringing all-new products, discontinuation of …

Leave a Reply