“തോറ്റ് തൊപ്പിയിട്ടില്ലേടാ”, സ്വകാര്യ ബസ് മുതലാളിമാർക്കെതിരെ ട്രോൾമഴ

യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് സമരം നടത്തിയ സ്വകാര്യ ബസ് മുതലാളിമാർക്ക് നേരെ ട്രോളൻമാരുടെ ആക്രമണം. ആവശ്യങ്ങൾ ഒന്നും സർക്കാർ അനുവദിക്കാത്ത സാഹചര്യത്തിൽ സമരം പിൻവലിച്ച് പിൻവാങ്ങേണ്ടി വന്നതിനേത്തുടർന്നാണ് സ്വകാര്യ ബസ് മുതലാളിമാർക്ക് നേരെ ട്രോൾ ആക്രമണം ഉണ്ടായത്.

നിരക്ക് വർദ്ധന അംഗീകരിക്കാതെ തുടർന്ന ബസ് സമരം കർശനമായി നേരിടാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു കടന്നതോടെ, തൊടുപുഴയിലും തിരുവനന്തപുരത്തും സ്വകാര്യ ബസുകളും തൃശൂരിൽ നൂറോളം ടൂറിസ്റ്റ് ബസും തിങ്കളാഴ്ച സർവീസ് നടത്തി. ഇതോടെ, ബസ് ഉടമകളുടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായി. ബസ് സമരം നേരിടാൻ എസ്മ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രയോഗിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ജനവികാരവും തങ്ങൾക്കെതിരാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ബസുടമകൾ സമരം അവസാനിപ്പിച്ചത്.

ബസ് പണിമുടക്ക് ഗത്യന്തരമില്ലാതെ പിൻച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കി. എല്ലാ കാര്യങ്ങളെയും നർമത്തിന്റെ മേമ്പൊടി ചാലിച്ച് വിമർശന വിധേയമാക്കുന്ന മലയാളി ട്രോളന്മാർ സ്വകാര്യ ബസ് സമരത്തെയും ചിരിയ്‌ക്കുള്ള വകയാക്കി. സ്വകാര്യ ബസ് ഉടമകൾ സമരത്തിനിറങ്ങിയപ്പോൾ തക്കം മുതലാക്കി വൻ കളക്‌ഷൻ നേടിയ കെ.എസ്.ആർ.ടി.സിക്ക് പിന്തുണ നൽകിയും നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. നവമാധ്യമങ്ങളിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയുളള ട്രോളുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply