മൗണ്ട് ഹുയാഷാന്‍ – ലോകത്തെ ഏറ്റവും അപകടകരമായ നടപ്പാത !!

ലോകത്തെ ഏറ്റവും അപകടകരമായ നടപ്പാത; ജീവന്‍ മുറുകെ പിടിച്ച് മാത്രമേ ഇവിടുത്തെ അവിസ്മരണീയ കാഴ്ചകള്‍ കാണാന്‍ കഴിയൂ. കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാത, കുത്തനെയുള്ള ഗോവണികള്‍,ഒരേ കാലും സൂക്ഷിച്ച് എടുത്ത് വയ്‌ക്കേണ്ട ചെറു തുരങ്കങ്ങള്‍. താഴേക്ക് നോക്കുമ്പോള്‍ തകലകറക്കം അനുഭവപ്പെട്ടുത്തുന്ന മലമുകളിലെ കാഴ്ച. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ പൊടി പോലും കിട്ടില്ല, ഇതാണ് ചൈനയിലെ മൗണ്ട് ഹുയാഷാന്‍. ലോകത്തിലെ ഏറ്റവും അപകടകരമായ നടപ്പാത. സാഹസികരുടെ പ്രിയ ക്രേന്ദ്രമാണ് ഇവിടം..

സന്ദര്‍ശകരുടെ പ്രവാഹമുള്ള ഹുയാഷാന്‍ എന്ന ഭീമന്‍ മലനിര. മലയിലൂടെയുള്ള കുത്തനെയുള്ള ഗോവണികള്‍, മലയിടുക്കുകളില്‍ മരവും കമ്പിയും കൊണ്ട് നിര്‍മ്മിച്ച കഷ്ടിച്ച് ഒരാള്‍ക്ക് പടി പടിയായി നടക്കാന്‍ കഴിയുന്ന പാത,പാറക്കെട്ടുകളെ പുണര്‍ന്ന് പടി പടിയായി കയറേണ്ട ഇടുങ്ങി നടപാതകളും ശ്വാസം നിലപ്പിക്കുന്നതാണ്. ഒരു ജീവന്‍ മരണപോരാട്ടം പോലെയാണ് ഈ ദുര്‍ഘട പാതയിലേക്കുള്ള യാത്ര. മതിയായ സുരക്ഷകളോട് കൂടിയാണെങ്കില്‍ പോലും, ഈ പാറക്കെട്ടുകള്‍ക്കിടയിലെ തൂക്കു പാലത്തിലൂടെ നടക്കാന്‍ അസാമാന്യ മനക്കട്ടി വേണം ഈ മലനിരകള്‍ കയറാന്‍.

നിങ്ങളിലെ അതിസാഹസികനെ പുറത്തേടുക്കാനുള്ള ഒരു അവസരമാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉള്ളത്. അഞ്ച് കൊടുമുടികളില്‍ നിന്നും ഉയര്‍ന്ന് 7,087 അടി ഉയരത്തിലാണ് മൗണ്ട് ഹുയാഷാന്‍ നിലകൊള്ളുന്നത്. ലോകത്തെ ഏറ്റവും ദുര്‍ഘടമായ ഈ നടപ്പാതയില്‍ അപകടങ്ങള്‍ ഇപ്പോഴും പതിയിരിക്കുന്നു.

മൗണ്ട് ഹുയാഷാനില്‍ പ്രതിവര്‍ഷം 100 ജീവനുകള്‍ നഷ്ടപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഈ കണക്കുകള്‍ ഒന്നും സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവിനെ സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. ഇന്നും ഇങ്ങോട്ടുള്ള സഞ്ചാരികളുടെ ഒഴുക്കിന് ഒട്ടും കുറവില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ നടപാത സാഹസികര്‍ സ്വപ്‌നം കാണുന്ന ഇടം കൂടിയാണത്.

മലമുകളില്‍ സ്ഥിതി ചെയ്യുന്ന താവോ ബുദ്ധ സന്യാസിക്കളുടെ ക്ഷേത്രത്തിലേക്കാണ് ഈ യാത്ര ചേന്ന് അവസാനിക്കുന്നത്. സന്യാസികളുടെയും തീര്‍ത്ഥടകരുടെയും സൗകര്യത്തിനായി നിര്‍മ്മിച്ച കോവണിപ്പടികളാണ് ഇവിടെ ഉള്ളത്. സൗകര്യം എന്ന് പറയുമ്പോള്‍ അത് അത്ര ആര്‍ഭാടത്തിലുള്ളതാവും എന്ന് ചിന്തിക്കരുത്. വളരെ ഭുര്‍ഘടം പിടിച്ച വഴിയില്‍ ഒരു കാല്‍ എടുത്ത് വയ്ക്കാന്‍ കഴിയുന്ന ഒരു പടി അത്ര മാത്രം..

മൗണ്ട് ഹുയാഷാന്‍ മലമുകളിലെ ബുദ്ധക്ഷേത്രം കാരണം ഈ പാത ഒരു വിശുദ്ധ സ്ഥലം എന്നതിലുപരി സാഹസിക ഇഷ്ടപ്പെട്ടുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങലില്‍ ഒന്നായി ഇവിടം മാറ്റി കഴിഞ്ഞിരിക്കുന്നു. സാഹസികന്‍ എന്ന് അവകാശപ്പെട്ടുന്നവര്‍ക്ക് എല്ലാം തന്നെ ഈ യാത്ര പൂര്‍ത്തിയാക്കുന്നത് അവിശ്വസനീയമായ എന്നായിരുന്നു.

മൗണ്ട് ഹുയാഷാന്‍ മലമുകളിലെ ബുദ്ധക്ഷേത്രത്തിലെ കാഴ്ചകള്‍.. മൗണ്ട് ഹുയാഷാനില്‍ നിന്ന് അതിശയകരമായ സൂര്യോദയവും ഇവിടുത്തെ പ്രത്യേ കതയാണ്. മൗണ്ട് ഹുയാഷാന്‍ മലമുകളില്‍ നിന്നുള്ള സൂര്യോദയം ആ പാതയിലൂടെയുള്ള സഞ്ചാരികൾക്ക് കാഴ്ചക്ക് വളരെ പ്രിയപ്പെട്ടതാവുന്നു.

ചരിത്രം: മതപരമായി എറെ പ്രധാന്യമുള്ള ഒരു ഒരു പ്രദേശം കൂടിയാണ് ഇത് B.C രണ്ടാം നൂറ്റാണ്ടിൽ പഴക്കമുള്ള പക്കോവിന്റെ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഒരു ഡാവോയിസ്റ്റ് ക്ഷേത്രമുണ്ടായിരുന്നു ഇവിടെ – ഈ മലമുകളിൽ പാതാളത്തിന്റെ ദേവത ജീവിക്കുന്നു എന്ന് തവോയിസ്റ്റുകൾ വിശ്വാസിച്ചിരുന്നു – ഈ വിടെ നിരവധി ചൈനിസ് ഔഷധ സസ്യങ്ങൾ വളരുന്ന പ്രദേശമായതിനാൽ മരുന്നു കൾ കണ്ടൊത്തുന്നതിനും മറ്റും അന്വേഷകരുടെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇത്.

കടപ്പാട് – അജോ ജോര്‍ജ്ജ് (ചരിത്ര ശാസ്ത്ര നിഗൂഢതകളുടെ അവലോകനവും ചിന്തകളും).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply