കു​ര​ങ്ങു​ക​ളെ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​പ്പു​ക പ​രി​ശോ​ധ​ന: ഫോ​ക്​​സ്​​വാ​ഗ​ൻ കുരുക്കിൽ

ബ​ർ​ലി​ൻ: മ​ലി​നീ​ക​ര​ണ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ,  ഫോ​ക്​​സ്​​വാ​ഗ​ൻ വീ​ണ്ടും കു​രു​ക്കി​ൽ. ക​ു​ര​ങ്ങു​​ക​ളെ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​ത്തി​​െൻറ പു​ക പ​രി​ശോ​ധി​പ്പി​ച്ച​തി​നാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ൾ  അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്.  പ​രീ​ക്ഷ​ണ​ത്തി​നാ​യി പ​േ​ത്താ​ളം കു​ര​ങ്ങ​ന്മാ​രെ പു​തി​യ മോ​ഡ​ൽ കാ​ർ പു​റ​ത്തു​വി​ടു​ന്ന പു​ക ശ്വ​സി​പ്പി​​ച്ചെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം.

ക​മ്പ​നി ന​ട​ത്തി​യ പ​രീ​ക്ഷ​ണം മൃ​ഗ​പീ​ഡ​ന​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞ​താ​യി യു.​എ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. 201​4ലാ​ണ്​ 10 കു​ര​ങ്ങ​ന്മാ​രെ ഉ​പ​യോ​ഗി​ച്ച്​ ക​മ്പ​നി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, വാ​ഹ​നം പു​റ​ത്തു​വി​ടു​ന്ന വി​ഷ​മ​യ​മാ​യ ​ നൈ​ട്ര​ജ​ൻ ഒാ​ക്​​സൈ​ഡു​ക​ൾ കു​ര​ങ്ങു​ക​ളെ കൂ​ടാ​തെ 25ഒാ​ളം മ​നു​ഷ്യ​രെ ശ്വ​സി​പ്പി​ച്ച​താ​യി ജ​ർ​മ​നി​യി​ലെ ഒ​രു പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ലോ​​ക​മെ​മ്പാ​ടും 1.1 കോ​ടി കാ​റു​ക​ളാ​ണ്​ ഫോ​ക്​​സ്​​വാ​ഗ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മി​ക്ക വാ​ഹ​ന​ങ്ങ​ളും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. നൈ​ട്ര​ജ​ൻ ഒാ​ക്​​സൈ​ഡ്​ ശ്വ​സി​ക്കു​ന്ന​തി​ലൂ​ടെ ആ​സ്​​ത്​​മ ഉ​ൾ​െ​പ്പ​ടെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

പ​രി​സ്​​ഥി​തി​യെ​യും ആ​രോ​ഗ്യ​ത്തെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന യൂ​റോ​പ്യ​ൻ ഗ​വേ​ഷ​ണ സം​ഘ​മാ​ണ്​ ഫോ​ക്​​സ്​​വാ​ഗ​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്​ നി​യോ​ഗി​ച്ച​ത്. കു​റ്റ​ക്കാ​രാ​ണെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ കാ​ർ ക​മ്പ​നി​ക്കെ​തി​രെ  ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജ​ർ​മ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Source – http://www.madhyamam.com/hotwheels/crazy-cars/volkswagen-under-fire-diesel-tests-monkeys-humans-hot-wheels/2018/jan/29/418115

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply