തിരുവല്ലയുടെ മാങ്കുളം സര്‍വീസിന്‌ അധികൃതരുടെ അള്ള്‌

കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന ഏക ടൗണ്‍ ടു ടൗണ്‍ സര്‍വീസായ തിരുവല്ല-മാങ്കുളം ഫാസ്‌റ്റ്‌ പാസഞ്ചറിന്‌ അധികൃതര്‍ തന്നെ അള്ളുവയ്‌ക്കുന്നു. പ്രതിദിനം 9,000 മുതല്‍ 14,000 രൂപവരെ വരുമാനം ലഭിക്കുന്ന സര്‍വീസാണ്‌ പല കാരണങ്ങള്‍ പറഞ്ഞ്‌ അട്ടിമറിക്കുന്നത്‌. ഡിപ്പോയില്‍ നിന്നുള്ള മറ്റു പല ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകള്‍ക്കും ഇതിന്റെ പകുതി പോലും വരുമാനം ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന ഈ സര്‍വീസ്‌ കട്ടപ്പുറത്താക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്‌.

ഇടതു-വലതു യൂണിയനുകള്‍ തമ്മിലുളള രാഷ്‌ട്രീയ വടംവലിയാണ്‌ സര്‍വീസ്‌ അട്ടിമറിക്കാന്‍ ഇടയാക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. കോണ്‍ഗ്രസ്‌ യൂണിയന്‍ നേതാക്കളുടെ ശ്രമഫലമായി ആരംഭിച്ച സര്‍വീസ്‌ അട്ടിമറിക്കാന്‍ സി.പി.എം അനുകൂല സംഘടനാ നേതാക്കള്‍ ഉള്‍പ്പെടുന്ന ഡിപ്പോ അധികൃതര്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഉച്ചയ്‌ക്ക്‌ 1.45 ന്‌ പുറപ്പെട്ട്‌ പിറ്റേ ദിവസം ഉച്ചയ്‌ക്ക്‌ 12 ന്‌ തിരിച്ചെത്തുന്ന സര്‍വീസിന്‌ തുടക്കത്തില്‍ തന്നെ 9000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഒരാഴ്‌ച പിന്നിട്ടപ്പോള്‍ വരുമാനം പതിനായിരമായി ഉയര്‍ന്നു. ഇതിനോടകം ആദ്യം വിട്ടു നല്‍കിയ പുതിയ ബസ്‌ സാങ്കേതിക കാരണം പറഞ്ഞ്‌ പിന്‍വലിച്ചു. ഇതോടെ റൂട്ട്‌ അലങ്കോലമായി.

സമതലങ്ങളില്‍ പോലും സമയം പാലിക്കാന്‍ കഴിയാത്ത കാലപ്പഴക്കമുള്ള വേണാട്‌ ബസാണ്‌ കുന്നും മലകളും കുത്തുകയറ്റവുമുള്ള സര്‍വീസിന്‌ പിന്നീട്‌ നല്‍കിയത്‌. കാലപ്പഴക്കമുളള ബസിന്റെ ദുരവസ്‌ഥ മൂലം സര്‍വീസിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതായതോടെ 1.45ന്‌ പുറപ്പെടേണ്ട ബസ്‌ 1.15ന്‌ പുറപ്പെട്ട്‌ തുടങ്ങി. എന്നിട്ടും സമയക്രമം ഒട്ടും തന്നെ പാലിക്കാന്‍ കഴിയാതായി. അടുത്ത ദിവസം ഉച്ചയ്‌ക്ക്‌ 12 ന്‌ എത്തുന്ന അതേ ബസു തന്നെയാണ്‌ 1.15ന്‌ വീണ്ടും പുറപ്പെടുന്നത്‌. അറ്റകുറ്റപ്പണിയ്‌ക്ക്‌ സമയം തീരെ ലഭിക്കാതായി. ഇതുമൂലം ഇടയ്‌ക്കിടയ്‌ക്ക്‌ ബസ്‌ വഴിയില്‍ കിടക്കുന്നതു പതിവായി.

ഇതോടെ യാത്രക്കാരും ബസിനെ കൈവിട്ടു. ബസിനെ സംബന്ധിച്ച്‌ പരാതി ഏറിയതോടെ ജീവനക്കാരുടെ തലയില്‍ പഴിചാരി തല്‍ക്കാലം സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
പതിവ്‌ യാത്രക്കാരുടെ പരാതിയും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ സമ്മര്‍ദവും സഹിക്കാന്‍ വയ്യാതായ അധികൃതര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ മറ്റൊരു വേണാട്‌ ബസ്‌ സര്‍വീസിന്‌ വിട്ടുനല്‍കി. ഇതിന്റെ സ്‌ഥിതിയും വ്യത്യസ്‌തമായിരുന്നില്ല.

സ്‌ഥിരമായി സംഭവിക്കുന്ന ക്ലച്ച്‌ തകരാര്‍, സമയത്ത്‌ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ സര്‍വീസ്‌ കൃത്യസമയത്ത്‌ അയയ്‌ക്കാന്‍ കഴിയാതെ വന്നു. ഏറെ വൈകി ആരംഭിക്കുന്ന യാത്ര വരുമാനത്തെയും ബാധിച്ചു. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ക്ക്‌ പുതിയ ബസ്‌ നല്‍കാന്‍ കഴിയില്ലെന്നാണ്‌ ഇപ്പോള്‍ അധികൃതരുടെ നിലപാട്‌. ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകള്‍ക്ക്‌ ആവശ്യത്തിനുള്ള ബസുകള്‍ പോലും ഇല്ലെന്നതാണ്‌ അധികൃതരുടെ ന്യായം. പക്ഷേ മറ്റ്‌ ഡിപ്പോകളില്‍ ഇത്തരം നിയമമൊന്നും ബാധകമാകാറില്ലെന്ന്‌ ജീവനക്കാര്‍ പറയുന്നു.

മൂന്നാര്‍ ഡിപ്പോയില്‍ നിന്നും തിരുവല്ലയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന ടൗണ്‍ ടു ടൗണിന്‌ വിട്ടുനല്‍കിയിട്ടുള്ളത്‌ ഏറ്റവും പുതിയ ബസാണ്‌. ആലപ്പുഴ-തിരുവല്ല ടി.ടി സര്‍വീസിനും പുതിയ ബസ്‌ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌.

കുത്തനെയുളള കയറ്റവും കൊടുംവളവുമുള്ള 360 കിലോമീറ്ററോളം താണ്ടുന്നതിനായി അധികൃതര്‍ നല്‍കിയിരിക്കുന്ന പഴകിയ വേണാട്‌ ബസ്‌ യാത്ര

News: Mangalam

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply